Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
ലക്ഷ്മീകോപം വിളിച്ചുവരുത്തും, ദാരിദ്ര്യം വിട്ടുമാറില്ല; ഗരുഡപുരാണം പറയുന്ന ദോഷ പ്രവൃത്തികള്‍
Garuda Purana: ഹിന്ദുമതത്തില്‍ ലക്ഷ്മി ദേവിയെ സമ്പത്തിന്റെ ദേവതയായി കണക്കാക്കുന്നു. ലക്ഷ്മീദേവിയുടെ കൃപയാല്‍ ജീവിതത്തില്‍ പണത്തിന് ഒരു കുറവുമുണ്ടാകില്ലെന്ന് പറയുന്നു. ലക്ഷ്മീകടാക്ഷമുള്ള വീട്ടില്‍ സന്തോഷവും ഐശ്വര്യവും കടന്നുവരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്താനും ദേവിയുടെ അനുഗ്രഹം നേടാനും ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില പ്രവൃത്തികള്‍ കാരണം ലക്ഷ്മീദേവി കോപിച്ച് നിങ്ങളുടെ വീട് വിട്ടുപോകുന്നു. ഗരുഡപുരാണത്തില്‍ അത്തരം ചില കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗരുഡപുരാണം അനുസരിച്ച്, അബദ്ധത്തില്‍ പോലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അല്ലാത്തപക്ഷം ലക്ഷ്മി ദേവി നിങ്ങളോട് കോപിക്കും.
പഴകിയ ഭക്ഷണം കഴിക്കരുത്
ഗരുഡപുരാണം അനുസരിച്ച്, നിങ്ങള്‍ പഴകിയ ഭക്ഷണം കഴിക്കരുത്. പഴകിയ ഭക്ഷണം വിഷമായി കണക്കാക്കപ്പെടുന്നു. ഇത് കഴിക്കുന്നത് നിങ്ങളുടെ ആയുസ്സ് കുറയ്ക്കുന്നു.

രാവിലെ വൈകി എണീക്കരുത്
ഗരുഡപുരാണം അനുസരിച്ച്, നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കണമെങ്കില്‍ രാവിലെ വൈകി എഴുന്നേല്ക്കുന്ന ശീലം ഉപേക്ഷിക്കുക. മണിക്കൂറുകളോളം ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇതുമൂലം രോഗങ്ങള്‍ നിങ്ങളുടെ ശരീരത്തെ കീഴടക്കുന്നു. കൂടാതെ ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കില്ല. അതിരാവിലെ എഴുന്നേറ്റ് ധ്യാനിക്കുന്നവരുടെ വീട്ടില്‍ ഒരിക്കലും ദാരിദ്ര്യം ഉണ്ടാകില്ല.
ആരെയും വേദനിപ്പിക്കരുത്
ഗരുഡപുരാണം അനുസരിച്ച്, ഒരു വ്യക്തിയെയും മാനസികമായോ ശാരീരികമായോ ഉപദ്രവിക്കരുത്. ഇത് ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സന്തോഷം ലഭിക്കില്ലെന്ന് ഗുരുഡപുരാണത്തില് പറയുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരുടെ സ്ഥാനവും പ്രതാപവും മണ്ണോട് അടിയുകയും അവരുടെ സമ്പത്ത് അപഹരിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി അബദ്ധവശാല്‍ പോലും മറ്റുള്ളവരെ മാനസികമായും ശാരീരികമായും ഉപദ്രവിക്കരുത്.
ആരെയും വഞ്ചിക്കരുത്
ഗരുഡപുരാണം അനുസരിച്ച് ഒരു വ്യക്തിയെയും വഞ്ചിക്കരുത്. ഒരാളെ ഒറ്റിക്കൊടുക്കുന്നവര്‍ പാപത്തിന്റെ ഗണത്തില്‍ പെടുന്നു. ഇത് ചെയ്യുന്നവന് നരകാഗ്നിയില്‍ ദഹിക്കുന്നു.
പിശുക്ക് കാണിക്കരുത്
ഗുരുഡപുരാണമനുസരിച്ച്, സമ്പന്നനായതിന് ശേഷവും ഒരാള്‍ എപ്പോഴും ദരിദ്രനായോ സാമ്പത്തികമായി പിശുക്കനായോ അഭിനയിക്കരുത്. ഇങ്ങനെ പെരുമാറുന്നവരോട് ലക്ഷ്മി ദേവി കോപിക്കും, വീട്ടില്‍ എപ്പോഴും ദാരിദ്ര്യം വസിക്കും.
മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത്
ഗരുഡപുരാണം അനുസരിച്ച്, ലക്ഷ്മി ദേവി ഒരിക്കലും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരെ അനുഗ്രഹിക്കില്ല. അതിനാല്‍ ഒരു വ്യക്തി വൃത്തിയുള്ള വസ്ത്രം ധരിക്കേണ്ടതാണ്. കാരണം വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും, അത് നിങ്ങളെ പുരോഗതിയിലേക്ക് നയിക്കും. വൃത്തികെട്ട വസ്ത്രങ്ങള്‍ ധരിക്കുന്നവരില്‍ നിന്ന് ആളുകള്‍ അകലം പാലിക്കുന്നു. അതിനാല്‍, ദിവസവും കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക.



Click it and Unblock the Notifications
