Latest Updates
-
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
ഗരുഡപുരാണം: അധികകാലം ജീവിക്കില്ല, ആയുസ്സ് കുറയും; ഈ 5 ശീലം ഉടന്‍ നിര്‍ത്തൂ
18 പുരാണങ്ങളില്‍ ഒന്നായി ഗരുഡപുരാണം കണക്കാക്കപ്പെടുന്നു. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം മഹാവിഷ്ണു തന്നെ തന്റെ വായ് കൊണ്ട് വിവരിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. തന്റെ വാഹനമായ ഗരുഡന്റെ എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായ ഉത്തരം അദ്ദേഹം നല്കുന്ന രീതിയിലാണ് ഗരുഡപുരാണത്തിന്റെ സൃഷ്ടി.
ജീവിതത്തെ ശരിയായ രീതിയില്‍ ജീവിക്കുന്നതിനുള്ള നയവും നിയമവും ഭഗവാന് വിഷ്ണു വിശദീകരിക്കുന്നുണ്ട്. ഗരുഡപുരാണത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കാരണം അതില്‍ ജനനം, മരണം, ആത്മാവ്, സ്വര്‍ഗ്ഗം, നരകം, മരണാനന്തര ജീവിതം, പുനര്ജന്മം, അറിവ്, ശാസ്ത്രം, നയം, നിയമങ്ങള്‍, മതം, കര്‍മ്മം മുതലായവ പറഞ്ഞിട്ടുണ്ട്.
ഇന്ന് എല്ലാ വീട്ടിലും ആളുകള്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നത് നാം കാണുന്നു. പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍ ഇന്ന് കുറവാണ്. മാത്രവുമല്ല ഇന്നത്തെക്കാലത്ത് മനുഷ്യന്റെ ആയുസ്സും കുറഞ്ഞുവരുന്നു. എന്തുകൊണ്ടാണ് ഒരു വ്യക്തിയുടെ പ്രായം കുറയുന്നതെന്നത് സംബന്ധിച്ച ചില കാര്യങ്ങള്‍ ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. നമ്മുടെ ആയുസ്സ് കുറയ്ക്കുന്ന ചില പ്രവൃത്തികളുണ്ട്. ഈ ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് ആയുസ്സും ആരോഗ്യവും ലഭിക്കാന്‍ നിങ്ങളെ സഹായിക്കും.

രാത്രി തൈര് കഴിക്കരുത്
തൈര് ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ആഹാരമാണ്. എന്നാല്‍ അബദ്ധത്തില്‍ പോലും രാത്രിയില്‍ നിങ്ങള്‍ തൈര് കഴിക്കാന്‍ പാടില്ലെന്ന് ഗരുഡപുരാണം പറയുന്നു. ഇത് ശരീരത്തിന് ഹാനികരമാണ്. ഗരുഡപുരാണം അനുസരിച്ച്, രാത്രിയില്‍ തൈര് കഴിക്കുന്നത് രോഗങ്ങള്‍ക്കുള്ള സാധ്യത പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. രാത്രിയില്‍ തൈര് കഴിക്കുന്നത് ഉദരരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നിങ്ങള്‍ എപ്പോഴും തൈര് പകല്‍ സമയത്ത് മാത്രം കഴിക്കണം.
അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്ത ശേഷം കുളിക്കണം
അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തി ഉടനെ കുളിച്ച് ശുദ്ധിയാകണമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. കാരണം മൃതദേഹം കത്തിച്ച ശേഷം പുറത്തുവരുന്ന പുകയില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഒരാള്‍ അതിനടുത്തായി നില്ക്കുകയാണെങ്കില്, പുകയ്ക്കൊപ്പം വിഷാംശങ്ങളും ശ്വാസത്തിലൂടെ ശരീരത്തിനകത്ത് എത്തും. ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കത്തിച്ചതിന് ശേഷം തീയില്‍ നിന്ന് പുറത്തുവരുന്ന പുകയില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്.
അത് വായുവിലെത്തി അവിടെയുള്ള ആളുകളുടെ ശരീരത്തില്‍ പറ്റിനില്ക്കുന്നു. അതിനാല്‍, ശവസംസ്കാരം കഴിഞ്ഞ് അധികനേരം നിങ്ങള്‍ ശ്മശാനത്തില്‍ തങ്ങരുത്. വീട്ടില്‍ വന്ന് ഉടന്‍ തന്നെ കുളിച്ച് വസ്ത്രങ്ങള്‍ നന്നായി കഴുകിയിടുക. ഈ ബാക്ടീരിയകളെ ശരീരത്തില്‍ നിന്ന് അകറ്റിയില്ലെങ്കില്‍ ചില ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും അസുഖങ്ങള്‍ വരികയും ചെയ്യും.

