Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ആത്മാവിനെ ആകര്‍ഷിക്കും; മരിച്ചയാളുടെ ഈ 3 വസ്തുക്കള്‍ ഒരിക്കലും ഉപയോഗിക്കരുത്
ഹിന്ദു ധര്‍മ്മത്തില്‍ ജീവിതത്തെയും മരണത്തെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിയുടെ ജനനത്തിനു ശേഷമുള്ള ഏറ്റവും വലിയ യാഥാര്‍ത്ഥ്യമാണ് മരണം. ഹിന്ദുമതത്തിലെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. കുടുംബത്തിലെ ഒരാളുടെ മരണശേഷം ഗരുഡപുരാണം പാരായണം ചെയ്യുന്നു. ഗരുഡപുരാണം പാരായണം ചെയ്താലേ ആത്മാവിന് മോക്ഷം ലഭിക്കൂ എന്ന് വിശ്വസിക്കുന്നു. മരണവുമായി ബന്ധപ്പെട്ട നിരവധി ദുരൂഹതകള്‍ ഗരുഡപുരാണത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മരണശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു, അത് എവിടേക്ക് പോകുന്നു എന്നൊന്നും നമുക്കറിയില്ല. എന്നാല്‍ മരണശേഷം ഉപേക്ഷിക്കപ്പെടുന്നവന്റെ അവസ്ഥ എന്തായിരിക്കും. അതായത്, മരണശേഷം മരിച്ചയാളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എന്ത് സംഭവിക്കും.
സാധാരണയായി ഒരു കുടുംബാംഗത്തിന്റെ മരണശേഷം, ആളുകള്‍ അവരുടെ സാധനങ്ങള്‍ ഒരു ഓര്‍മ്മയായി ഉപയോഗിക്കുന്നു. അതേസമയം ചിലര്‍ മരിച്ചയാളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നശിപ്പിക്കുന്നു. ഹിന്ദു സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളുണ്ട്. ഗരുഡപുരാണത്തില്‍ മരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിയുടെ മരണശേഷം പാലിക്കേണ്ട പല നിയമങ്ങളും ഗരുഡപുരാണം പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണം അനുസരിച്ച് നിങ്ങളുടെ വേണ്ടപ്പെട്ടവരുടെയോ മറ്റോ മരണശേഷം, അവരുടെ മൂന്ന് കാര്യങ്ങള്‍ അബദ്ധത്തില്‍ പോലും നിങ്ങള്‍ ഉപയോഗിക്കരുത്. അത് നിങ്ങള്‍ക്ക് ദോഷങ്ങള്‍ വരുത്തി വയ്ക്കും. അത്തരം വസ്തുക്കള്‍ എന്തൊക്കെ എന്ന് നോക്കൂ.

ആഭരണങ്ങള്‍
ഏതൊരു വ്യക്തിക്കും ആഭരണങ്ങളോട് വളരെയധികം അടുപ്പം ഉണ്ടെന്ന് പറയപ്പെടുന്നു. മരിച്ച വ്യക്തിയുടെ ആത്മാവിനും ഇത് ബാധകമാണ്. ഗരുഡപുരാണം അനുസരിച്ച് മരിക്കുന്ന വ്യക്തിയുടെ ആഭരണങ്ങള്‍ ഒരിക്കലും നിങ്ങള്‍ ഉപയോഗിക്കരുത്. ഇതുമൂലം, മരിച്ചയാളുടെ അല്ലെങ്കില്‍ ആത്മാവിന്റെ ഊര്‍ജ്ജം ആഭരണങ്ങള്‍ ധരിച്ച വ്യക്തിയുമായിലേക്ക് എത്തും. എന്നാല്‍, പുതിയ രീതിയില്‍ നിര്‍മ്മിച്ച് നിങ്ങള്‍ക്ക് ആഭരണങ്ങള്‍ ഉപയോഗിക്കാം. മരിച്ചയാള്‍ മരണത്തിന് മുമ്പ് നിങ്ങള്‍ക്ക് ആഭരണങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് ഉപയോഗിക്കാനാകും. എന്നാല്‍ അബദ്ധവശാല്‍ പോലും മരിച്ചയാള്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ ഒരിക്കലും ധരിക്കരുത്.

