Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഗരുഡപുരാണം: മരണശേഷം നരകയാതനയില്‍ നിന്ന് രക്ഷ; ജീവിതത്തില്‍ ഈ ഈ ചെറുകാര്യങ്ങള്‍ ശ്രദ്ധിക്കൂ
ഹിന്ദുമതത്തില്‍ ഗരുഡപുരാണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 18 മഹാപുരാണങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഈ മഹാപുരാണം മഹാവിഷ്ണുവുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ഭൗതിക ലോകം കൂടാതെ, ഈ ലോകത്ത് മറ്റ് നിരവധി ലോകങ്ങളുമുണ്ട്. ഗരുഡപുരാണത്തില്‍ അവയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍, അവന്റെ മരണശേഷം മുന്നോട്ടുള്ള പാതയെ നിര്‍ണ്ണയിക്കുന്നു.
ജീവിതത്തില്‍ പുണ്യപ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തികളെ യമദൂതന്മാര് സ്വര്‍ഗത്തിലേക്കുള്ള പാതയിലേക്ക് കൊണ്ടുപോകുന്നു. നേരെമറിച്ച്, ജീവിതത്തില്‍ എപ്പോഴും മോശമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ യമദൂതന്മാര് നരകത്തിലേക്ക് കൊണ്ടുപോകുന്നു. ഗരുഡപുരാണത്തില്‍, ഏതുതരം കര്‍മ്മങ്ങളാണ് മനുഷ്യനെ സ്വര്‍ഗ്ഗത്തിന്റെ പാതയിലേക്ക് നയിക്കുന്നതെന്നും, ഏതുതരം കര്‍മ്മങ്ങളാണ് ഒരു വ്യക്തിയെ നരക പാതയിലേക്ക് നയിക്കുന്നതെന്നും വിശദമായി വിവരിച്ചിട്ടുണ്ട്.

ജനനം, മരണം, സ്വര്‍ഗ്ഗം, നരകം, കര്‍മ്മം, അടുത്ത ജന്മത്തിലെ ജീവിതം എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. ഗരുഡപുരാണത്തില്‍ പ്രധാനമായും നാല് വിഷയങ്ങളാണ് ഉള്ളത്. ഉത്തരകാണ്ഡത്തില്‍ 35 അധ്യായങ്ങളുണ്ട്. അതില്‍ മരണാനന്തര ഘട്ടവും അവസ്ഥയും വിവരിക്കുന്നു. ഇതിനെ പ്രേതകല്പ കാണ്ഡം എന്നും വിളിക്കുന്നു. നരകത്തിലേക്കുള്ള യാത്രയെക്കുറിച്ചും പ്രേത യോനിയില്‍ ജനിക്കുന്നത് ഒഴിവാക്കാനുള്ള വഴികളെക്കുറിച്ചും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അക്കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
എന്താണ് നരകയാത്ര
പുണ്യഗ്രന്ഥങ്ങളിലും പുരാണങ്ങളിലും 84 ലക്ഷം ജീവിവര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതില്‍ മനുഷ്യവര്‍ഗത്തെ ഏറ്റവും മികച്ചതായി കണക്കാക്കുന്നു. അതുപോലെ തന്നെ നരകത്തില്‍ 84 ലക്ഷം നരകങ്ങളുണ്ട്. അതില്‍ ആത്മാവ് അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഓരോ നരകത്തിലും എത്തുന്നു. ഗരുഡപുരാണത്തില്‍ സ്വര്‍ഗ്ഗവും നരകവും ഓരോന്നായി അവരുടെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഗരുഡപുരാണത്തിലെ പ്രേതകല്പ അല്ലെങ്കില്‍ ഉത്തരകാണ്ഡം അനുസരിച്ച്, ഒരു വ്യക്തി തന്റെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രേത യോനിയിലെത്തുന്നത്.
ഇത്തരം പ്രവൃത്തികള്‍ നരകത്തിലേക്ക് നയിക്കുന്നു
ദരിദ്രര്‍, അശരണര്‍, അനാഥര്‍, രോഗികള്‍, പ്രായമായവര്‍ തുടങ്ങിയവരെ കളിയാക്കുന്നവര്‍ക്ക് നരകത്തില്‍ കഠിനമായ ശിക്ഷയാണ് ലഭിക്കുന്നത്. ദൈവങ്ങളെയും പിതൃക്കളെയും ആരാധിക്കാത്തവര്‍ക്കും നരകത്തില്‍ കഠിനമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഗരുഡപുരാണമനുസരിച്ച് എപ്പോഴും അത്യാഗ്രഹത്തില്‍ മുഴുകുന്ന, സ്ത്രീകളെ കൊല്ലുന്ന, അന്യന്റെ സ്വത്ത് കൈവശപ്പെടുത്തുന്ന, കള്ളസാക്ഷി പറയുന്ന, പെണ്‍കുട്ടികളെ വില്‍ക്കുന്ന, മറ്റുള്ളവരോട് അസൂയയുള്ള ആളുകളും മരണശേഷം നരകത്തില്‍ പോകുന്നു.

