Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ഗരുഡപുരാണം: 84 ലക്ഷം ജനനചക്രം, കര്മ്മങ്ങള്ക്കനുസരിച്ച് നിങ്ങളുടെ അടുത്തജന്മം ഇത്
സനാതന ധര്മ്മത്തില് പല ഗ്രന്ഥങ്ങളും പരാമര്ശിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങളില് ഒന്നായ ഗരുഡപുരാണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മനുഷ്യരുടെ മരണത്തെക്കുറിച്ചും മരണശേഷം സംഭവിക്കുന്ന വിവിധ സംഭവങ്ങളെക്കുറിച്ചും വിവരങ്ങള് നല്കുന്ന ഒരു മതഗ്രന്ഥമാണ് ഗരുഡപുരാണം. വൈഷ്ണവ വിഭാഗത്തില് പെട്ട ഹിന്ദുമതത്തിലെ 18 മഹാപുരാണങ്ങളില് ഒന്നാണ് ഗരുഡപുരാണം. ഗരുഡപുരാണം അനുസരിച്ച്, അടുത്ത ജന്മത്തില് നിങ്ങള് എന്തായിത്തീരും എന്നതിന്റെ രഹസ്യം നിങ്ങളുടെ പ്രവൃത്തികളില് മറഞ്ഞിരിക്കുന്നു.
മനുഷ്യന് ജീവിച്ചിരിക്കുമ്പോള് അവര് എന്ത് പ്രവൃത്തി ചെയ്യുന്നുവോ അതിനനുസരിച്ചായിരിക്കും ആ വ്യക്തിയുടെ അടുത്തജന്മം എന്ന് ഈ പുസ്തകത്തില് പരാമര്ശിക്കപ്പെടുന്നു. ഗരുഡപുരാണം അനുസരിച്ച് സത്കര്മം ചെയ്യുന്നയാള്ക്ക് സ്വര്ഗത്തില് സ്ഥാനം ലഭിക്കും. അതേസമയം, മോശമായ പ്രവൃത്തികള് ചെയ്യുന്നവര്ക്ക് നരകത്തിലെ യാതനകള് അഭിമുഖീകരിക്കേണ്ടി വരും. കര്മ്മത്തിന്റെ അടിസ്ഥാനത്തില് അടുത്ത ജന്മത്തില് നിങ്ങള് ആരായിരിക്കുമെന്ന് ഗരുഡപുരാണത്തില് പറയുന്നുണ്ട്. അത്തരം ചില കാര്യങ്ങള് ഇതാ.

84 ലക്ഷം ജനന ചക്രം
മതഗ്രന്ഥങ്ങളില് 84 ലക്ഷം യോനികളെക്കുറിച്ച് പരാമര്ശിച്ചിട്ടുണ്ട്. 84 ലക്ഷം സ്പീഷീസുകള് എന്നാല് പ്രപഞ്ചത്തില് കാണപ്പെടുന്ന വിവിധ തരം ജീവജാലങ്ങളെയാണ് അര്ത്ഥമാക്കുന്നത്. 84 ലക്ഷം യോനികളില് 9 ലക്ഷം ജലജീവികളും 20 ലക്ഷം മരങ്ങളും ചെടികളും 11 ലക്ഷം പ്രാണികളും 10 ലക്ഷം പക്ഷികളും 30 ലക്ഷം മൃഗങ്ങളും 4 ലക്ഷം ദേവ-ഭൂത-മനുഷ്യരും ഉണ്ട്. ഇതില് മനുഷ്യ യോനിയാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. പുണ്യവും സല്കര്മ്മങ്ങളും ചെയ്യുന്ന ഒരാള് മനുഷ്യരൂപത്തില് ജനിക്കുന്നു.
കര്മ്മമനുസരിച്ച് അടുത്ത ജന്മം ഇത്
* ഗരുഡപുരാണം അനുസരിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നവര് അടുത്ത ജന്മത്തില് ഗുരുതരമായ രോഗങ്ങളാല് കഷ്ടപ്പെടുന്നു.
* അവിഹിത ബന്ധത്തില് ഏര്പ്പെടുന്നവര് അടുത്ത ജന്മത്തില് ബലഹീനരാകും.
* ജീവിതകാലം മുഴുവന് കള്ളം, വഞ്ചന എന്നിവയിലൂടെ ലാഭം സമ്പാദിക്കുന്നവരുടെ അടുത്ത ജന്മം മൂങ്ങയുടെ രൂപത്തിലായിരിക്കുമെന്ന് ഗരുഡപുരാണത്തില് പറയുന്നു.
കര്മ്മമനുസരിച്ച് അടുത്ത ജന്മം ഇത്
* മൃഗങ്ങളെ ഉപദ്രവിക്കുന്നവര്, മൃഗങ്ങളെ വേട്ടയാടി കുടുംബം പോറ്റുന്നവര്, കവര്ച്ച നടത്തുന്നവര് എന്നിവര് അടുത്ത ജന്മം കശാപ്പുകാരന്റെ അറവുശാലയിലെ മൃഗമായി ജന്മമെടുക്കും. അങ്ങനെയുള്ളവര് കശാപ്പുകാരന്റെ കൈകളാല് മരിക്കും.
* കള്ളസാക്ഷി പറയുന്നവര് അടുത്ത ജന്മത്തില് അന്ധരായി ജനിക്കുന്നു.
* മാതാപിതാക്കളെ ദ്രോഹിക്കുകയോ സഹോദരങ്ങളെ ദ്രോഹിക്കുകയോ ചെയ്യുന്നവര്ക്ക് അടുത്തജന്മം ഭൂമിയില് പിറക്കാനാകില്ല. അത്തരക്കാര് ഗര്ഭപാത്രത്തില് തന്നെ മരിക്കുന്നു.