വസ്ത്രങ്ങള്‍
ഏതൊരു വ്യക്തിക്കും തന്റെ വസ്ത്രങ്ങളോട് വളരെയധികം അടുപ്പമുണ്ടാകും. ഗരുഡപുരാണം അനുസരിച്ച് മരണശേഷവും, മരിച്ചയാളുടെ ആത്മാവിന് ലൗകിക ബന്ധം ഉപേക്ഷിക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, അവരുടെ വസ്ത്രങ്ങള്‍ ആത്മാവിനെ ആകര്‍ഷിക്കാന്‍ കഴിയും. അതുകൊണ്ട് നിങ്ങള്‍ മരിച്ചയാളുടെ വസ്ത്രം ധരിക്കരുത്. ഒരാളുടെ മരണശേഷം അയാളുടെ വസ്ത്രങ്ങള്‍ ദാനം ചെയ്യണം. ഇത് ആത്മാവിന് ശാന്തിയും മോക്ഷവും നല്കുന്നു.

കൈത്തണ്ടയില്‍ ധരിച്ച വസ്തുക്കള്‍
ഗരുഡപുരാണം അനുസരിച്ച്, കുടുംബത്തിലെ ഒരാളുടെ മരണശേഷം അയാള്‍ കൈത്തണ്ടയില്‍ ധരിച്ചിരുന്ന വസ്തുക്കള്‍ ഒരിക്കലും നിങ്ങള്‍ ഉപയോഗിക്കരുത്. ഇത്തരം വസ്തുക്കള്‍ ധരിക്കുന്നത് നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, മരിച്ചയാളുടെ ചരട്, വള എന്നിവ നിങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുത്.

മരണശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു
ഒരു ആത്മാവ് ശരീരം വിട്ടാല്‍ ആദ്യം പോകുന്നത് യമലോകത്താണെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. അവിടെ യാമദൂതന്മാര് ആത്മാവിനെ 24 മണിക്കൂറും സൂക്ഷിക്കുകയും വ്യക്തിയുടെ കര്‍മ്മങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. 24 മണിക്കൂര്‍ പൂര്‍ത്തിയാക്കിയ ശേഷം, ആത്മാവ് 13 ദിവസത്തേക്ക് ബന്ധുക്കളിലേക്ക് തിരിച്ചയക്കുന്നു, അവിടെ അത് അത്രയും കാലം കൂടി ചെലവഴിച്ച് 13 ദിവസത്തിന് ശേഷം ആത്മാവ് അവസാനമായി യമലോകത്തിലേക്ക് പോകുന്നു.

മരണശേഷം 13 ദിവസം കൂടി ഭൂമിയില്‍ വസിക്കുന്നു
യമലോകത്തിലേക്കുള്ള വഴിയില്‍ 13 ദിവസങ്ങള്‍ക്ക് ശേഷം ആത്മാവ് സ്വര്‍ഗലോകം, നരകം, പിതൃലോകം എന്നിങ്ങനെ മൂന്ന് വഴികള്‍ കണ്ടെത്തുന്നുവെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയുടെ ആത്മാവിന് ഈ മൂന്ന് ലോകങ്ങളിലൊന്നില് സ്ഥാനം ലഭിക്കുന്നു. ഒരു വ്യക്തി തന്റെ ജീവിതകാലത്ത് മതത്തിന്റെയും ആത്മീയതയുടെയും പാതയില്‍ നടന്നാല്‍ അയാള്‍ക്ക് ദേവലോകം ലഭിക്കും. ജീവിതകാലത്ത് ദുഷ്കര്‍മങ്ങള്‍ ചെയ്യുകയും ഭക്തിയില്‍ നിന്ന് അകന്നുനില്ക്കുകയും ചെയ്യുന്നവര്‍ നരകത്തില്‍ ഇടം നേടുന്നു.



Click it and Unblock the Notifications

