Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
ഗരുഡപുരാണം; ഈ ദുശ്ശീലങ്ങള്‍ ജീവിതത്തെ നശിപ്പിക്കും, കഷ്ടപ്പാട് വിടാതെ പിടികൂടും
മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പേരിലുള്ള പുരാണമാണ് ഗരുഡ പുരാണം. ഗരുഡന് വിഷ്ണു നല്കിയ അറിവാണ് ഈ പുരാണത്തില്‍ വിവരിച്ചിരിക്കുന്നത്. മരണത്തിന് മുമ്പുള്ള അവസ്ഥയും മരണാനന്തര അവസ്ഥയും കുറിച്ച് ഗരുഡപുരാണം വിവരിക്കുന്നു. ഗരുഡപുരാണം നമ്മുടെ ജീവിതത്തിലെ പല നിഗൂഢമായ കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഗരുഡപുരാണം നമ്മെ പഠിപ്പിക്കുന്നു. തല്‍ഫലമായി, ഒരാള്‍ ധര്‍മ്മ-കര്‍മ്മത്തിന്റെ പാതയില്‍ മുന്നേറാന്‍ പഠിക്കുന്നു.
ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളും തത്വങ്ങളും പാലിക്കുകയാണെങ്കില്‍, ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഒരിക്കലും പ്രയാസകരമായ സാഹചര്യം നേരിടേണ്ടിവരില്ല. നിങ്ങളുടെ ചില ദുശ്ശീലങ്ങള്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കുമെന്ന് ഗരുഡപുരാണം പറയുന്നു. ഗരുഡപുരാണം അനുസരിച്ച്, നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്ന അത്തരം മോശം ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മുഷിഞ്ഞ വസ്ത്രം ധരിക്കുന്നത്
കുളിച്ചു കഴിഞ്ഞശേഷവും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നതിലൂടെ ലക്ഷ്മീദേവി നമ്മോട് കോപിക്കുന്നുവെന്ന് ഗരുഡപുരാണം പറയുന്നു. അതുപോലെ, വീട്ടിലെ ശുചിത്വമില്ലായ്മയും വൃത്തികെട്ട ആളുകളുടെ ലക്ഷണമാണ്. ലക്ഷ്മീദേവി നിങ്ങളുടെ വീട്ടില്‍ കുടികൊള്ളണമെങ്കില്‍ ആദ്യം വൃത്തിക്ക് മുന്‍ഗണന നല്‍കണമെന്ന് ഗരുഡപുരാണം പറയുന്നു.

അഹംഭാവം
അഹങ്കാരിയായ ഒരു വ്യക്തിയെ മറ്റുള്ളവര്‍ ഒരിക്കലും അടുപ്പിക്കില്ല. അത്തരക്കാര്‍ക്ക് ഏകാന്തമായ ജീവിതം നയിക്കേണ്ടിവരുന്നു. സമ്പത്ത്, ബംഗ്ലാവ്, വിലകൂടിയ കാറുകള്‍, ഭൂമി മുതലായവയുണ്ടെങ്കിലും അഹംഭാവം വന്നാല്‍ അതൊന്നും അധികകാലം നിങ്ങള്‍ക്ക് നിലനില്‍ക്കില്ല.

സൂര്യോദയത്തിനു ശേഷവും ഉറങ്ങുന്ന ശീലം
ഇന്നത്തെക്കാലത്ത് ആളുകള്‍ വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്നു. ലക്ഷ്മി ദേവിയെ മാത്രമല്ല, ശനിദേവനെയും കോപിപ്പിക്കുന്ന പ്രവൃത്തിയാണ് ഇത്. ഇത് നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നു. സൂര്യോദയത്തിനു ശേഷവും ഉറങ്ങുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇന്ന് തന്നെ ആ ദുശ്ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്.

കഠിനാധ്വാനമില്ലാത്ത ജീവിതം
ഒരു വ്യക്തി കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ അവന് മടിയനാകുന്നു. കൊടുത്ത ജോലികള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ ലക്ഷ്മീദേവി കോപിക്കും. മറ്റുള്ളവരുടെ പ്രവൃത്തികളില്‍ തെറ്റുകള്‍ കണ്ടെത്തുന്നതും നിങ്ങളുടെ ജീവിതം നശിപ്പിക്കും. മറ്റുള്ളവരുടെ ജോലിയെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് എല്ലാത്തിലും വിജയം ലഭിക്കും.

മറ്റുള്ളവരെ ചൂഷണം ചെയ്യല്‍
ദരിദ്രര്‍, അശരണര്‍, ശക്തര്‍, ദുര്‍ബ്ബലര്‍, വിധവ തുടങ്ങിയവരുടെ അവകാശങ്ങള്‍ ചൂഷണം ചെയ്യുന്ന ഒരാള്‍ അധികം വൈകാതെ ദരിദ്രനും നശിച്ചവനുമായിത്തീരുമെന്ന് ഗരുഡപുരാണം പറയുന്നു. ഗരുഡപുരാണം അനുസരിച്ച്, അത്തരമൊരു വ്യക്തിയുടെ വീട്ടില്‍ ലക്ഷ്മിദേവി അധികനാള്‍ വാഴില്ല.

ദാനം ചെയ്യാതിരിക്കല്
ദാനം എന്നത് വളരെ പുണ്യമുള്ള ഒരു പ്രവൃത്തിയാണ്. എന്നാല്‍ പലരും അത് ചെയ്യുന്നില്ല. ഗരുഡപുരാണത്തില്‍ അന്നദാനം ശുപാര്‍ശ ചെയ്യുന്നു. ഭക്ഷണം ദാനം ചെയ്യുന്നത് ഒരു വ്യക്തിക്കും അവരുടെ ഏഴ് തലമുറയ്ക്കും പുണ്യം നല്കുന്ന പ്രവര്‍ത്തിയാണ്. അതുകൊണ്ട് നിങ്ങള്‍ പാവപ്പെട്ടവര്‍ക്കും വിശക്കുന്നവര്‍ക്കും അശരണര്‍ക്കും നിങ്ങളുടെ കഴിവിനനുസരിച്ച് ഭക്ഷണം നല്‍കണം.

ഭര്‍ത്താവില്‍ നിന്ന് അകന്നു നില്‍ക്കുന്നത്
ഭര്‍ത്താവിന്റെ പകുതി ഭാഗമാണ് ഭാര്യ. ഗരുഡപുരാണം അനുസരിച്ച് ഒരു ഭാര്യയും ഭര്‍ത്താവില്‍ നിന്ന് അകന്നു നില്‍ക്കരുത്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി ഭാര്യാഭര്ത്താക്കന്മാര് ഒരുമിച്ച് നില്‍ക്കേണ്ടത് വളരെ പ്രധാനമാണ്. ഭാര്യയും ഭര്‍ത്താവും വളരെക്കാലമായി പരസ്പരം അകന്നിരിക്കുകയാണെങ്കില്, അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. തല്‍ഫലമായി, കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

മറ്റുള്ളവരെ അപമാനിക്കുന്നത്
ആരെയും അപമാനിക്കരുതെന്ന് ഗരുഡപുരാണം ഉപദേശിക്കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒന്നും പറയരുത്. നിങ്ങളെക്കാള്‍ പ്രായം കുറഞ്ഞവരോ മുതിര്‍ന്നവരോ ആകട്ടെ, അവരോട് എപ്പോഴും മാന്യമായി സംസാരിക്കുക. തെറ്റായ വാക്കുകള്‍ ഉപയോഗിക്കരുത്.



Click it and Unblock the Notifications
