Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗരുഡപുരാണം: പ്രാണനകലുമ്പോള്‍ ആത്മാവ് ശരീരത്തിന് പുറത്തെത്തും, പിന്നീട് തിരിച്ച് കയറാന്‍ ശ്രമിക്കും
വിശ്വാസങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നൊരു മതമാണ് ഹിന്ദുമതം. ധാരാളം പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും ഹിന്ദുമതത്തിലുണ്ട്. സ്വര്‍ഗ്ഗം, നരകം തുടങ്ങിയ വിശ്വാസങ്ങളും നിലനില്ക്കുന്നു. ഇതില്‍ മരണശേഷം പാപികള്‍ക്ക് നരകത്തിലും നല്ലവര്‍ക്ക് സ്വര്‍ഗ്ഗത്തിലും സ്ഥാനം നേടാനാകുമെന്ന് മിക്കവര്‍ക്കും അറിയവുള്ളതായിരിക്കും.
400,000 തരം നരകങ്ങളുണ്ട്. മിക്ക നരകങ്ങളിലും ആരും മരിക്കുന്നില്ല. പീഡിപ്പിക്കപ്പെട്ട് അപാരമായ വേദന അനുഭവിക്കാന്‍ അവര്‍ ജീവനോടെ നിലനില്ക്കുന്നു. മറ്റ് ചില നരകങ്ങളില്‍, അവര്‍ മരിച്ചാല്‍, ശിക്ഷിക്കാനായി അവരെ വീണ്ടും ജീവനോടെ ഉണ്ടാക്കുന്നു. അവര്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതുവരെ അത് ആവര്‍ത്തിക്കുന്നു.

ഗരുഡപുരാണത്തില്‍ ഭഗവാന് വിഷ്ണുവും ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് പ്രതിപാദിക്കുന്നത്. ഗരുഡ പുരാണത്തിന് രണ്ട് ഭാഗങ്ങളുണ്ട് - പൂര്‍വ്വ ഖണ്ഡം, ഉത്തര ഖണ്ഡം. ആദ്യഭാഗത്ത് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയും രണ്ടാം ഭാഗത്തില്‍ പ്രേതകല്പവും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതില്‍ മരണശേഷം ഒരു മനുഷ്യന്റെ ആത്മാവ് എന്തായിത്തീരും അത് ഏതുതരം ജീവിവര്‍ഗത്തില്‍ ജനിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ പറയുന്നുണ്ട്. ഗരുഡപുരാണം പ്രകാരം, ഒരു വ്യക്തിയുടെ മരണശേഷം ആത്മാവ് പുറത്തെത്തുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
ഗരുഡപുരാണം അനുസരിച്ച്, ഒരു മനുഷ്യന് മരിക്കാന്‍ പോകുന്ന സമയത്ത്, അവര്‍ സംസാരിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ സംസാരിക്കാന്‍ കഴിയില്ല. കുറച്ച് സമയത്തിനുള്ളില്‍ അവന്റെ സംസാരശേഷിയും ശ്രവണശക്തിയും മറ്റും നശിച്ചുപോകുന്നു. ആ സമയത്ത്, ശരീരത്തില്‍ നിന്ന് ഒരു തള്ളവിരലിന്റെ വലുപ്പമുള്ള ഒരു ആത്മാവ് ഉയര്‍ന്നുവരുന്നു. അതിനെ യമദൂതന്മാര് പിടിക്കുകയും യമലോകത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.
യമരാജന്റെ ദൂതന്മാര് ആത്മാവിനെ യമലോകത്തേക്ക് കൊണ്ടുപോകുമ്പോള്‍ ആത്മാവിനെ ഭയപ്പെടുത്തുകയും നരകത്തില്‍ നേരിടേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ച് പറയുകയും ചെയ്യുന്നതായി ഗരുഡപുരാണത്തില്‍ വിവരിക്കുന്നുണ്ട്. യമദൂതരുടെ ഇത്തരം വാക്കുകള്‍ കേട്ട് ആത്മാവ് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങുന്നു.