കര്മ്മമനുസരിച്ച് അടുത്ത ജന്മം ഇത്
* ആചാര്യന്മാരെയോ ബ്രാഹ്മണരെയോ പണ്ഡിതന്മാരെയോ അപമാനിക്കുന്നവര്ക്ക് മരണശേഷം നരകം ലഭിക്കും. അത്തരക്കാര് അടുത്ത ജന്മത്തില് വെള്ളമില്ലാത്ത വനത്തില് ബ്രഹ്മരക്ഷസായി ജനിക്കുന്നു.
* ഗരുഡപുരാണം അനുസരിച്ച്, ഒരു സ്ത്രീയെ കൊല്ലുകയോ ഗര്ഭം അലസിപ്പിക്കുകയോ ഗര്ഭച്ഛിദ്രം നടത്തുകയോ പശുവിനെ കൊല്ലുകയോ
ചെയ്യുന്നവര് അടുത്ത ജന്മത്തില് വിഡ്ഢികളും കൂനന്മാരുമായി ജനിക്കുന്നു.
* ഗരുഡപുരാണം അനുസരിച്ച്, മതഗ്രന്ഥങ്ങളെ ധിക്കരിക്കുകയും അനാദരിക്കുകയും ചെയ്യുന്നവരെ അല്ലെങ്കില് ദൈവത്തില് വിശ്വാസമില്ലാത്തവരെ ശിക്ഷയുടെ പങ്കാളികളായി കണക്കാക്കുന്നു. ഇത്തരക്കാര് അടുത്ത ജന്മത്തില് നായ്ക്കളായി ജനിക്കുന്നു.
കര്മ്മമനുസരിച്ച് അടുത്ത ജന്മം ഇത്
* സുഹൃത്തിനെ ഒറ്റിക്കൊടുക്കുന്നവര്ക്ക് അടുത്ത ജന്മം കഴുകന്റെ ജന്മം ലഭിക്കുമെന്ന് ഗരുഡപുരാണത്തില് പറയുന്നുണ്ട്.
* മരണത്തിന്റെ അവസാന നിമിഷത്തില് ഈശ്വരനാമം ജപിച്ച് ജീവന് ത്യജിക്കുന്നവര്ക്ക് മോക്ഷത്തിന്റെ പാത ലഭിക്കുമെന്ന് ഗരുഡപുരാണത്തില് പറഞ്ഞിട്ടുണ്ട്. മരണസമയത്ത് രാമ നാമം ജപിക്കണമെന്ന് പറഞ്ഞിരിക്കുന്നതിന്റെ കാരണം ഇതാണ്.
* ഭ്രൂണഹത്യ ചെയ്യുന്നവനോ, പശുവിനെ കൊല്ലുന്നവനോ, സ്ത്രീയെ കൊല്ലുന്നവനോ, അത്തരം പ്രവൃത്തികളെ ഗരുഡപുരാണത്തില് മഹാപാപങ്ങളായി കണക്കാക്കിയിട്ടുണ്ട്. ഇത്തരക്കാര്ക്ക് അടുത്ത ജന്മം ലഭിക്കുന്നത് ചണ്ഡാളന്റെ യോനിയിലാണ്.



Click it and Unblock the Notifications
