Latest Updates
-
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും
ഗരുഡപുരാണം: ഈ കാര്യങ്ങളെ ഒരിക്കലും വിശ്വസിക്കരുത്, ആപത്ത് നിങ്ങള്‍ക്ക്
18 മഹാപുരാണങ്ങളില്‍ ഒന്നായ ഗരുഡപുരാണം ഹിന്ദുമതത്തിലെ ഒരു പ്രധാന ഗ്രന്ഥമാണ്. ആത്മാവിന് മോക്ഷം നല്കുന്ന ഗ്രന്ഥമായാണ് ഗരുഡപുരാണം കണക്കാക്കപ്പെടുന്നത്. അതിനാല്‍, കുടുംബാംഗങ്ങളുടെ മരണശേഷം ഇത് സാധാരണയായി വീട്ടില്‍ പാരായണം ചെയ്യാറുണ്ട്. ഗരുഡപുരാണത്തില്‍ പാപവും പുണ്യവും, ജനനവും മരണവും, സ്വര്‍ഗ്ഗവും നരകവും പുനര്‍ജന്മവും, ധാര്‍മ്മികത, നിയമങ്ങള്‍, അറിവ്, മതം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും പരാമര്‍ശിക്കപ്പെടുന്നു. ഗരുഡപുരാണത്തിലെ ആചാരകാണ്ഡത്തില് ഒരു നീതിസാര അധ്യായമുണ്ട്, അതില്‍ ജീവിത പരിപാലനത്തെക്കുറിച്ചുള്ള പല കാര്യങ്ങളും വിശദമായി വിവരിച്ചിട്ടുണ്ട്.

ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നത് അത്തരം ആളുകളെയോ അല്ലെങ്കില്‍ നമുക്ക് ദോഷം ചെയ്യുന്ന കാര്യങ്ങളെയോ നാം വിശ്വസിക്കുന്നു എന്നതാണ്. ഒരിക്കല്‍ തകര്‍ന്നാല്‍ വീണ്ടും നേരെയാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വിശ്വാസം. വിശ്വാസം മൂലമുള്ള നഷ്ടങ്ങള്‍ ഒഴിവാക്കാന്‍, ഗരുഡപുരാണം ചില ആളുകളെയും വിശ്വസിക്കാന്‍ പാടില്ലാത്ത കാര്യങ്ങളെയും പരാമര്‍ശിക്കുന്നു. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഉന്നതസ്ഥാനം വഹിക്കുന്നവര്‍
ഗരുഡപുരാണം അനുസരിച്ച്, ഒരാള്‍ ഒരിക്കലും ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തികളെ വിശ്വസിക്കരുത്. അതായത്, തന്നേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന ആളുകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നത് ഒഴിവാക്കണം. ഇത്തരം ആളുകളോട് നിങ്ങളുടെ രഹസ്യങ്ങള്‍ ഒരിക്കലും പറയരുത്. കാരണം സമയം വരുമ്പോള്‍, അവര്‍ നിങ്ങളുടെ വാക്കുകള്‍ അവരുടെ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചേക്കാം. അതിനാല്‍ പേടിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് അവരോട് ഒന്നും പറയാതിരിക്കുന്നതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ എപ്പോഴും അകലം പാലിക്കുക.
തീ
തീയെ ഒരിക്കലും വിശ്വസിക്കരുത്. കാരണം ഏത് നിമിഷവും ഒരു തീപ്പൊരിയില്‍ നിന്ന് ഭയാനകമായ അഗ്നി രൂപപ്പെട്ടേക്കാം. ഇതുമൂലം ജീവനും സ്വത്തിനും നാശം സംഭവിച്ചേക്കാം. അതിനാല്‍ കൃത്യസമയത്ത് തീ നിയന്ത്രണവിധേയമാക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍, അഗ്നി അതിന്റെ ഭയാനകമായ രൂപത്തില്‍ സര്‍വ്വതും നശിപ്പിക്കും.
പാമ്പ്
വിഷം ഉള്ളതായാലും ഇല്ലെങ്കിലും പാമ്പിനെ എപ്പോഴും നിങ്ങള്‍ ഭയക്കണം. കാരണം അത് നിങ്ങളുടെ മരണത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് തന്നെ എവിടെയെങ്കിലും നിങ്ങള്‍ പാമ്പിനെ കണ്ടാല്‍ കരുതലോടെ നടക്കുക.
ശത്രുവിന്റെ സേവകന്
നിങ്ങളുടെ ശത്രുവിന്റെ സേവകനെ ഒരിക്കലും വിശ്വസിക്കരുത്. പുരാണത്തില്‍ ഇതിന് തെളിവായി നിരവധി കഥകളുണ്ട്. നിങ്ങള്‍ നിങ്ങളുടെ ശത്രുവിന്റെ ദാസനെ വിശ്വസിച്ച് എന്തെങ്കിലും അവരോട് പറയുന്നുവെങ്കില്‍, അവര്‍ എല്ലാ രഹസ്യങ്ങളും നിങ്ങളുടെ ശത്രുവിന്റെ അടുത്തെത്തിക്കും. അതിനാല്‍ നിങ്ങളുടെ സ്വകാര്യ രഹസ്യങ്ങള്‍ എപ്പോഴും ശത്രുക്കളുടെ സേവകരില്‍ നിന്ന് മറച്ചുവെക്കുക.



Click it and Unblock the Notifications