യമലോകത്തേക്കുള്ള വഴി വളരെ ദുഷ്കരമായി കണക്കാക്കപ്പെടുന്നു. ആത്മാവിന് ചൂടുള്ള കാറ്റിലും ചൂടുള്ള മണലിലും നടക്കാന്‍ കഴിയാതെ വിശപ്പും ദാഹവും കൊണ്ട് അസ്വസ്ഥനാകുന്നു. യമദൂതന്മാര് ആത്മാവിനെ പുറകില്‍ ചമ്മട്ടികൊണ്ട് അടിച്ച് മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുന്നു. ആ ആത്മാവ് പല സ്ഥലങ്ങളില്‍ വീഴുകയും ചിലപ്പോള്‍ അബോധാവസ്ഥയിലാകുകയും ചെയ്യുന്നു. എന്നാലും എഴുന്നേറ്റ് മുന്നോട്ട് നീങ്ങാന്‍ തുടങ്ങുന്നു.
ഇങ്ങനെ യമദൂതന്മാര് ആത്മാവിനെ യമലോകത്തേക്ക് കൊണ്ടുപോകുന്നു. ഇതിനുശേഷം, ആ ആത്മാവിനെ അതിന്റെ പ്രവൃത്തികള്‍ക്കനുസരിച്ച് ശിക്ഷ വിധിക്കുന്നു. ഇതിനുശേഷം, യമരാജന്റെ കല്‍പ്പന പ്രകാരം ആ ആത്മാവ് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നു.
വീട്ടില്‍ വന്നതിനു ശേഷം ആത്മാവ് വീണ്ടും ശരീരത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ യമദൂതന്മാര് അതിനെ അതിന്റെ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കാത്തതിനാല്‍ ആത്മാവ് വിശപ്പും ദാഹവും മൂലം കരയാന്‍ തുടങ്ങുന്നു. ആ ആത്മാവിന്റെ പുത്രന്മാരും മറ്റ് ബന്ധുക്കളും പിണ്ഡദാനം നല്കാതിരുന്നാല് ആത്മാവ് പ്രേതമായി മാറി ആളൊഴിഞ്ഞ വനങ്ങളില്‍ വളരെക്കാലം അലഞ്ഞുനടക്കുമെന്ന് പറയുന്നു. അതിനാല്‍ ഗരുഡപുരാണം അനുസരിച്ച്, ഒരാളുടെ മരണശേഷം 10 ദിവസത്തേക്ക് പിണ്ഡദാനം ചെയ്യണം.
പതിമൂന്നാം ദിവസം നപുംസകങ്ങള്‍ ആത്മാവിനെ വീണ്ടും പിടികൂടുന്നു. ഇതിനുശേഷം, വിശപ്പും ദാഹവും സഹിച്ച് 47 ദിവസം തുടര്‍ച്ചയായി നടന്നാണ് ആത്മാവ് യമലോകത്തില്‍ എത്തുന്നത്. ഗരുഡപുരാണം അനുസരിച്ച്, മോശം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് നരകത്തില്‍ കഠിനമായ ശിക്ഷ നല്കപ്പെടുന്നു. പാപം ചെയ്യുന്നവരെ മൂര്‍ച്ചയുള്ള ഇരുമ്പ് അസ്ത്രങ്ങളില്‍ കോര്‍ത്തെടുക്കുന്നു. ഏത് ആത്മാവാണ് ശിക്ഷിക്കപ്പെടേണ്ടത്, എന്നത് അവന്റെ കര്മ്മങ്ങളാല് തീരുമാനിക്കപ്പെടുന്നു.
ഗരുഡപുരാണം അനുസരിച്ച്, ജീവിതത്തില്‍ എപ്പോഴും നന്മകള് ചെയ്തിട്ടുള്ള, ആരെയും ദ്രോഹിക്കാത്ത, അശരണരെ സഹായിച്ച ആത്മാവിന് തന്റെ പുണ്യം ലഭിച്ച ഉടന്‍ തന്നെ പുതിയ ശരീരത്തില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നു. എന്നാല്‍ അനേകം ആത്മാക്കള്‍ക്ക് ശരീരമില്ലാത്ത അവസ്ഥയില്‍ വളരെക്കാലം അലയേണ്ടി വരുന്നു. ആത്മാവ് ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുനര്‍ജനിക്കുന്നു, ചിലപ്പോള്‍ വര്‍ഷങ്ങളുമെടുക്കും.



Click it and Unblock the Notifications