Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗരുഡപുരാണം: ഈ ആളുകളോട് കൂടുതല്‍ സ്നേഹവും ദയയും കാണിക്കരുത്,തിരിഞ്ഞുകൊത്തും
സനാതന ധര്‍മ്മത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഈ പുരാണത്തില്‍ ഭഗവാന് നാരായണന് പറഞ്ഞ കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. ഗരുഡപുരാണത്തില്‍, ജീവിതത്തിന്റെ നയങ്ങളെയും നിയമങ്ങളെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അറിവ്, മതം, ധാര്‍മ്മികത എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ മരണാനന്തര അവസ്ഥകളും വിവരിച്ചിട്ടുണ്ട്.
ഗരുഡപുരാണത്തില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ യഥാസമയം മനസ്സിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഒരാള്‍ക്ക് തന്റെ ജീവിതം മെച്ചപ്പെടുത്താനും മരണശേഷം മോക്ഷം നേടാനും സാധിക്കും. ഗരുഡപുരാണത്തില്‍ നാലുതരം ആളുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ ആളുകളോട് സ്നേഹത്തോടെ പെരുമാറുന്നതോ വിനയം കാണിക്കുന്നതോ ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാം. ഈ ആളുകളോട് ദയയും സ്നേഹവും കാണിക്കുന്നത് സൂക്ഷിച്ചുവേണം.

കോപസ്വഭാവമുള്ള ആളുകള്‍
ദേഷ്യവും കോപവും ഉള്ള ആളുകളോട് മാന്യമായ ഭാഷയില്‍ സംസാരിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. കാരണം അത്തരം ആളുകള്‍ക്ക് അവരുടെ അഭിപ്രായം ശരിയാണെന്ന് തെളിയിക്കാനും നിങ്ങളെ ദുര്‍ബലരെന്ന് കാണിക്കാനുമായി എന്തും ചെയ്യാന്‍ ശ്രമിക്കും. അതുകൊണ്ട് കോപ സ്വഭാവമുള്ള ഒരാളെ മെരുക്കാന്‍ നിങ്ങളും പരുഷമായി പെരുമാറേണ്ടതാണ്.
ജോലിയില്‍ അശ്രദ്ധ കാണിക്കുന്നവര്‍
ചില ആളുകള്‍ ജോലിയില്‍ വളരെ അശ്രദ്ധരായിരിക്കു., ജോലി ചെയ്യാതിരിക്കാന്‍ എപ്പോഴും പല ഒഴികഴിവുകളും പറയുന്നു. ഇത്തരക്കാരോട് കരുണ കാണിക്കുന്നത് ശരിയല്ലെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. നിങ്ങള്‍ അവരോട് എത്ര കണിശത പുലര്‍ത്തുന്നുവോ അത്രയും നന്നായിരിക്കും. കാരണം ഇത്തരക്കാരോട് നിങ്ങള്‍ എത്രത്തോളം വിനയം കാണിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ക്കത് ദോഷം ചെയ്യും.

വേലക്കാരന്
നിങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരുമായോ വേലക്കാരുമായോ കൂടുതല്‍ സ്നേഹം കാണിക്കുകയോ അനുരഞ്ജനം വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ അവരോട് മാന്യമായി പെരുമാറുകയാണെങ്കില്‍, അവര്‍ നിങ്ങളോട് ഒരു മേലധികാരിയെ പോലെയള്ള ഒരു സുഹൃത്തിനെപ്പോലെ പെരുമാറാന്‍ തുടങ്ങും. ക്രമേണ അവര്‍ നിങ്ങളുമായി ഇടകലരും, ചിലപ്പോള്‍ അവര്‍ നിങ്ങളെ അപമാനിക്കാന്‍ പോലും തുനിഞ്ഞേക്കാം. നിങ്ങളുടെ കല്‍പ്പനകള്‍ അനുസരിക്കാതിരിക്കാതെ വരും. അതുകൊണ്ട് വേലക്കാരുമായി കര്‍ശനമായി ഇടപെടുകയും ആവശ്യമുള്ളത്ര മാത്രം സംസാരിക്കുകയും ചെയ്യുക.
സ്ത്രീകള്‍
സ്ത്രീയെ വീടിന്റെ അടിത്തറയായി കണക്കാക്കുന്നു. ഒരു സ്ത്രീക്ക് വേണമെങ്കില്‍ വീടിനെ സ്വര്‍ഗമാക്കാം, വേണമെങ്കില്‍ വീട് നരകമാക്കാം. കുടുംബത്തെ മുഴുവന്‍ ഒന്നിച്ചു നിര്‍ത്തുന്നത് സ്ത്രീയാണെന്ന കാര്യം ഓര്‍ക്കുക. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ ഒരിക്കലും കുടുംബത്തോട് സ്നേഹം കാണിക്കുന്നില്ലെങ്കിലോ മുതിര്‍ന്നവരോട് ബഹുമാനത്തോടെ പെരുമാറുന്നില്ലെങ്കിലോ, സ്ത്രീകളോട് കുറച്ച് കര്‍ശനത കാണിക്കേണ്ടത് ആവശ്യമാണ്. സ്ത്രീ സ്വന്തം കാര്യം മാത്രം നോക്കി ചെയ്യുന്നുവെങ്കില്‍, അവളോട് മാന്യമായി പെരുമാറുന്നതിന് പകരം കര്‍ക്കശമായി പെരുമാറുക.



Click it and Unblock the Notifications
