Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗരുഡപുരാണം: കയ്യിലുള്ള പണം കുമിഞ്ഞുകൂടും, സമ്പത്തില്‍ ആറാടും; ഈ 8 കാര്യം പതിവായി ചെയ്യൂ
ഹിന്ദുമതത്തില്‍ 18 മഹാപുരാണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇവയിലൊന്നാണ് ഗരുഡപുരാണം. ഹിന്ദുമതത്തില്‍ ഗരുഡപുരാണത്തിന് വലിയ പ്രാധാന്യമുണ്ട്. മതവിശ്വാസമനുസരിച്ച്, ഗരുഡപുരാണത്തില്‍ മഹാവിഷ്ണുവിന്റെ നയങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണത്തില്‍, ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
ഗരുഡപുരാണത്തില്‍ പറയുന്ന കാര്യങ്ങള്‍ പിന്തുടരുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്താല്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിജയം സുനിശ്ചിതമാണ്. പണത്തെക്കുറിച്ച് ഗരുഡപുരാണത്തില്‍ നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ 8 കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങളുടെ കയ്യിലുള്ള സമ്പത്ത് വര്‍ധിക്കുന്നതായിരിക്കും. പണത്തെ സംബന്ധിച്ച് ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

ജീവകാരുണ്യ പ്രവര്‍ത്തനം
പണത്തെ സംബന്ധിച്ച്, ഒരാള്‍ തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സമ്പത്ത് അനുസരിച്ച് അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ഒരു വ്യക്തി ദാനധര്‍മ്മം ചെയ്തില്ലെങ്കില്‍ അയാള്‍ക്ക് ധനനഷ്ടം നേരിടേണ്ടിവരും. അതിനാല്‍ സ്വന്തം കയ്യിലുള്ള പണം പൂട്ടിവയ്ക്കാതെ അതിലൊരു പങ്ക് അശരണര്‍ക്ക് കൂടി നല്‍കുക. ഇത്തരക്കാര്‍ക്ക് ലക്ഷ്മീകൃപയാല്‍ അവരുടെ സമ്പത്ത് വര്‍ധിക്കും.
പണം അനാവശ്യമായി സൂക്ഷിക്കരുത്
പണം ചിലവഴിക്കുന്നതും വളരെ പ്രധാനമാണ്. പണം അനാവശ്യമായി സൂക്ഷിക്കാന്‍ പാടില്ല. ഒരു വ്യക്തി തന്റെയും കുടുംബത്തിന്റെയും സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കണം. സമ്പാദിച്ച പണം സ്വന്തം കയ്യില്‍ത്തന്നെ വച്ചാല്‍ അയാള്‍ക്ക് ജീവിതത്തില്‍ പുരോഗതി ഉണ്ടാകില്ല.
സ്ത്രീകളോടുള്ള ബഹുമാനം
പണം സമ്പാദിക്കാന്‍ സ്ത്രീകളെ ബഹുമാനിക്കുക എന്നത് വളരെ പ്രധാനമാണ്. സമ്പത്ത് ലക്ഷ്മീദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവി കോപിക്കുന്ന പ്രവൃത്തികള്‍ ചെയ്താല്‍ നിങ്ങളുടെ കയ്യിലുള്ള പണം ഉടന്‍ നശിക്കുന്നു.
ആരെയും വഞ്ചിക്കരുത്
അത്യാഗ്രഹത്താല്‍ മറ്റുള്ളവരുടെ സമ്പത്തും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരോട് ലക്ഷ്മി ദേവി ഒരിക്കലും പൊറുക്കില്ല. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സന്തോഷം ലഭിക്കില്ല.

ദൈവത്തെ ആരാധിക്കുക
നിങ്ങളുടെ ദിവസം എങ്ങനെ തുടങ്ങുന്നുവോ, അങ്ങനെയായിരിക്കും നിങ്ങളുടെ ജീവിതമെന്ന് പറയപ്പെടുന്നു. രാവിലെ ഉണര്‍ന്ന് ആദ്യം ഭഗവാനെ ദര്‍ശിച്ച് വണങ്ങുക. നിങ്ങള്‍ രാവിലെ ദൈവത്തെ ദര്‍ശിച്ചാല്‍ തീര്‍ച്ചയായും നിങ്ങളുടെ ദിവസം ശുഭകരമാവുകയും നിങ്ങളുടെ എല്ലാ ജോലികളും വിജയിക്കുകയും ചെയ്യും. രാവിലെയും രാത്രിയും ഉറങ്ങുന്നതിനുമുമ്പ് ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധിക്കുക. ദൈവാരാധന നടത്തുന്നവര്‍ക്ക് ഒരിക്കലും സമ്പത്തിന് കുറവുണ്ടാകില്ലെന്ന് പറയപ്പെടുന്നു.
വൃത്തിയായി നടക്കുക
ഒരു വ്യക്തി വൃത്തിയുള്ളതും ഭംഗിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ഗരുഡപുരാണം പറയുന്നു. കാരണം, മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവര്‍ക്ക് ഭാഗ്യമുണ്ടാകില്ലെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നവരുടെ വീട്ടില്‍ ലക്ഷ്മി ദേവി എപ്പോഴും വസിക്കുന്നു. ഇത്തരക്കാരുടെ വീട്ടില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. എന്നാല്‍ മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരുടെ വീട്ടില്‍ ലക്ഷ്മീദേവി വസിക്കില്ല, അവിടെ ദാരിദ്ര്യം നിലനില്ക്കും.

സ്വന്തം സമ്പത്തില്‍ അഹങ്കരിക്കാതിരിക്കുക
ഗരുഡപുരാണം പറയുന്നത്, ഒരു വ്യക്തി ഒരിക്കലും തന്റെ സമ്പത്ത് കണ്ട് അഹങ്കരിക്കരുത് എന്നാണ്. നിങ്ങള്‍ക്ക് എത്രതന്നെ സമ്പത്തുണ്ടായാലും അതില്‍ ഒരിക്കലും അഹങ്കരിക്കാന്‍ പാടില്ല. കൂടാതെ, ഇതിന്റെ പേരില്‍ ഒരിക്കലും മറ്റുള്ളവരെ അപമാനിക്കുകയും ചെയ്യരുത്. സമ്പത്തില്‍ അഹങ്കരിക്കുകയും മറ്റുള്ളവരോട് അഹന്ത കാട്ടുകയും ചെയ്യുന്നവര്‍ക്ക് ഒരിക്കലും ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടാകില്ല. അത്തരക്കാരുടെ പണം എളുപ്പത്തില്‍ നശിക്കുന്നു
തുളസി ആരാധന
നിങ്ങളുടെ വീട്ടില്‍ പതിവായി തുളസി ചെടിയെ ആരാധിക്കുക. തുളസി ചെടിയെ പൂജിക്കുന്ന വീട്ടില്‍ ലക്ഷ്മി ദേവി എപ്പോഴും കുടികൊള്ളുന്നു. അത്തരക്കാരില്‍ ദേവിയുടെ ഐശ്വര്യം എപ്പോഴും നിലകൊള്ളും. അത്തരമൊരു വീട്ടില്‍ ഭക്ഷണത്തിനും പണത്തിനും ഒരു കുറവും ഉണ്ടാകില്ല.



Click it and Unblock the Notifications

