Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
ഗരുഡപുരാണം: കൊടും പാപങ്ങള്‍ ഈ 8 കാര്യങ്ങള്‍; നരകത്തിലേക്ക് തള്ളിവിടുന്ന പ്രവൃത്തികള്‍
സനാതന ധര്‍മ്മത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഗരുഡപുരാണത്തിന് വലിയ പ്രാധാന്യമുണ്ട്. 271 അധ്യായങ്ങളും 18,000 ശ്ലോകങ്ങളും അടങ്ങുന്ന ഗരുഡപുരാണം, ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയും മരണത്തിനപ്പുറമുള്ള കാര്യങ്ങളും വിവരിക്കുന്നു. ഗരുഡപുരാണം ഒരു നല്ല ജീവിതത്തിന് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്നു, സദാചാര ജീവിതത്തിലേക്കുള്ള പാത പ്രകാശിപ്പിക്കുന്നു. ഗരുഡപുരാണത്തിലെ വാക്കുകള്‍ അനുസരിച്ച് ജീവിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താനും ആത്മീയ വളര്‍ച്ചയ്ക്കായി പരിശ്രമിക്കാനും കഴിയും.
ഗരുഡപുരാണത്തില്‍ ജീവിതത്തെയും മരണാനന്തര സംഭവങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. നമ്മുടെ മുന്‍ ജന്മം എങ്ങനെയായിരുന്നുവെന്നും അടുത്ത ജന്മത്തില് എന്തായിരിക്കുമെന്നുമെല്ലാം ഗരുഡപുരാണത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ അടുത്ത ജന്മം എങ്ങനെയായിരിക്കുമെന്നും മരണശേഷം അവന്റെ ആത്മാവിന് സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ പോകുക എന്നൊക്കെ അവരുടെ പ്രവൃത്തികള്‍ തീരുമാനിക്കുന്നു.

പാപപ്രവൃത്തികള്‍ ചെയ്യുന്നവനെയോ ദുശ്ശീലങ്ങള്‍ സ്വീകരിക്കുന്നവനെയോ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. ഗരുഡപുരാണത്തില്‍ അത്തരം ചില പ്രവൃത്തികളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ ചെയ്യുന്നവരുടെ സ്ഥാനം നരകത്തിലായിരിക്കും. അതുകൊണ്ട് ജീവിതത്തില്‍ ഒരിക്കലും അബദ്ധത്തില്‍ പോലും ഈ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യരുത്.
ഒരിക്കലും ഒരു സ്ത്രീയുടെ അന്തസ്സ് കെടുത്തുന്ന കാര്യങ്ങള്‍ ചെയ്യരുത്. പ്രത്യേകിച്ച് ഗര്‍ഭിണിയായ സ്ത്രീയുടെ മാനം വച്ച് കളിക്കുകയോ അവരെ കൊല്ലുകയോ ചെയ്യുന്നത് മഹാപാപത്തിന്റെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്. മരണശേഷം അത്തരക്കാരുടെ സ്ഥാനം നരകത്തിലായിരിക്കും. സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവര്‍ മരണാനന്തര ജീവിതത്തില്‍ ദുരിതം അനുഭവിക്കുകയും നരകത്തില്‍ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകുകയും ചെയ്യുന്നു. അതിനാല്‍ എല്ലാ സ്ത്രീകളെയും നിങ്ങള്‍ ബഹുമാനിക്കുക.
ഗരുഡപുരാണം ഗര്ഭപിണ്ഡത്തെയോ നവജാതശിശുവിനെയോ ഗര്‍ഭിണിയെയോ ബ്രാഹ്മണനെയോ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന പ്രവൃത്തിയെ പാപമായി കണക്കാക്കുന്നു. അത്തരം ഹീനമായ പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് മരണശേഷം നരകത്തില്‍ വേദനാജനകമായ പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നു.
പുണ്യസ്ഥലങ്ങള്‍, ഗ്രന്ഥങ്ങള്‍, വേദങ്ങള്‍, പുരാണങ്ങള്‍ എന്നിവയെ ഇകഴ്ത്തി കാണുകയോ അപമാനിക്കുകയോ ചെയ്യുന്നത് പാപമായി കണക്കാക്കുന്നു. മറ്റുള്ളവരെ വഞ്ചിക്കുന്ന, മോശമായ വാക്കുകള്‍ പറയുന്ന ആളുകള്‍ക്ക് ഒരിക്കലും സ്വര്‍ഗ്ഗം ലഭിക്കില്ല. അവരുടെ പ്രവൃത്തികള്‍ അവരെ നേരെ നരകത്തിലേക്ക് കൊണ്ടുപോകുന്നു.

കഴിവുണ്ടായിട്ടും ദരിദ്രരെ സഹായിക്കാത്തവര്ക്കും മറ്റുള്ളവരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നവര്‍ക്കും മരണശേഷം നരകത്തില്‍ പീഢനങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഗരുഡപുരാണം പറയുന്നു.
മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നവരും, മരം മുറിക്കുന്നവരും, വിളകള്‍ നശിപ്പിക്കുന്നവരും, അതിഥികളെ അനാദരിക്കുന്നവരും നരകയാതന അനുഭവിക്കേണ്ടിവരുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്.
പരസ്ത്രീ ബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ കൊടുംപാപികളായി മുദ്രകുത്തുകയും മരണശേഷം കഠിനമായ ശിക്ഷയ്ക്ക് വിധേയരാവുകയും ചെയ്യുന്നു.
പ്രായമായവരെയും നിസ്സഹായരെയും ബലഹീനരെയും ദരിദ്രരെയും പീഡിപ്പിക്കുന്നവര്‍ ദൈവിക അപ്രീതി നേരിടേണ്ടിവരുന്നു. അത്തരക്കാര്‍ എന്ത് നല്ല പ്രവൃത്തി ചെയ്താലും അതൊന്നും പരിഗണിക്കാതെ, മരണാനന്തരം അവര്‍ക്ക് നരകവാസം ലഭിക്കുന്നു.
ഒരു നിരപരാധിക്കെതിരെ കള്ളസാക്ഷി പറയുന്ന ആളുകള്‍ നേരെ നരകത്തിലേക്ക് പോകുകയും കഠിനമായ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. പഞ്ചദേവന്മാരായ മഹാദേവന്, ശ്രീഹരി വിഷ്ണു, സൂര്യദേവന്, ഗണപതി, ദുര്‍ഗ്ഗ എന്നിവരോട് ഭയമില്ലാത്തവരും അവരെ ആരാധിക്കാത്തവരും നരകത്തിലെത്തുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മൃഗത്തെ ബലിയര്‍പ്പിക്കുന്നവരും മരണശേഷം നരകത്തിലേക്ക് പോകുന്നു.



Click it and Unblock the Notifications