Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ഗരുഡപുരാണം: പരാജയങ്ങളില്‍ തളരാതെ മുന്നേറാന്‍ ജീവിതത്തില്‍ ശീലിക്കേണ്ട 7 കാര്യങ്ങള്‍
ഹിന്ദുമതത്തിലെ 18 പ്രധാന പുരാണങ്ങളില്‍ ഒന്നായാണ് ഗരുഡപുരാണത്തെ കണക്കാക്കുന്നത്. സ്വര്‍ഗ്ഗം, നരകം, പാപം, പുണ്യം, മരണം എന്നിവ കൂടാതെ, വിജ്ഞാനം, ശാസ്ത്രം, ഭക്തി, പുണ്യം, മതം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് ജീവിതത്തിലെ പല പ്രശ്നങ്ങളും തരണം ചെയ്യാന്‍ സാധിക്കും. ജീവിതം മെച്ചപ്പെടുത്താന്‍ ഏറ്റവും മികച്ച മാനുഷിക മൂല്യങ്ങള്‍ സമ്മാനിക്കുന്ന സനാതന ധര്‍മ്മത്തിന്റെ ഒരു ഗ്രന്ഥമാണ് ഗരുഡപുരാണം.
ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ പാലിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല. അത്തരക്കാര്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു, മരണശേഷം അത്തരം ആളുകള്‍ക്ക് വൈകുണ്ഠത്തില്‍ സ്ഥാനം ലഭിക്കുന്നു. ജീവിതത്തില്‍ വിജയിക്കാനായി നിങ്ങള്‍ ഈ 7 കാര്യങ്ങള്‍ ചെയ്യണമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. അത്തരം ചില കാര്യങ്ങള്‍ ഇതാ.

നിരന്തര പരിശീലനം
ജോലിയില്‍ വിജയം നേടാനാകാതെ പലതവണ നിങ്ങള്‍ക്ക് ജീവിതത്തില്‍ പിന്നോട്ട് പോകേണ്ടിവന്നേക്കാം. ഇതുമൂലം നിരാശയും അനുഭവിക്കുന്നു. അതിനായി ഗരുഡപുരാണത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് വിജയം വേണമെങ്കില്‍, നിങ്ങളുടെ പരിശ്രമങ്ങള്‍ തുടരുക. നിത്യാഭ്യാസം ഏറ്റവും മണ്ടനായ വ്യക്തിയെപ്പോലും കാര്യക്ഷമതയുള്ള ഒരുവനാക്കി മാറ്റുന്നു.
അതിരാവിലെ എഴുന്നേല്ക്കുക
ഒരു വ്യക്തി ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരണമെന്ന് വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. രാവിലെ ലഭിക്കുന്ന ശുദ്ധവായു നിങ്ങളുടെ ഊര്‍ജ്ജത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന എന്നതാണ് ഇതിന് കാരണം. ഗരുഡപുരാണം അനുസരിച്ച്, പതിവായി ദീര്‍ഘനേരം ഉറങ്ങുന്ന ഒരാളുടെ ആയുസ്സ് പെട്ടെന്ന് കുറയുന്നു.
അറിവില്‍ അഹങ്കരിക്കരുത്
നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ അറിവിലും കലയിലും അഹങ്കരിക്കരുത്. കാരണം സരസ്വതി ദേവിയുടെ അനുഗ്രഹമുള്ള ആളുകള്‍ക്ക് മാത്രമേ അറിവ് സാധ്യമാകൂ. അത്തരമൊരു അവസരത്തില്‍, നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ അഹങ്കരിക്കുന്നുവെങ്കില്‍ അത് സരസ്വതി ദേവിയുടെ കോപത്തിന് ഇരയാക്കും. അങ്ങനെ അഹങ്കരിക്കുന്ന ഒരു വ്യക്തിയുടെ അറിവ് ദിനംപ്രതി കുറയാനും തുടങ്ങുന്നു.

തെറ്റായ കൂട്ടുകെട്ടില്‍ നിന്നുള്ള അകലം
കൂട്ടുകെട്ടുകള്‍ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് കുട്ടിക്കാലം മുതല്ക്കേ മുതിര്‍ന്നവരില്‍ നിന്ന് കേള്‍ക്കുന്ന ഒരു കാര്യമാണ്. സൗഹൃദം സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങള്‍ നല്ലതും ചീത്തയും നിര്‍ണ്ണയിക്കുന്നില്ല. ഗരുഡപുരാണം അനുസരിച്ച്, ഒരു സുഹൃത്തിനെ ഉണ്ടാക്കുന്നതിനുമുമ്പ് അവന്റെ പെരുമാറ്റത്തെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം ഒരു നല്ല സുഹൃത്തിന് മാത്രമേ ശരിയായി നയിക്കാന്‍ കഴിയൂ. അവന് ഒരിക്കലും നിങ്ങളോട് അസൂയപ്പെടില്ല. മറുവശത്ത്, തെറ്റായ കൂട്ടുകെട്ടിന്റെ ഫലം നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ കുടുംബവും വഹിക്കേണ്ടി വന്നേക്കാം.
ജീവികള്‍ക്ക് ഭക്ഷണം നല്‍കുക
വീട്ടില്‍ ആദ്യം ഉണ്ടാക്കുന്ന ഭക്ഷണം പശുവിനും അവസാനത്തെ ഭക്ഷണം നായയ്ക്കും നല്‍കണമെന്നാണ് പ്രമാണം. ഇതുകൂടാതെ, പക്ഷികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുക. അരിമാവ് ഉരുളകള്‍ ഉണ്ടാക്കി മത്സ്യത്തിന് ഭക്ഷണം നല്‍കുക. ഉറുമ്പുകള്‍ക്ക് പഞ്ചസാരയോ അരിമാവോ നല്‍കുക. ഇത്തരം പ്രവൃത്തികളും വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഗരുഡപുരാണം അനുസരിച്ച് മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ വിജയവും സന്തോഷവും സമൃദ്ധിയും ലഭിക്കും.
വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക
ഒരാള്‍ എപ്പോഴും വൃത്തിയുള്ളതും സുഗന്ധമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുകയും ദിവസവും കുളിക്കുകയും വേണം. മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരോട് ലക്ഷ്മി ദേവി കോപിക്കുന്നു, അങ്ങനെയുള്ള ഒരാള്‍ക്ക് ഒരിക്കലും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കില്ല. ജീവിതത്തില്‍ ഒരുക്കലും വിജയിക്കുകയുമില്ല.
ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക
ഗരുഡപുരാണം അനുസരിച്ച്, നിങ്ങളുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം ദരിദ്രര്‍ക്ക് നല്‍കണമെന്ന് പറയുന്നുയ. ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് പുണ്യം നേടാനാകും. ഇതോടൊപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിങ്ങളില്‍ നിലനില്ക്കും. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവുകയും ചെയ്യുന്നു.



Click it and Unblock the Notifications