ഗരുഡപുരാണം: കഷ്ടകാലം വണ്ടിവിളിച്ച് വരും, ജീവിതം പിന്നോട്ടടിക്കും ഈ ചെയ്തികള്‍

സനാതന ധര്‍മ്മം ഉള്‍ക്കൊള്ളുന്ന 18 പുരാണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പുരാണമാണ് ഗരുഡപുരാണം. ഗരുഡ പുരാണത്തിലെ എല്ലാ പാഠങ്ങളും ഒരു വ്യക്തിയുടെ ദൈനംദിന ജീവിതശൈലി മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാവുന്ന പുതിയ ആശയങ്ങള്‍ നല്‍കുന്നവയാണ്. ഗരുഡനും വിഷ്ണുവും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണം കൈകാര്യം ചെയ്യുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും എല്ലാ രഹസ്യങ്ങളും ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു, പുനര്‍ജന്മവും മനുഷ്യാത്മാക്കളെയും മറ്റും കുറിച്ചുള്ള വിവരങ്ങള്‍ ഗരുഡപുരാണം നിങ്ങള്‍ക്ക് നല്‍കുന്നു.

ഇതോടൊപ്പം ശരിയായ പാതയിലൂടെ സഞ്ചരിച്ച് ജീവിതം പൂര്‍ണമായി ജീവിക്കാനുള്ള വഴിയും ഇതില്‍ വിവരിച്ചിട്ടുണ്ട്. ഗരുഡപുരാണത്തില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. മനുഷ്യന്റെ ചില ദുശ്ശീലങ്ങള്‍ അവരുടെ ജീവിതത്തില്‍ പതനത്തിന് കാരണമാകും. ഈ ദുഷ്പ്രവണതകളുടെ ഫലമായി ഒരു വ്യക്തിക്ക് ദാരിദ്ര്യം, ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവപോലും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

garuda purana wrong doings

സ്വന്തം സമ്പത്തില്‍ അഹങ്കരിക്കുന്നത്

ഗരുഡ പുരാണ പ്രകാരം ഒരു വ്യക്തി ഒരിക്കലും പണത്തെക്കുറിച്ച് കൂടുതല്‍ അഹങ്കരിക്കരുത്. അത്തരം ഞാനെന്ന ഭാവം നിങ്ങളുടെ ബുദ്ധിശൂന്യതയാണ് വെളിവാക്കുന്നത്. ഇതുമൂലം അവന്‍ മറ്റുള്ളവരെ അപമാനിക്കാന്‍ തുടങ്ങുന്നു. ഏതെങ്കിലും വ്യക്തിയെ അപമാനിക്കുകയോ മോശം പറയുകയോ ചെയ്യുന്നത് ഗരുഡ പുരാണത്തില്‍ പാപമാണെന്ന് പ്രതിപാദിക്കുന്നു. തന്റെ സമ്പത്തിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍ ലക്ഷ്മി ദേവിയുടെ കോപത്തിന് ഇരയാവുകയും അത്തരം ആളുകളുടെ സമ്പത്ത് നശിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

അത്യാഗ്രഹം

ഗരുഡ പുരാണ പ്രകാരം, മറ്റുള്ളവരുടെ സമ്പത്തില്‍ കണ്ണ് വയ്ക്കുന്ന ഒരാള്‍ ഒരിക്കലും സന്തോഷകരമായ ജീവിതം നയിക്കില്ല. പണത്തിനായുള്ള അത്യാഗ്രഹവും മറ്റുള്ളവരുടെ സമ്പത്ത് നേടാന്‍ ശ്രമിക്കുന്നതും അടുത്ത ജനനം വരെ ഒരു വ്യക്തിയെ തൃപ്തിപ്പെടുത്തില്ല.

മറ്റുള്ളവരെ അപമാനിക്കുന്നത്

ഗരുഡ പുരാണമനുസരിച്ച് ഏറ്റവും വലിയ പാപം എന്ന്ത ഒരു വ്യക്തിയെ അപമാനിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുക എന്നതാണ്. മറ്റുള്ളവരെ തരംതാഴ്ത്തുന്ന ആളുകള്‍ക്ക് ഒരിക്കലും സന്തുഷ്ടരായിരിക്കാന്‍ കഴിയില്ലെന്ന് ഗരുഡ പുരാണം പറയുന്നു.

