Latest Updates
-
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ
ഗരുഡപുരാണം: ദുരിതം മാത്രം ഫലം, ഈ 6 സ്വഭാവം ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് കാരണം
ഒരു വ്യക്തിക്ക് ശരിയായ പാത കാണിച്ചുതരുന്നതിനാണ് വേദങ്ങളും ഗ്രന്ഥങ്ങളും ഉള്ളത്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുക. എന്നാല്‍ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ മൂളിക്കേള്ക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും, പക്ഷേ ആ കാര്യങ്ങള്‍ പിന്തുടരുന്നില്ല. വേദ ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഒരു പരിധിവരെ ഒഴിവാക്കാനാകും. ഗരുഡപുരാണം അത്തരത്തിലുള്ള ഒരു മഹത്തായ പുരാണമാണ്. സനാതന ധര്‍മ്മത്തിലെ 18 പുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം.
ഈ പുരാണത്തില്‍ പറയുന്ന കാര്യങ്ങള്‍ മഹാവിഷ്ണു തന്നെ തന്റെ വാഹനമായ ഗരുഡനോട് പറഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഗരുഡന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഭഗവാന് ശ്രീഹരി വിഷ്ണു ഉത്തരം നല്കുന്നു. അതില്‍ ജീവിതം സുഖമായി ജീവിക്കുന്നത് മുതല്‍ മരണം വരെയുള്ള സാഹചര്യങ്ങള്‍ വിവരിച്ചിരിക്കുന്നു. ഗരുഡ പുരാണത്തില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. നിങ്ങളുടെ ചില സ്വഭാവങ്ങള്‍ ജീവിതത്തില്‍ കഷ്ടപ്പാടിലേക്ക് വഴിവയ്ക്കും. അതുകാരണം ജീവിതത്തില്‍ ദുരിതം മാത്രമായിരിക്കും അവശേഷിക്കുന്നത്. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില ശീലങ്ങള്‍ ഇതാ.

ഉത്കണ്ഠ
വേവലാതി ഒരു ചിത പോലെ കണക്കാക്കപ്പെടുന്നു. ഉത്കണ്ഠ ഒരു വ്യക്തിയുടെ മനസ്സിനെ ശൂന്യമാക്കുന്നു. അത് അവനില്‍ നിന്ന് ചിന്തിക്കാനുള്ള ശക്തി ഇല്ലാതാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തി തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരം പ്രശ്നം ഒഴിവാക്കാനായി ഏത് സാഹചര്യത്തിലും ഉത്കണ്ഠയില്ലാതെ പ്രവര്‍ത്തിക്കുക, തീരുമാനങ്ങളെടുക്കുക.
പേടി
ഭയത്തിന് ഒരു പ്രശ്നവും പരിഹരിക്കാനാവില്ല. ഒരു പ്രശ്നം പരിഹരിക്കണമെങ്കില്‍, നിങ്ങള്‍ ആ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഒരു കാര്യത്തെക്കുറിച്ച് അമിതമായ ഭയം ഉണ്ടെങ്കില്‍, അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുകയേയുള്ളൂ. അതുകൊണ്ട് ഭയമില്ലാതെ ജീവിക്കാന്‍ പഠിക്കുക.
അസൂയ
ഒരു വ്യക്തിയെ ഉള്ളില്‍ നിന്ന് ദഹിപ്പിക്കുന്ന അഗ്നിയാണ് അസൂയ. അസൂയ കാരണം ഒരു വ്യക്തിക്ക് സ്വയം സന്തോഷിക്കാനോ പുരോഗതി പ്രാപിക്കാനോ കഴിയില്ല. മറ്റുള്ളവരെ മുന്നോട്ട് പോകുന്നത് എങ്ങനെ തടയാമെന്ന് മാത്രമാണ് അത്തരക്കാര്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അവന് ഒരിക്കലും മുന്നോട്ട് പോകാനോ ജീവിതത്തില്‍ പുരോഗതി കൈവരിക്കാനോ സാധിക്കില്ല.

ദേഷ്യം
കോപം ഒരു വ്യക്തിയുടെ മനസ്സിലാക്കാനുള്ള ശക്തി ഇല്ലാതാക്കുന്നു. കോപത്തില്‍ ഒരു വ്യക്തിക്ക് ശരിയായ തീരുമാനമെടുക്കാന്‍ കഴിയില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ദുഃഖമല്ലാതെ മറ്റൊന്നും അയാള്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് മനസ്സ് എപ്പോഴും ശാന്തമായി സൂക്ഷിക്കണം.
മടി
അലസത ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് പറയപ്പെടുന്നു. ഒരുവന് എത്ര ബുദ്ധിമാനായാലും അവന് മടിയനാണെങ്കില്‍ അവന് വരുന്ന എല്ലാ അവസരങ്ങളും അവന് നഷ്ടപ്പെടും. അങ്ങനെയുള്ള അവസ്ഥയില്‍ അയാള്‍ക്ക് അവസാനം ദുഃഖം മാത്രമേ ബാക്കിയുണ്ടാകൂ.
നെഗറ്റീവ് ചിന്ത
നിങ്ങള്‍ ശരിക്കും സന്തോഷവാനായിരിക്കണമെങ്കില്, നിങ്ങള്‍ ചിന്തിക്കുന്ന രീതി മാറ്റണം. നെഗറ്റീവ് ചിന്തകളാല്‍ ചുറ്റപ്പെട്ട ഒരാള്‍ക്ക് ഒരിക്കലും നല്ലതൊന്നും കാണാന്‍ കഴിയില്ല. അവന് എപ്പോഴും നിരാശനായിക്കൊണ്ടേയിരിക്കുന്നു. അതിനാല്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ പോസിറ്റീവായി നിലനിര്‍ത്തുക.



Click it and Unblock the Notifications