ഇത്തരം കര്‍മ്മങ്ങള്‍ ചെയ്താല്‍ സ്വര്‍ഗ്ഗം ലഭിക്കും.
ഗരുഡപുരാണം അനുസരിച്ച്, ഇന്ദ്രിയങ്ങളില്‍ പൂര്‍ണ്ണമായ നിയന്ത്രണമുള്ളവരും കോപവും ഭയവും സങ്കടവും തങ്ങളെ കീഴടക്കാന്‍ അനുവദിക്കാത്തവര്‍ എപ്പോഴും സ്വര്‍ഗത്തില്‍ പോകും. സ്ത്രീകളോട് ഒരു കാമവും ഇല്ലാത്തവര്‍, സ്ത്രീകളെ കാണുമ്പോള്‍ മനസ്സ് വ്യതിചലിക്കാത്തവര്‍, എല്ലാ സ്ത്രീകളെയും ബഹുമാനിക്കുന്നവര്‍ എപ്പോഴും സ്വര്‍ഗത്തിന്റെ പാതയിലെത്തും.
ഗരുഡപുരാണം അനുസരിച്ച്, മറ്റുള്ളവരുടെ വ്യക്തിത്വത്തിലെ നല്ല ഗുണങ്ങള്‍ എപ്പോഴും കാണുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്ന അത്തരമൊരു വ്യക്തികള്‍ എപ്പോഴും സ്വര്‍ഗത്തിലെത്തുന്നു. കിണര്‍, കുളങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍ മുതലായവ നിര്‍മ്മിക്കുന്നവരും മരണശേഷം സ്വര്‍ഗത്തിലേക്ക് പോകുന്നു.
പ്രേതയോനി ഒഴിവാക്കാനുള്ള വഴികള്‍
ഗരുഡപുരാണത്തില്‍, ധര്മ്മത്തിന് എതിരായി ചെയ്യുന്ന എല്ലാ പ്രവൃത്തികളും പാപങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. ഒരു വ്യക്തി തന്റെ ദുഷ്പ്രവൃത്തികള്‍ നിമിത്തം മരണാനന്തരം പ്രേതയോനിയില്‍ എത്തുമ്പോള്‍, അവന് നരകത്തില്‍ പലതരം കഷ്ടതകള്‍ അനുഭവിക്കേണ്ടിവരും. എന്നിരുന്നാലും, ഗരുഡപുരാണത്തില്‍ ഇത് ഒഴിവാക്കാനുള്ള നിരവധി മാര്‍ഗങ്ങളും നല്‍കിയിട്ടുണ്ട്. ചില പ്രവൃത്തികള്‍ ചെയ്താല്‍ മരണശേഷം പ്രേതയോനിയില്‍ നിന്ന് മുക്തി നേടുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് - ദാനം, സല്‍കര്‍മ്മങ്ങള്‍, ആത്മീയത, ജപം, തപസ്സ്, പിണ്ഡദാനം, ശ്രാദ്ധം എന്നിവയാണ്.



Click it and Unblock the Notifications