പഴകിയ മാംസം കഴിക്കുന്നത്
നിങ്ങള്‍ നോണ്‍ വെജ് കഴിക്കുകയും പഴകിയ മാംസം കഴിക്കുകയും ചെയ്താല്‍ നിങ്ങളുടെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവരും. പഴകിയ മാംസം കഴിക്കുന്നവരുടെ ആയുസ്സ് കുറയുമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. നമുക്കറിയാവുന്നതുപോലെ ചില രാസവസ്തുക്കളും പാരിസ്ഥിതിക ഘടകങ്ങളും കാരണം മാംസത്തില്‍ ബാക്ടീരിയ വളരാന്‍ തുടങ്ങുന്നു.
പഴകിയ മാംസത്തില്‍ കൂടുതല്‍ അപകടകാരികളായ ബാക്ടീരിയകള്‍ വളരുന്നു. ഈ സാഹചര്യത്തില്‍, നിങ്ങള്‍ ഇത് കഴിച്ചാല്‍, ഈ ബാക്ടീരിയകള്‍ നിങ്ങളുടെ വയറ്റില്‍ പ്രവേശിക്കുകയും വിവിധ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യം ദുര്‍ബലമാക്കുന്നു.
രാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്
ഗരുഡപുരാണം അനുസരിച്ച്, രാവിലെ ലൈംഗികബന്ധത്തിലേര്പ്പെടുന്നതോ അമിതമായ ലൈംഗികതയോ പുരുഷന്മാരുടെ പ്രായം കുറയ്ക്കുന്നു. കൂടാതെ, രാവിലെ ലൈംഗികബന്ധം പുലര്‍ത്തുന്നതിലൂടെ ശരീരം ദുര്‍ബലമാകുന്നു. രോഗങ്ങളെ ചെറുക്കാനുള്ള ശക്തി നിങ്ങളുടെ ശരീരത്തിന് നഷ്ടപ്പെടുന്ന ഒരു കാലം വരുന്നു. അതുകൊണ്ട്, ശരീരത്തില്‍ ശക്തി സംഭരിക്കാന്‍ യോഗികളും ഋഷിമാരും യോഗ, പ്രാണായാമം, ധ്യാനം എന്നിവയ്ക്ക് പ്രഭാത സമയം നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് അതിരാവിലെ എഴുന്നേറ്റ് നിങ്ങള്‍ യോഗയോ വ്യായാമമോ ചെയ്യുക.

രാവിലെ വൈകി ഉണരുന്നത്
ഇന്നത്തെ ലോകത്ത് ഒരു വ്യക്തിയുടെ ദിനചര്യ വളരെയേറെ മാറിയിരിക്കുന്നു. ഭക്ഷണശീലവും ഉറക്കശീലവും വരെ മാറി. ആളുകള്‍ രാത്രി ഏറെ വൈകും വരെ ഉണര്‍ന്നിരിക്കുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്നു. ഗരുഡപുരാണം അനുസരിച്ച്, രാവിലെ വൈകി എഴുന്നേല്ക്കുന്ന ആളുകള്‍ക്ക് ശുദ്ധവായു ലഭിക്കില്ല. അത്തരം സാഹചര്യത്തില്‍ അവരുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നു, അതുമൂലം പല രോഗങ്ങള്‍ക്കും സാധ്യത വര്‍ദ്ധിക്കുന്നു.
അതിരാവിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ശുദ്ധവായു കൂടുതലായതിനാല്‍ രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരുടെ ആയുസ്സ് കുറയുമെന്ന് ഗരുഡപുരാണം പറയുന്നു. പല രോഗങ്ങളും ഈ വായു കൊണ്ട് തന്നെ സുഖപ്പെടുത്തുന്നു. വൈകി എഴുന്നേല്ക്കുന്ന ആളുകള്‍ക്ക് പ്രഭാതത്തിലെ ഈ ജീവവായു ശ്വസിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍, അവനെ എല്ലാ രോഗങ്ങളും വലയം ചെയ്യും. അതിനാല്‍ നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേല്‍ക്കാനും ശ്രമിക്കുക.



Click it and Unblock the Notifications