മോശം വസ്ത്രങ്ങള്‍ ധരിക്കുന്നത്

ഗരുഡ പുരാണമനുസരിച്ച് ഒരാള്‍ എല്ലായ്പ്പോഴും ശുദ്ധമായ വസ്ത്രം ധരിക്കണം. വൃത്തികെട്ടതോ മുഷിഞ്ഞതോ ആയ വസ്ത്രം ധരിക്കുന്നവര്‍ക്ക് ലക്ഷ്മി ദേവി ഒരിക്കലും അനുഗ്രഹം നല്‍കില്ല. വൃത്തികെട്ട വസ്ത്രങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഒരാള്‍ എപ്പോഴും വൃത്തിയായിരിക്കുകയും ശുദ്ധമായ വസ്ത്രം ധരിക്കുകയും വേണം.

രാത്രിയില്‍ തൈര് കഴിക്കുന്നത്

ഗരുഡ പുരാണ പ്രകാരം രാത്രിയില്‍ തൈര് കഴിക്കരുതെന്ന് പറയപ്പെടുന്നു. ഈ പ്രവൃത്തി ആരോഗ്യം മോശമാക്കുകയും ഒരു വ്യക്തിക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യുന്നു.

സൂര്യോദയത്തിനു ശേഷവും ഉറങ്ങുന്ന ശീലം

ഇന്നത്തെക്കാലത്ത് ആളുകള്‍ വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്നു. ലക്ഷ്മി ദേവിയെ മാത്രമല്ല, ശനിദേവനെയും കോപിപ്പിക്കുന്ന പ്രവൃത്തിയാണ് ഇത്. ഇത് നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നു. സൂര്യോദയത്തിനു ശേഷവും ഉറങ്ങുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇന്ന് തന്നെ ആ ദുശ്ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്.

അലസത നിറഞ്ഞ ജീവിതം

ഒരു വ്യക്തി കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ അവന്‍ മടിയനാകുന്നു. കൊടുത്ത ജോലികള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ ലക്ഷ്മീദേവി കോപിക്കും. മറ്റുള്ളവരുടെ പ്രവൃത്തികളില്‍ തെറ്റുകള്‍ കണ്ടെത്തുന്നതും നിങ്ങളുടെ ജീവിതം നശിപ്പിക്കും. മറ്റുള്ളവരുടെ ജോലിയെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് എല്ലാത്തിലും വിജയം ലഭിക്കും.

മറ്റുള്ളവരെ ചൂഷണം ചെയ്യല്‍

ദരിദ്രര്‍, അശരണര്‍, ശക്തര്‍, ദുര്‍ബ്ബലര്‍, വിധവ തുടങ്ങിയവരുടെ അവകാശങ്ങള്‍ ചൂഷണം ചെയ്യുന്ന ഒരാള്‍ അധികം വൈകാതെ ദരിദ്രനും നശിച്ചവനുമായിത്തീരുമെന്ന് ഗരുഡപുരാണം പറയുന്നു. ഗരുഡപുരാണം അനുസരിച്ച്, അത്തരമൊരു വ്യക്തിയുടെ വീട്ടില്‍ ലക്ഷ്മിദേവി അധികനാള്‍ വാഴില്ല.

ദാനം ചെയ്യാതിരിക്കല്‍

ദാനം എന്നത് വളരെ പുണ്യമുള്ള ഒരു പ്രവൃത്തിയാണ്. എന്നാല്‍ പലരും അത് ചെയ്യുന്നില്ല. ഗരുഡപുരാണത്തില്‍ അന്നദാനം ശുപാര്‍ശ ചെയ്യുന്നു. ഭക്ഷണം ദാനം ചെയ്യുന്നത് ഒരു വ്യക്തിക്കും അവരുടെ ഏഴ് തലമുറയ്ക്കും പുണ്യം നല്‍കുന്ന പ്രവര്‍ത്തിയാണ്. അതുകൊണ്ട് നിങ്ങള്‍ പാവപ്പെട്ടവര്‍ക്കും വിശക്കുന്നവര്‍ക്കും അശരണര്‍ക്കും നിങ്ങളുടെ കഴിവിനനുസരിച്ച് ഭക്ഷണം നല്‍കണം.

Story first published: Wednesday, February 7, 2024, 13:45 [IST]
X
Desktop Bottom Promotion