Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗരുഡപുരാണം: ജീവതത്തില് നല്ലതുമാത്രം, ലക്ഷ്മീദേവിയുടെ അനുഗ്രഹം വിധി മാറ്റും; ഈ കാര്യം ചെയ്യൂ
ഹിന്ദു മതത്തില് ഒരു പ്രധാന ഗ്രന്ഥമായി ഗരുഡപുരാണം വിശേഷിപ്പിക്കപ്പെടുന്നു. അത് ഒരു വ്യക്തിയെ സല്കര്മ്മങ്ങള് ചെയ്യാന് പ്രേരിപ്പിക്കുന്നു. 18 മഹാപുരാണങ്ങളില് ഒന്നായി ഗരുഡപുരാണത്തെ കണക്കാക്കുന്നു. ഇതില് ജനനത്തിനും മരണത്തിനും ഒപ്പം മരണാനന്തര കാര്യങ്ങളെക്കുറിച്ചും വിശദമായി ചര്ച്ച ചെയ്തിട്ടുണ്ട്. ഗരുഡപുരാണം വായിക്കുന്നത് ആത്മാവിന് മോക്ഷം പ്രദാനം ചെയ്യുക മാത്രമല്ല, ജീവിതം സന്തോഷകരവും സമൃദ്ധവുമാക്കുകയും ചെയ്യുന്നു.
ഗരുഡപുരാണത്തില്, ലക്ഷ്മിദേവിയുടെ അനുഗ്രഹം നേടിത്തരുന്ന ചില പ്രവൃത്തികളെക്കുറിച്ചോ നടപടികളെക്കുറിച്ചോ ഭഗവാന് വിഷ്ണു പറയുന്നു. ഹിന്ദു മതത്തില് ലക്ഷ്മിദേവിയെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവത എന്നാണ് വിളിക്കുന്നത്. അതുകൊണ്ട്, ലക്ഷ്മി ദേവി വസിക്കുന്ന വീടുകളില് ഭക്ഷണത്തിനും പണത്തിനും ഒരു കുറവും ഉണ്ടാകില്ലെന്ന് പറയുന്നു. ഓരോ വ്യക്തിയും തന്റെ ഭവനത്തില് ലക്ഷ്മീദേവി വസിക്കണമെന്ന് ആഗ്രഹിക്കുന്നു. ഗരുഡപുരാണത്തില് പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങള് ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടാനും ജീവിതത്തില് പണത്തിന്റെ അഭാവം മറികടക്കാനും സാധിക്കും.

പുണ്യഗ്രന്ഥങ്ങള് വായിക്കുന്നത്
ഓരോ വ്യക്തിയും മതഗ്രന്ഥങ്ങള് പാരായണം ചെയ്യണമെന്ന് ഗരുഡപുരാണത്തില് പറഞ്ഞിട്ടുണ്ട്. കാരണം മതവും വിജ്ഞാനവും പുണ്യവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അതില് പറഞ്ഞിട്ടുണ്ട്. മതഗ്രന്ഥങ്ങള് വായിക്കുന്നയാള് അതില് പറയുന്ന അറിവ് മനസ്സിലാക്കുകയും മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യും. കാരണം ഓരോ വ്യക്തിക്കും അവരവരുടെ മതത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കാനും പുരോഗതിയുടെ പാതയില് മുന്നേറാനും നിങ്ങള്ക്ക് കഴിയും.
വഴിപാട്
നിങ്ങളുടെ വീട്ടിലെ ധാന്യശേഖരം എപ്പോഴും നിറഞ്ഞിരിക്കട്ടെ. അതിനായി ദൈവത്തിന് സമര്പ്പിക്കാതെ ഭക്ഷണം കഴിക്കരുത്. ഭഗവാന് നിവേദിക്കാതെ ഭക്ഷണം കഴിക്കരുതെന്ന് ഗരുഡപുരാണത്തില് പറയുന്നു. നിങ്ങള് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ദൈവത്തിന് ഭക്ഷണം സമര്പ്പിക്കുന്ന വീട്ടില് ഭക്ഷണത്തിന് ഒരു കുറവും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. അതിനാല് ഭക്ഷണം രുചിക്കുന്നതിന് മുമ്പ്, അത് ദൈവത്തിന് സമര്പ്പിക്കണമെന്ന് ഹിന്ദു മതത്തില് പറയുന്നു.
വീട്ടില് ഭക്ഷണം പാഴാക്കുകയോ ഭക്ഷണത്തോട് അനാദരവ് കാണിക്കുകയോ ചെയ്യരുത്. കാരണം ഇതുമൂലം ലക്ഷ്മിദേവിക്ക് ദേഷ്യം വരുകയും വീട്ടില് ദാരിദ്ര്യം ഉണ്ടാവുകയും ചെയ്യുന്നു. പുരാണങ്ങള് പറയുന്നത്, ഭക്ഷണം പാഴാക്കുന്നത് വീട്ടില് പതിവായി കലഹമുണ്ടാകുമെന്നാണ്. അതുകൊണ്ട് ഇന്നു മുതല് തന്നെ ഭക്ഷണത്തെ ബഹുമാനിക്കുകയും ദൈവത്തിന് സമര്പ്പിക്കുകയും ചെയ്യുന്ന ശീലം വളര്ത്തുക.
മനസ് ശാന്തമാക്കുക
ഗരുഡപുരാണത്തിലും ധ്യാനത്തെക്കുറിച്ച് പ്രത്യേകമായി പറയുന്നുണ്ട്. ചിന്തിക്കുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങള് മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. തപസ്സും ധ്യാനവും ശീലിക്കുന്നതിലൂടെ മനസ്സ് ശാന്തമാവുകയും കോപത്തില് നിന്ന് അകന്നുനില്ക്കുകയും ചെയ്യുന്നു. ദേഷ്യം നിയന്ത്രിക്കുന്നത് ജീവിതത്തില് വിജയം നേടുന്നതിന് തുല്യമാണ്. വളരെ കുറച്ച് ആളുകള്ക്ക് മാത്രമേ ഇത് സാധിക്കുന്നുള്ളൂ.
അഹങ്കാരം പാടില്ല
ഗരുഡപുരാണം പറയുന്നത് എന്തെന്നാല്, ഒരു വ്യക്തി ഒരിക്കലും തന്റെ സമ്പത്ത് കണ്ട് അഹങ്കരിക്കരുത് എന്നാണ്. നിങ്ങള്ക്ക് എത്രതന്നെ സമ്പത്തുണ്ടായാലും അതില് ഒരിക്കലും അഹങ്കരിക്കാന് പാടില്ല. കൂടാതെ, ഇതിന്റെ പേരില് ഒരിക്കലും മറ്റുള്ളവരെ അപമാനിക്കുകയും ചെയ്യരുത്. സമ്പത്തില് അഹങ്കരിക്കുകയും മറ്റുള്ളവരോട് അഹന്ത കാട്ടുകയും ചെയ്യുന്നവര്ക്ക് ഒരിക്കലും ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടാകില്ല.
നല്ല വസ്ത്രങ്ങള് ധരിക്കുക
ഒരു വ്യക്തി വൃത്തിയുള്ളതും ഭംഗിയുള്ളതുമായ വസ്ത്രങ്ങള് ധരിക്കണമെന്നും ഗരുഡപുരാണത്തില് പറയുന്നു. മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവര്ക്ക് ഭാഗ്യമുണ്ടാകില്ല. നല്ല വസ്ത്രങ്ങള് ധരിക്കുന്നവരുടെ വീട്ടില് ലക്ഷ്മി ദേവി എപ്പോഴും വസിക്കും. വീട്ടില് ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. എന്നാല് മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരുടെ വീട്ടില് ലക്ഷ്മീദേവി വസിക്കില്ല, അവിടെ ദാരിദ്ര്യം നിലനില്ക്കും.



Click it and Unblock the Notifications
