Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
ഗരുഡപുരാണം: യമലോക പീഢകളില്‍ നിന്ന് രക്ഷ, ആത്മാവിന് മോക്ഷം; മരണസമയത്ത് ഈയൊരു കാര്യം ചെയ്യൂ
ഹിന്ദുമതത്തിലെ ഒരു പ്രധാനപ്പെട്ട ഗ്രന്ഥമാണ് ഗരുഡ പുരാണം. മഹാവിഷ്ണുവിനോടുള്ള ഭക്തി അതില്‍ വിശദമായി വിവരിച്ചിരിക്കുന്നു. ഇതില്‍ ജീവിതവും മരണവും മരണാനന്തര ജീവിതവുമായി ബന്ധപ്പട്ടെ പല കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. ഗരുഡപുരാണം അനുസരിച്ച്, മരണശേഷം, ഒരു വ്യക്തി തന്റെ ജീവിതകാലത്ത് ചെയ്ത ഗുണങ്ങളും ദോഷങ്ങളും കണക്കാക്കുന്നു.
ഇതിനുശേഷം, കര്‍മ്മമനുസരിച്ച്, മരിച്ചയാളുടെ ആത്മാവിന് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ സ്ഥാനം ലഭിക്കുന്നു. ആരെയും വേദനിപ്പിക്കാതെ ജീവിച്ചിരിക്കുന്ന കാലത്ത് പുണ്യകര്‍മങ്ങള്‍ ചെയ്യുന്ന വ്യക്തിക്ക് മരണാനന്തരം സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.
മറുവശത്ത്, പാപം ചെയ്യുന്ന പാപാത്മാക്കള്ക്ക് നരകത്തില്‍ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നു. പാപിയായ ആത്മാക്കള്‍ക്ക് യമരാജന് കഠിനമായ ശിക്ഷ നല്‍കുമെന്ന് പറയപ്പെടുന്നു. ഗരുഡപുരാണത്തില്‍, മരണാനന്തര ശിക്ഷ ഒഴിവാക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഗരുഡപുരാണത്തില്‍ പറയുന്നത്, ഒരാളുടെ മരണശേഷം, ചില വസ്തുക്കള്‍ മരിച്ചയാളുടെ അടുത്ത് സൂക്ഷിച്ചാല്‍, യമരാജന് അവരുടെ ആത്മാവിനെ ശിക്ഷിക്കുകയില്ല എന്നാണ്. ഇതോടൊപ്പം അവരുടെ ആത്മാവിന് ശാന്തിയും ലഭിക്കുന്നു. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില കാര്യങ്ങള്‍ ഇതാ.

ഗംഗാജലം
ഹിന്ദുമതത്തില്‍ ഗംഗയെ മോക്ഷദായിനി എന്നും പാപനാശിനി എന്നും വിളിക്കുന്നു. ഗരുഡപുരാണം അനുസരിച്ച്, മരിക്കാന്‍ കിടക്കുന്ന ഒരാളുടെ വായില്‍ ഗംഗാജലം ഒഴിച്ചാല്‍, അവരുടെ ആത്മാവിനെ ഒരിക്കലും യമരാജന് ശിക്ഷിക്കില്ല.
ഭാഗവത പാരായണം
ശ്രീമദ്ഭഗവദ്ഗീതയില്‍ ഭഗവാന് കൃഷ്ണന് അര്‍ജ്ജുനനോട് മരണവും ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണത്തിലും അത്തരം കാര്യങ്ങള്‍ പറയുന്നുണ്ട്, ഒരാളുടെ മരണത്തിന് തൊട്ടുമുമ്പ് അവസാന നിമിഷങ്ങളില്‍ ഗീതാശ്ലോകങ്ങള്‍ ചൊല്ലിയാല്‍ അയാള്‍ മരണസമയത്ത് കഷ്ടപ്പെടില്ല. മരണശേഷം അവരുടെ ആത്മാവിന് യമരാജന്റെ ശിക്ഷ അനുഭവിക്കേണ്ടി വരില്ല.
തുളസി
ഹിന്ദുമതത്തില്‍ തുളസിയെ വളരെ പവിത്രവും ആരാധനയോഗ്യവുമായ ഒരു സസ്യമായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ് തുളസി. അതുകൊണ്ടാണ് തുളസിയെ ഹരിപ്രിയ എന്നും വിളിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് ഒരാളുടെ വായില്‍ തുളസിയില വയ്ക്കുന്നത് അവരുടെ ജീവന് ബലിയര്‍പ്പിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.

ഈശ്വരനാമം
അവസാന നിമിഷം ഈശ്വരനാമം ജപിച്ച് ജീവന് ബലിയര്‍പ്പിക്കുന്ന വ്യക്തിക്കും യമരാജന്റെ ശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്നും അത്തരക്കാരുടെ ആത്മാവ് വൈകുണ്ഠധാമത്തിലെത്തി മോക്ഷം പ്രാപിക്കുമെന്നും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.
മരണത്തിന് മുമ്പ് കാണുന്ന സൂചനകള്‍
മരണം അടുത്തെത്തിയാല്‍, ഒരു വ്യക്തിക്ക് തന്റെ നിഴല്‍ എണ്ണയിലോ വെള്ളത്തിലോ കാണാന്‍ കഴിയില്ലെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. അതുകൊണ്ടാണ് മരണസമയത്ത് ഒരാളുടെ നിഴല്‍ പോലും അവന്റെ അരികില്‍ നിന്ന് മാറുന്നു എന്ന് പറയുന്നത്. മരണത്തിന് മുമ്പ്, ഒരു വ്യക്തിയുടെ കൈയിലെ രേഖകള്‍ വളരെ നേര്ത്തതായിത്തീരുന്നു. ചിലരില്‍ ഇത് പൂര്‍ണ്ണമായും മാഞ്ഞുപോകുന്നു. മരണത്തിന് തൊട്ടുമുമ്പ്, ഒരു വ്യക്തി തന്റെ സ്വപ്നത്തില്‍ അണഞ്ഞ വിളക്ക് കാണുന്നത് പോലെയുള്ള ചില വിചിത്രമായ കാര്യങ്ങള്‍ കാണാന്‍ തുടങ്ങുന്നു.
മരണത്തിന് മുമ്പ്, ഒരു വ്യക്തിക്ക് മരിച്ചുപോയ ഉറ്റവരുടെ ആത്മാക്കള്‍ അടുത്തെത്തുന്നത് നുഭവപ്പെടാന് തുടങ്ങുന്നു. മരിച്ചുപോയ ബന്ധുക്കളുടെ അടുത്തെത്തുന്നതിനാല്‍ മരണാനന്തര ജീവിതത്തിലേക്കുള്ള അവരുടെ വരവ് ആഘോഷിക്കാന്‍ തുടങ്ങുന്ന പൂര്‍വ്വികരുടെ ആത്മാക്കളാണിത്. ഗരുഡപുരാണം അനുസരിച്ച്, മരണത്തിന് തൊട്ടുമുമ്പ്, അയാള്‍ക്ക് ചുറ്റുമുള്ള ആളുകളെ കാണാനാകില്ല.



Click it and Unblock the Notifications