Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം: ഈ 5 പ്രശ്നത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നത് ഈ ഒറ്റ കാര്യം
മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഗരുഡപുരാണത്തില്‍, മഹാവിഷ്ണുവും പക്ഷികളുടെ രാജാവായ ഗരുഡനും തമ്മിലുള്ള സംഭാഷണം, ജീവന്-മരണം, സ്വര്‍ഗ്ഗ-നരകം, മരണാനന്തര ആത്മാവ് എന്നിവയെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. ഒരാളുടെ മരണശേഷം ഗരുഡപുരാണം പാരായണം ചെയ്യുന്നത് പതിവാണ്. ഇത് ചെയ്യുന്നതിലൂടെ, മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളെ അവരുടെ കര്‍മ്മത്തിനനുസരിച്ച് ലഭിക്കുന്ന ഫലങ്ങളെക്കുറിച്ച് പറഞ്ഞ് ആത്മീയ പാത പിന്തുടരാന് പ്രേരിപ്പിക്കുന്നു. ഗരുഡപുരാണത്തില്‍ മരണവും മരണാനന്തരവും മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ എന്ന് കരുതരുത്.
വാസ്തവത്തില്‍ ഗരുഡപുരാണത്തില്‍, നയങ്ങള്‍, നിയമങ്ങള്‍, യാഗം, ജപം, തപസ്സ്, പുണ്യം മുതലായ പല കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഗരുഡപുരാണത്തിലെ ആചാര കാണ്ഡത്തില്‍ നിതിസാര് എന്നൊരു അധ്യായമുണ്ട്, അതില്‍ സന്തോഷകരവും വിജയകരവുമായ ജീവിതത്തിനായി ചില നയങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇവ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ ജീവിതം സുഖകരവും സന്തോഷകരവുമാക്കി മാറ്റാന്‍ സാധിക്കും. ഗരുഡപുരാണം അനുസരിച്ച്, സഹിഷ്ണുതക്ക് മാത്രമേ നിങ്ങളെ ചില പ്രശ്നങ്ങളില്‍ നിന്ന് കരകയറ്റാന്‍ കഴിയൂ. അത്തരം ചില പ്രതികൂല ജീവിത സാഹചര്യങ്ങള്‍ ഇതാ.

ബന്ധത്തിലെ പ്രശ്നങ്ങള്‍
ജീവിതം സന്തോഷകരമാകണമെങ്കില്‍ ഭാര്യാഭര്ത്താക്കന്മാര് അവരുടെ ബന്ധത്തില്‍ പരസ്പരം വിശ്വസിക്കണം. ഈ വിശ്വാസം തകര്‍ന്നാല്‍ അത് കുടുംബത്തെയാകെ ബാധിക്കും. ഇതുമൂലം വീട്ടില്‍ അശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുകയും ചെയ്യുന്നു. അതിനാല്‍, കുടുംബത്തില്‍ എപ്പോഴെങ്കിലും അത്തരമൊരു സാഹചര്യം ഉണ്ടായാല്‍, നിങ്ങള്‍ ഒരിക്കലും ക്ഷമാശീലം കൈവിടരുത്.
സഹിഷ്ണുത മാത്രമേ നിങ്ങളുടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കൂ. കാരണം ക്ഷമയുള്ള ഒരു വ്യക്തി ഏത് തീരുമാനവും ചിന്തിച്ചതിന് ശേഷം മാത്രം എടുക്കുന്നു. അതേസമയം തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് തള്ളിവിടുന്നു. സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു.
ജീവിതപങ്കാളിയുടെ അസുഖം
നിങ്ങളുടെ ജീവിതപങ്കാളിക്ക് ഗുരുതരമായ എന്തെങ്കിലും അസുഖം വന്നാലും നിങ്ങള്‍ അവരെ ക്ഷമയോടെ പരിപാലിക്കണം. അവരുടെ ആരോഗ്യം പൂര്‍ണ്ണമായും ശ്രദ്ധിക്കണം. നിങ്ങളുടെ സ്നേഹപൂര്‍വമായ പരിചരണം പതിയെ നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ക്ഷമാശീലത്തോടെയുള്ള നിങ്ങളുടെ പരിചരണം, പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും ശക്തമാകും.

പണം
ഒരു വ്യക്തിയുടെ പണം ശത്രുക്കളുടെ അടുത്ത് കുടുങ്ങിപ്പോയാല്‍, അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും ക്ഷമ കാണിക്കണം. തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കുന്നത് പ്രശ്നം വഷളാക്കിയേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ക്ഷമയാണ് ഒരേയൊരു ആയുധം. അത് പ്രശ്നത്തില്‍ നിന്ന് കരകയറാനുള്ള ശരിയായ പാത നിങ്ങള്‍ക്ക് കാട്ടിത്തരുന്നു.
കുട്ടികള്‍
നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കില്‍, ദേഷ്യത്തോടെ പ്രവര്‍ത്തിക്കരുത്. ഇത് അവരെ കൂടുതല്‍ സ്വേച്ഛാധിപതിയാക്കും. അത്തരമൊരു സാഹചര്യത്തില്‍ ശാന്തത പാലിച്ചുകൊണ്ട് ക്ഷമയോടെ പ്രശ്നം പരിഹരിക്കുകയും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം സ്നേഹത്തോടെ അവര്‍ക്ക് പറഞ്ഞുകൊടുക്കുകയും വേണം.
പരാജയങ്ങള്‍
ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ക്ക് ശേഷവും നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ വിജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വിഷമിക്കരുത്. അല്ലെങ്കില്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും സമ്മര്‍ദ്ദകരമായ സാഹചര്യം നിങ്ങളെ വിഷാദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ക്ഷമ കൈവിടരുത്.
സാഹചര്യം ക്ഷമയോടെ വിലയിരുത്തുകയും കഠിനാധ്വാനത്തിന്റെ അഭാവം എവിടെയാണെന്ന് കണ്ടെത്തുകയും വേണം. നിങ്ങളുടെ പോരായ്മകള്‍ നീക്കി പോസിറ്റീവായി വീണ്ടും പരിശ്രമിച്ചാല്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications
