Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം: മരണത്തിന് വരെ കാരണമാകുന്ന 5 കാര്യം; അടുപ്പിക്കരുത് ഇവയെ
ഹിന്ദുമത വിശ്വാസികളുടെ ഒരു പ്രധാനപ്പെട്ട ഗ്രന്ഥമാണ് ഗരുഡ പുരാണം. മഹാവിഷ്ണുവിനോടുള്ള ഭക്തി അതില്‍ വിശദമായി വിവരിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ മരണശേഷം ഗരുഡ പുരാണം പാരായണം ചെയ്യുന്നത് ആ ആത്മാവിന് നല്ലതാണെന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ പറയുന്നു. മരണാനന്തരവും മരണാനന്തര സാഹചര്യങ്ങളും ഈ മഹാപുരാണത്തില്‍ എടുത്തുകാണിച്ചിരിക്കുന്നതിനാല് ഒരാളുടെ മരണശേഷം ഗരുഡപുരാണം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായമുണ്ട്. ഇക്കാരണത്താല്‍ ഗരുഡപുരാണം എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്.
എന്നാല്‍ ഓര്‍ക്കുക, ഏതൊരു മതഗ്രന്ഥത്തിന്റെയും ആത്യന്തികമായ ഉദ്ദേശ്യം ആളുകളെ ഭയപ്പെടുത്തലല്ല, മറിച്ച് ആത്മീയ പാത പിന്തുടരാന് നമ്മെ പ്രചോദിപ്പിക്കുന്നു എന്നതാണ്. ഗരുഡപുരാണത്തില്‍ മരണാനന്തര രഹസ്യങ്ങള്‍ മാത്രമല്ല, ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും ഗരുഡ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അങ്ങനെ ഒരു വ്യക്തിക്ക് ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം സമയബന്ധിതമായി മനസ്സിലാക്കാനും അവന്റെ പ്രവൃത്തികള്‍ തിരുത്താനും കഴിയും. ഒരു വ്യക്തിയുടെ മരണത്തിന് വരെ കാരണമായേക്കാവുന്ന 5 കാര്യങ്ങളെക്കുറിച്ച് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അത് എന്തൊക്കെയെന്ന് വായിച്ചറിയൂ.
മോശം സുഹൃത്ത്
ഒരു യഥാര്‍ത്ഥ സുഹൃത്ത് എന്നത് ഒരു വ്യക്തിയുടെ ആജീവനാന്ത സമ്പത്താണ്. എന്നാല്‍ സുഹൃത്ത് ദുഷ്ടനായി മാറിയാല്‍ അത് നിങ്ങളുടെ ജീവിതത്തിന് വളരെ ദോഷകരമാകും. ഇത്തരക്കാര്‍ അവരുടെ ക്ഷേമത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നവരാണ്. അവസരം ലഭിക്കുമ്പോള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ അവര്‍ ഏതറ്റം വരെ പോകാനും മടിക്കില്ല.
ഇത്തരക്കാര്‍ നിങ്ങളുടെ മുന്നില്‍ മാത്രം സുഹൃത്തുക്കളാണെന്ന് നടിക്കുന്നു, പിന്നില്‍ നിന്ന് കുത്തുന്നു. അവരെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. ഇത്തരം സുഹൃത്തുക്കളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ അവരെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തണം.
മോശം സ്വഭാവമുള്ള ഭാര്യ
ജീവിതപങ്കാളി നല്ലവളാണെങ്കില്‍, അവള് നിങ്ങളുടെ ജീവിതം മുഴുവന്‍ സുന്തരമാക്കും. എന്നാല്‍ അവള് മോശം സ്വഭാവമുള്ളവളാണെങ്കില്, അവള് നിങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കുമെന്ന് പറയപ്പെടുന്നു. അത്തരമൊരു സ്ത്രീ അവളുടെ താല്‍പ്പര്യം നിറവേറ്റാന്‍ ആരുമായും എന്തു വിട്ടുവീഴ്ചയ്ക്കും തയാറായേക്കാം. സ്വാര്‍ത്ഥ താല്പര്യത്തിനായി നിങ്ങളെ അപകടപ്പെടുത്താന്‍ വരെ അവര്‍ തുനിഞ്ഞേക്കാം. അത്തരമൊരു സാഹചര്യത്തില്‍, അത്തരൊരു ഭാര്യയില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ നിങ്ങള്‍ സദാ ജാഗ്രത പാലിക്കണം.

ദുഷ്ട സേവകന്
വേലക്കാരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. നിങ്ങളോട് എതിര്‍ത്ത് സംസാരിക്കാന്‍ മടിക്കാത്ത, തര്‍ക്കിക്കാന്‍ മടിക്കാത്ത വേലക്കാരനെ ഉടന്‍ പുറത്താക്കണം. അത്തരക്കാരെ ഒരിക്കലും വീട്ടില്‍ വച്ചുകൊണ്ടിരിക്കരുത്. കാരണം ഒരു വേലക്കാരന് നിങ്ങളുടെ വീടിന്റെ രഹസ്യം നന്നായി അറിയാം. അത്തരക്കാര്‍ നിങ്ങളോട് പിണങ്ങിയാല്‍ നിങ്ങളുടെ ജീവന് തന്നെ ആപത്തിലാക്കാന്‍ അവര്‍ മടിക്കില്ല.
പാമ്പ്
അതുപോലെ തന്നെ നിങ്ങള്‍ എല്ലായ്പ്പോഴും പാമ്പിനെയും വളരെയേറെ ശ്രദ്ധിക്കണം. നിങ്ങളുടെ ജീവന് അപകടം വരുത്തുന്ന ഒരു ജീവിയാണ് ഇത്. ഒരു ചെറിയ പിഴവിന് നിങ്ങള്‍ വലിയ വില നല്‍കേണ്ടിവന്നേക്കാം. അബദ്ധത്തില്‍ നിങ്ങള്‍ ഒരു പാമ്പിനെ ചിവിട്ടിയാല് പോലും അത് നിങ്ങളെ കടിക്കാതെ വിടുകയില്ല. മറ്റു ജീവികളെപ്പോലെയല്ല, ഏതു നിമിഷവും അപകടം വരുത്തുന്ന ജീവിയാണ് പാമ്പ്.
അഗ്നി
അഗ്നിയെ ഒരിക്കലും വിശ്വസിക്കരുത്. കാരണം ഏത് നിമിഷവും ഒരു തീപ്പൊരിയില്‍ നിന്ന് ഭയാനകമായ അഗ്നി രൂപപ്പെട്ടേക്കാം. ഇതുമൂലം ജീവനും സ്വത്തിനും നാശം സംഭവിച്ചേക്കാം. അതിനാല്‍ കൃത്യസമയത്ത് തീ നിയന്ത്രണവിധേയമാക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍, അഗ്നി അതിന്റെ ഭയാനകമായ രൂപത്തില്‍ സര്‍വ്വതും നശിപ്പിക്കും.



Click it and Unblock the Notifications
