Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം: ഗതികിട്ടാതെ അലയുന്ന ജീവിതം നരകക്കടല്‍; ഈ 8 ശീലം നാശത്തിന് കാരണം
Garuda Purana: സനാതന ധര്‍മ്മത്തിലെ 16 പുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. മഹാവിഷ്ണുവാണ് ഇതിന്റെ അധിപന്. ഗരുഡപുരാണത്തില്‍ ലോകരക്ഷകനായ മഹാവിഷ്ണു തന്നെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഈ മഹാപുരാണത്തില്‍ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനും നാരായണനും തമ്മിലുള്ള സംഭാഷണമാണ് പരാമര്‍ശിക്കുന്നത്. ഗരുഡന് ദൈവത്തോട് പല ചോദ്യങ്ങളും ചോദിച്ചിക്കുകയും, അതിനെല്ലാം നാരായണ്‍ ഉത്തരം നല്‍കുകയും ചെയ്യുന്നു.
സ്വര്‍ഗ്ഗം, നരകം, പാപം, പുണ്യം, മരണം എന്നിവയെക്കുറിച്ച് വളരെ വിശദമായി ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതുമാത്രമല്ല, അറിവ്, ശാന്തത, യാഗം, തപസ്സ്, ജപം, ധാര്‍മ്മികത, നയം, നിയമങ്ങള്‍ എന്നിവയെക്കുറിച്ചും ഗരുഡപുരാണത്തില്‍ പറയുന്നു.
ഗരുഡപുരാണത്തിലെ ഈ കാര്യങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ പ്രയോഗിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് തന്റെ ജീവിതം മെച്ചപ്പെടുത്താനും മരണാനന്തര മോക്ഷം നേടാനും സാധിക്കും. ഒരു വ്യക്തി അവന്റെ ജീവിതത്തില്‍ വിജയം നേടാനായി ചില ശീലങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. അത്തര ശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ അവര്‍ക്ക് ഒരിക്കലും വിജയത്തിന് പിന്നാലെ ഓടേണ്ടി വരില്ല. വിജയം നിങ്ങളെ തേടിയെത്തും. അത്തരം ചില ശീലങ്ങള്‍ ഇതാ.

ദേഷ്യം
ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു കോപമാണെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. കോപം ഒരു വ്യക്തിയുടെ ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള കഴിവിനെ ഇല്ലാതാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരാള്‍ പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നു. അവനിലേക്ക് വരുന്ന കാര്യങ്ങളും അവന്റെ കൈയില്‍ നിന്ന് വഴുതിപ്പോകും. അതുകൊണ്ട് നിങ്ങള്‍ ദേഷ്യം എന്ന ശീലം ഉപേക്ഷിക്കുക.
അസൂയ
അസൂയ ഒരു വ്യക്തിയുടെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു. തന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്നതിനുപകരം, ആ വ്യക്തി മറ്റുള്ളവരെ താഴ്ത്താന്‍ ചിന്തിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തി സ്വന്തം കഴിവുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിവുണ്ടായിട്ടും ഇത്തരക്കാര്‍ക്ക് വിജയം നേടാന്‍ സാധിക്കില്ല. അതിനാല്‍, ജീവിതത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ നിങ്ങള്‍ അസൂയ എന്ന വികാരം പാടേ ഒഴിവാക്കണം.

അലസത
നിങ്ങള്‍ എത്ര കഴിവുള്ളവരാണെങ്കിലും, അലസമായി നിങ്ങളുടെ സമയം പാഴാക്കിയാല്‍, നിങ്ങള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയം നേടാന്‍ കഴിയില്ല. അതുകൊണ്ട് ജീവിതത്തില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകണമെങ്കില്‍ അലസത ഉപേക്ഷിക്കുക.
സംശയം
നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും, അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. നിങ്ങള്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതില്‍ സംശയിക്കരുത്. നിങ്ങളുടെ വിധിയെ വിശ്വസിച്ച് കഠിനമായി ശ്രമിക്കുക. സംശയം എന്ന ശീലം, നിങ്ങളുടെ തീരുമാനങ്ങളെ ദുര്‍ബലമാക്കാന്‍ പ്രവര്‍ത്തിക്കുന്നു. അതിലൂടെ നിങ്ങളുടെ വിജയവും അകന്നുപോകുന്നു. അതിനാല്‍ ജീവിത വിജയത്തിനായി സംശയ ശീലം ഉപേക്ഷിക്കുക.

വിഷമം
ഒരു വ്യക്തിയെ ഉള്ളില്‍ നിന്ന് എരിക്കുന്ന ഒരു ചിത പോലെയാണ് ആകുലതയെ കണക്കാക്കുന്നത്. അതിനാല്‍, അനാവശ്യമായി വിഷമിക്കുന്ന ശീലം ഉപേക്ഷിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍, അതിനെക്കുറിച്ച് ചിന്തിക്കുക. ചിന്തിച്ചാല്‍ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം ലഭിക്കും.
അഹംഭാവം
അഹങ്കാരിയായ ഒരു വ്യക്തിയെ മറ്റുള്ളവര്‍ ഒരിക്കലും അടുപ്പിക്കില്ല. അത്തരക്കാര്‍ക്ക് ഏകാന്തമായ ജീവിതം നയിക്കേണ്ടിവരുന്നു. സമ്പത്ത്, ബംഗ്ലാവ്, വിലകൂടിയ കാറുകള്‍, ഭൂമി മുതലായവയുണ്ടെങ്കിലും അഹംഭാവം വന്നാല്‍ അതൊന്നും അധികകാലം നിങ്ങള്‍ക്ക് നിലനില്‍ക്കില്ല. അഹംഭാവമുള്ള ഒരു വ്യക്തിക്ക് ഒരിക്കലും ജീവിതത്തില്‍ വിജയവും ലഭിക്കില്ല.

സമയം പാഴാക്കുന്നവര്‍
ചിലര്‍ സമയത്തിന്റെ മൂല്യം മനസ്സിലാക്കുന്നില്ല. അവര്‍ക്ക് അത് നന്നായി വിനിയോഗിക്കാന്‍ കഴിയാതെ പോകുന്നു. അത്തരം ആളുകള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയിക്കാനാവില്ല. സമയത്തിന് പ്രാധാന്യം നല്‍കാത്ത ആളുകള്‍ക്ക് വിജയമുണ്ടാവില്ല. മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെടാതെ, നിങ്ങള്‍ക്കും അതേ സമയം ഉണ്ടെന്ന് ചിന്തിക്കുക. സമയം നന്നായി വിനിയോഗിക്കുന്ന വ്യക്തി ജീവിതത്തില്‍ വിജയിക്കുന്നു.
നെഗറ്റീവ് ചിന്തകള്‍
ഏതൊരു ജോലിയും ചെയ്യുന്നതിന് മുമ്പുതന്നെ നെഗറ്റീവ് ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ ഒരിക്കലും വിജയിക്കുകയില്ല. അത്തരം ആളുകള്‍ ഉള്ളില്‍ നിന്ന് നിരാശരാണ്. ഗരുഡപുരാണം അനുസരിച്ച്, വിജയത്തിന്റെ ആദ്യമന്ത്രം പോസിറ്റീവ് ചിന്തയാണ്. അതുകൊണ്ട് നിഷേധാത്മക ചിന്തകള്‍ ഉള്ളില്‍ നിന്ന് ഉപേക്ഷിക്കുക.



Click it and Unblock the Notifications

