Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം: ജീവിതവിജയവും മരണാനന്തര മോക്ഷവും നേടിത്തരുന്ന 4 കാര്യങ്ങള്‍
ഹിന്ദുമതത്തിലെ മഹാപുരാണങ്ങളില്‍ ഒന്നായി ഗരുഡപുരാണത്തെ കണക്കാക്കുന്നു. ഗരുഡപുരാണം വായിക്കുകയോ കേള്‍ക്കുകയോ ചെയ്താല്‍ നിങ്ങളുടെ ആശങ്കകള്‍ അകറ്റാനും ജീവിതത്തില്‍ വിജയം കൈവരിക്കാനും കഴിയുമെന്നാണ് വിശ്വാസം. ഈ പുണ്യ ഗ്രന്ഥത്തില്‍ മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡദേവനും തമ്മിലുള്ള സംഭാഷണമാണ് വിവരിക്കുന്നത്. ഒരു വ്യക്തി തന്റെ ജീവിതകാലത്ത് ചെയ്യുന്ന സല്‍പ്രവൃത്തികളിലൂടെ മാത്രമേ അവന് മോക്ഷം ലഭിക്കുകയുള്ളൂവെന്ന് ഭഗവാന് വിഷ്ണു പറയുന്നു.
പുണ്യജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു ഗ്രന്ഥമാണ് ഗരുഡപുരാണം. ജീവിതത്തില്‍ വിജയവും മരണാനന്തര മോക്ഷവും എങ്ങനെ നേടാമെന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഇത് നല്കുന്നു. ഇതില്‍ വിവരിച്ചിരിക്കുന്ന നാല് നിയമങ്ങള്‍ പാലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സംതൃപ്തമായ ജീവിതം നയിക്കാനും മോക്ഷപ്രാപ്തിയിലെത്താനും സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ നിയമങ്ങള്‍ പാലിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹവും സമൃദ്ധിയും കൊണ്ടുവരും. ഇതെല്ലാം ആത്യന്തികമായി നിങ്ങളെ മോക്ഷത്തിലേക്ക് നയിക്കും. മോക്ഷപ്രാപ്തിക്കും ജീവിതവിജയത്തിനുമായി ഗരുഡപുരാണത്തില്‍ വിവരിച്ചിരിക്കുന്ന നാല് നിയമങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ദാനധര്‍മ്മം
ഗരുഡപുരാണം ദാനത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രാധാന്യം പറയുന്നുണ്ട്. എപ്പോഴും ഒരു വ്യക്തി മറ്റുള്ളവരെ സഹായിക്കാനായി സന്നദ്ധനായിരിക്കണം. പാവപ്പെട്ടവരെ സഹായിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണമെന്ന് ഗരുഡപുരാണം പറയുന്നു. ഇത്തരം പ്രവൃത്തികളില്‍ ലക്ഷ്മി ദേവി സന്തുഷ്ടയാവുകയും വ്യക്തിക്ക് സമ്പത്തും സമൃദ്ധിയും നല്കി അനുഗ്രഹിക്കുകയും ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ദേവിയുടെ കൃപ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറയപ്പെടുന്നു. മാത്രമല്ല, ദാനം ചെയ്യുന്നവര്‍ക്ക് മരണാനന്തരം മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
സന്മാര്ഗത്തിലൂടെയുള്ള സമ്പാദ്യം
അധാര്‍മ്മിക മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നതിനെതിരെ ഗരുഡപുരാണം പറയുന്നുണ്ട്. കാരണം അത്തരം വഴികളിലൂടെ സമ്പാദിക്കുന്ന പണം നിങ്ങളുടെ നാശത്തിലേക്ക് നയിക്കും. അധാര്‍മികമായ സമ്പത്ത് നിങ്ങളില്‍ അത്യാഗ്രഹം വരുത്തും. ഇതിലൂടെ ലക്ഷ്മീദേവി കോപിക്കുകയും നിങ്ങളുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്യും. സത്യത്തിന്റെയും ആത്മീയതയുടെയും പാതയിലൂടെ സഞ്ചരിക്കാനും ധാര്‍മ്മിക മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കാനും ഗരുഡപുരാണം നിങ്ങളെ ഉപദേശിക്കുന്നു.

സ്ത്രീകളോടുള്ള ബഹുമാനം
സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. സ്ത്രീകളെ ബഹുമാനിക്കുന്ന സ്ഥലങ്ങളില്‍ എപ്പോഴും ലക്ഷ്മി ദേവി വസിക്കുന്നുവെന്ന് പറയുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഗുരുതരമായ കുറ്റമാണെന്നും യമലോകത്തില്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടുമെന്നും ഗരുഡപുരാണത്തില്‍ വിശദീകരിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവരോട് ലക്ഷ്മി ദേവി കോപിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഒരിക്കലും സ്ത്രീകളെ അപമാനിക്കരുത്. അവരോട് ബഹുമാനത്തോടെ പെരുമാറുക.
മുതിര്‍ന്നവരോടും മാതാപിതാക്കളോടുമുള്ള ബഹുമാനം
മുതിര്‍ന്നവരെയും മാതാപിതാക്കളെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. മുതിര്‍ന്നവരെയും മാതാപിതാക്കളെയും ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ ദേവതകള്‍ കുടികൊള്ളുന്നുവെന്ന് പറയുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരെ ലക്ഷ്മി ദേവി സമ്പത്തും സമൃദ്ധിയും നല്കി അനുഗ്രഹിക്കുന്നു. ജീവിതത്തിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും നിങ്ങള്‍ മുതിര്‍ന്നവരെ ബഹുമാനിക്കണം.



Click it and Unblock the Notifications
