Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗരുഡപുരാണം: പ്രശ്നം വിളിച്ചുവരുത്തും, ഈ 4 കാര്യങ്ങള്‍ ഒരിക്കലും ആരോടും പറയരുത്
ഹിന്ദുമതത്തിലെ ഒരു പ്രധാന ഗ്രന്ഥമാണ് 18 മഹാപുരാണങ്ങളില്‍ ഒന്നായ ഗരുഡപുരാണം. ശ്രീഹരി വിഷ്ണുവാണ് ഇതിന്റെ അധിപന്. ആത്മാവിന് മോക്ഷം നല്കുന്ന ഗ്രന്ഥമായാണ് ഗരുഡപുരാണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് ആരുടെയെങ്കിലും മരണശേഷം സാധാരണയായി വീട്ടില്‍ ഗരുഡപുരാണം പാരായണം ചെയ്യുന്നു. ഗരുഡപുരാണത്തില്‍ പാപം, പുണ്യം, ജനനം, മരണം, സ്വര്‍ഗ്ഗം, നരകം, പുനര്ജന്മം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. കൂടാതെ ധാര്‍മ്മികത, അറിവ്, മതം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇതില്‍ പറഞ്ഞിട്ടുണ്ട്.
ഗരുഡപുരാണത്തിലെ ആചാരകാണ്ഡത്തില് ഒരു ധാര്‍മ്മിക അധ്യായം ഉണ്ട്. അതില്‍ ജീവിത പരിപാലനത്തെക്കുറിച്ചുള്ള പല കാര്യങ്ങളും വിശദമായി വിവരിച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങള്‍ നീക്കി സന്തോഷകരമായ ജീവിതം നയിക്കാനുള്ള നയങ്ങളെക്കുറിച്ചാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.
ഗരുഡപുരാണത്തിലെ ഈ ഭാഗത്ത്, മറ്റുള്ളവരോട് നിങ്ങള്‍ പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. നിങ്ങള്‍ ഈ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയാണെങ്കില്‍, നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയോ നിങ്ങള്‍ കുഴപ്പത്തിലാകുകയോ ചെയ്തേക്കാം. ഗരുഡപുരാണം പ്രകാരം, ആരുടെ മുന്നിലും പറയാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍ ഇതാ.

അപമാനം
എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് അപമാനം നേരിട്ടിട്ടുണ്ടെങ്കില്‍, അത് ഒരിക്കലും എല്ലാവരോടും പറയരുത്. ഇതോടെ നിങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ പരിഹാസപാത്രമാകും.
ലാഭം അല്ലെങ്കില്‍ നഷ്ടം
ചില കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ നഷ്ടമോ മറ്റെന്തെങ്കിലും കാരണത്താല്‍ പണനഷ്ടമോ ഉണ്ടായാല്‍, അത് മറ്റാരോടും പറയരുത്. മറ്റുള്ളവരുടെ മുന്നില്‍ ഇതുകാരണം നിങ്ങള്‍ ചെറുതായിപ്പോയേക്കാം. ഇതോടൊപ്പം, നിങ്ങളുടെ കയ്യില്‍ കൂടുതല്‍ പണം വന്നാലും അക്കാര്യം എല്ലാവരുടെയും മുന്നില്‍ പറയരുത്. ഇത് നിങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായേക്കാം.
കുടുംബ കലഹം
മിക്കവരുടെയും വീട്ടില്‍ എന്തെങ്കിലും കാരണത്താല്‍ കുടുംബ വഴക്കുകള്‍ തീര്‍ച്ചയായും സംഭവിക്കും. ഇത് പുറത്തുള്ളവരോട് പറഞ്ഞാല്‍ അത് നിങ്ങളുടെ ബഹുമാനത്തെയും കുടുംബത്തിന്റെ ബഹുമാനത്തെയും മോശമായി ബാധിക്കും.

ദാനം
മറ്റുള്ളവരെ അറിയിക്കാതെ ചെയ്യുന്ന ദാനത്തെ ഏറ്റവും വലിയ ദാനമായി കണക്കാക്കുന്നു. ദാനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ അതിന്റെ ഫലം പൂര്‍ണമായി നിങ്ങള്‍ക്ക് ലഭിക്കില്ല.
ഇത്തരം ആളുകളെ അകറ്റിനിര്‍ത്തുക
നിഷ്ക്രിയരായി സംസാരിക്കുന്നവര്‍ - അനാവശ്യമായി അസംബന്ധം പറയുന്നവര്‍ ഇന്നത്തെക്കാലത്ത് ഏറെയുണ്ട്. ഇത്തരക്കാരുമായി കൂട്ടുകൂടുന്നത് നിങ്ങളുടെ സമയം പാഴാക്കുന്നു. ഇതോടൊപ്പം ജോലിയില്‍ തടസ്സങ്ങളും വരുന്നു. അതുകൊണ്ടാണ് നിങ്ങളുടെ സമയം പാഴാക്കുന്ന അത്തരം ആളുകളെ അകറ്റിനിര്‍ത്തുന്നതാണ് നല്ലത്.
നെഗറ്റീവ് ചിന്താഗതിക്കാര്‍
എപ്പോഴും നെഗറ്റീവായി ചിന്തിക്കുന്ന ധാരാളം പേരുണ്ട്. അത്തരം ആളുകള്‍ സ്വയം മുന്നോട്ട് പോകുകയോ മറ്റുള്ളവരെ മുന്നോട്ട് പോകാന്‍ അനുവദിക്കുകയോ ചെയ്യില്ല. ഇത് മാത്രമല്ല, അവരുടെ നെഗറ്റീവ് വാക്കുകള്‍ നിങ്ങളുടെ ആത്മവിശ്വാസവും ഉത്സാഹവും കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങളോട് നെഗറ്റീവ് കാര്യങ്ങള്‍ മാത്രം പറയുന്ന അത്തരം ആളുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ഗരുഡപുരാണം പറയുന്നു.

നടിക്കുന്നവര്‍
ജീവിതത്തില്‍ കാട്ടിക്കൂട്ടല് നടത്തുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. അത്തരക്കാരില്‍ നിന്ന് അകലം പാലിക്കണം. കാരണം ഇത്തരക്കാര്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു.
ഭാഗ്യത്തെ മാത്രം ആശ്രയിക്കുന്നവര്‍
സ്വയം വിശ്വസിക്കാത്ത ഒരുപാട് പേരുണ്ട്. ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് അവര്‍. എല്ലാം കാര്യത്തിനും അവര്‍ ദൈവത്തെയോ ഭാഗ്യത്തെയോ കുറ്റപ്പെടുത്തുന്നു. അത്തരം ആളുകളില്‍ നിന്ന് അകന്നു നില്ക്കുക.
മടിയന്മാര്
പരാജയത്തിലേക്കുള്ള ആദ്യപടിയാണ് അലസത. ഒരു വ്യക്തി അലസത ഉപേക്ഷിക്കുന്നില്ലെങ്കില്‍, അവനില്‍ നിന്ന് വിജയം വളരെ അകലെയായിരിക്കും. അത്തരക്കാരില്‍ നിന്ന് എപ്പോഴും അകന്നു നില്‍ക്കണം.



Click it and Unblock the Notifications

