Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗരുഡപുരാണം; ഫലം നേരെ വിപരീതം, ഒരിക്കലും അശുഭസമയത്ത് ചെയ്യരുത് ഈ ശുഭകാര്യങ്ങള്
18 മഹാപുരാണങ്ങളില് ഒന്നാണ് ഗരുഡപുരാണം. ഹിന്ദുമതവിശ്വാസത്തില് ഗരുഡപുരാണത്തിന് വലിയ പ്രാധാന്യമുണ്ട്. 271 അധ്യായങ്ങളും 18,000 ശ്ലോകങ്ങളും അടങ്ങുന്ന ഗരുഡപുരാണം, ഒരു വ്യക്തിയുടെ ജനനം മുതല് മരണം വരെയും മരണത്തിനപ്പുറമുള്ള കാര്യങ്ങളും വിവരിക്കുന്നു. ഒരു മനുഷ്യന്റെ നല്ല ജീവിതത്തിന് വഴികാട്ടിയായി ഗരുഡപുരാണം പ്രവര്ത്തിക്കുന്നു, അത് സദാചാര ജീവിതത്തിലേക്കുള്ള പാത പ്രകാശിപ്പിക്കുന്നു.
ഗരുഡപുരാണത്തിലെ വാക്കുകള് അനുസരിച്ച് ജീവിക്കുന്ന വ്യക്തികള്ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താനും ആത്മീയ വളര്ച്ചയ്ക്കായി പരിശ്രമിക്കാനും കഴിയും. ഗരുഡപുരാണത്തില് പറഞ്ഞിരിക്കുന്ന നിയമങ്ങള് നിങ്ങളുടെ ജീവിതം മികച്ചതാക്കുന്നു. ഹിന്ദു മതത്തില്, ആരാധിക്കാനും ഭക്ഷണം കഴിക്കാനും ഉണരാനും ഉറങ്ങാനും പോലും സമയങ്ങള് നിശ്ചയിച്ചിട്ടുണ്ട്. കാരണം, കൃത്യസമയത്ത് ചെയ്യുന്ന ജോലിയില് നിന്ന് മാത്രമേ നിങ്ങള്ക്ക് പ്രയോജനം ലഭിക്കൂ. എന്നാല് ഈ പ്രവൃത്തികള് തെറ്റായ സമയത്ത് ചെയ്താല് ഒരു ഫലവുമില്ല.
പവിത്രമായ ഗ്രന്ഥമായ ഗരുഡപുരാണത്തില് അത്തരം ചില കാര്യങ്ങള് പരാമര്ശിച്ചിട്ടുണ്ട്. അവ വളരെ ശുഭകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ കാര്യങ്ങള് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില് ഐശ്വര്യം വരുന്നു. നിങ്ങള്ക്ക് സന്തോഷകരമായ ജീവിതം നയിക്കാനാകുന്നു. എന്നാല് ഈ കാര്യങ്ങള് തെറ്റായ സമയത്താണ് ചെയ്യുന്നതെങ്കില് അത് ദോഷത്തിന് കാരണമാകും. ശുഭകാര്യങ്ങള് കൃത്യസമയത്ത് ചെയ്തില്ലെങ്കില് പ്രശ്നങ്ങള് ഉണ്ടാകാം. ഗരുഡപുരാണം പറയുന്ന അത്തരം ചില കാര്യങ്ങള് ഇതാ.

തുളസിപൂജ
ഹിന്ദുമതത്തില് തുളസിയെ പൂജിക്കുന്നതും വെള്ളം അര്പ്പിക്കുന്നതും വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു. ഒരു പുണ്യസസ്യമാണ് തുളസി. ആരാധനകളിലും പൂജകളിലുമെല്ലാം തുളസി ഉപയോഗിക്കുന്ന പതിവുണ്ട്. തുളസിയെ പൂജിക്കുകയും ജലം അര്പ്പിക്കുകയും ചെയ്യുന്നവരില് ലക്ഷ്മീദേവി സന്തുഷ്ടയാകുന്നു. എന്നാല് വിശുദ്ധിയുള്ള തുളസി ചെടി നനയ്ക്കുന്നതിനും ആരാധിക്കുന്നതിനും ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്.
ഇതനുസരിച്ച് തുളസിക്ക് ഒരിക്കലും വൈകുന്നേരങ്ങളില് വെള്ളം അര്പ്പിക്കരുത്. വൈകുന്നേരം തുളസിയുടെ അടുത്ത് വിളക്ക് കൊളുത്താനേ പാടുള്ളൂ. അതേ സമയം രാത്രിയില് തുളസി പൂജ ചെയ്യാനും പാടില്ല. അങ്ങനെ ചെയ്യുന്നത് അശുഭമായി കണക്കാക്കുന്നു. ഇത്തരം പ്രവൃത്തികള് ഒരു വ്യക്തിക്ക് ദോഷം വിളിച്ചുവരുത്തും.
വീട് തൂത്തുവാരുന്നത്
എവിടെ ശുചിത്വമുണ്ടോ അവിടെ ലക്ഷ്മീദേവി കുടികൊള്ളുമെന്ന് പറയപ്പെടുന്നു. വീട് വൃത്തിയാക്കുന്നത് ഒരു നല്ല കാര്യമാണ്. എന്നാല് സൂര്യാസ്തമയത്തിനു ശേഷം നിങ്ങള് ഒരിക്കലും വീട് വൃത്തിയാക്കരുത്. സൂര്യാസ്തമയത്തിനു ശേഷം വീട് തൂത്തുവാരുകയോ തുടയ്ക്കുകയോ ചെയ്യുന്നത് ലക്ഷ്മീ ദേവിയെ അപ്രീതിപ്പെടുത്തുമെന്നും അത്തരമൊരു വീട്ടില് ദാരിദ്ര്യം നിലനില്ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

മുടി, നഖം വെട്ടല്
ഹിന്ദു മതത്തില് മുടി, താടി, നഖം എന്നിവ വെട്ടുന്നതിനും ദിവസങ്ങള് നിശ്ചയിച്ചിട്ടുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില് ഈ പ്രവൃത്തികള് പാടില്ലെന്നാണ് ഗരുഡപുരാണത്തില് പറയുന്നത്. ഞായര്, തിങ്കള്, ബുധന്, വെള്ളി ദിവസങ്ങള് ഈ പ്രവൃത്തികള്ക്ക് അനുകൂലമായ ദിവസങ്ങളാണ്.
തൈര് കഴിക്കരുത്
സൂര്യാസ്തമയത്തിനു ശേഷം തൈര് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഗരുഡപുരാണത്തില് പറയുന്നുണ്ട്. ഇങ്ങനെ ചെയ്താല് നിങ്ങളുടെ ആയുസ്സ് കുറയും. അതേസമയം, സൂര്യാസ്തമയത്തിന് ശേഷം ഉപ്പ് ചോദിച്ച് ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്നാല്, നിങ്ങള് അവര്ക്ക് ഉപ്പ് നല്കരുത്. സൂര്യാസ്തമയത്തിന് ശേഷം നിങ്ങളുടെ വീട്ടില് നിന്ന് ഉപ്പ് മറ്റാര്ക്കെങ്കിലും കൊടുത്താല് അതില് ലക്ഷ്മീദേവി കോപിക്കുമെന്നും ദേഷ്യപ്പെട്ട് വീട്ടില് നിന്ന് ഇറങ്ങിപ്പോകുമെന്നും വിശ്വസിക്കുന്നു.



Click it and Unblock the Notifications
