Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
യോഗ്യനായ ഒരു കുഞ്ഞ് വേണോ? ഈ ദിവസം ഗര്ഭം ധരിക്കണം, ദമ്പതികള് അറിയേണ്ട രഹസ്യം
Garuda Purana: ഓരോ മാതാപിതാക്കളും തങ്ങളുടെ കുഞ്ഞ് സംസ്കാരമുള്ളവനും കഴിവുള്ളവനും ആരോഗ്യവാനും ജീവിതത്തില് വിജയിയാകുവാനും ആഗ്രഹിക്കുന്നു. ഇതിന് കുഞ്ഞിനെ വളര്ത്തുന്നത് കൂടാതെ അവന്റെ മുന് ജന്മങ്ങളിലെ കര്മ്മങ്ങള്, കുഞ്ഞിന്റെ ഗര്ഭധാരണ സമയം, ഈ കാലയളവില് അമ്മയുടെ പെരുമാറ്റം എന്നിവ വളരെ പ്രധാനമാണ്. ആയുര്വേദത്തില് 'ഗര്ഭ സംസ്കാരം' എന്ന ഒരു ഭാഗം മുഴുവന് ഇത്തരം കാര്യങ്ങള്ക്കായി സമര്പ്പിച്ചിട്ടുണ്ട്. ഇതില് ഗര്ഭധാരണം മുതല് കുഞ്ഞിന്റെ ജനനം വരെയുള്ള 9 മാസം അമ്മയുടെ ഭക്ഷണക്രമം, ചിന്തകള്, ദിനചര്യകള്, യോഗ-പ്രണായാമം തുടങ്ങിയ കാര്യങ്ങള് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
18 മഹാപുരാണങ്ങളില് ഒന്നായ ഗരുഡപുരാണത്തില്, സല്സന്താനത്തിനായി ഗര്ഭധാരണത്തിന്റെ സമയവും ചില നിയമങ്ങളും പരാമര്ശിക്കപ്പെട്ടിട്ടുണ്ട്. ഈ കാര്യങ്ങള് പിന്തുടര്ന്നാല് ദമ്പതികള്ക്ക് സര്വ്വഗുണങ്ങളോടും കൂടിയ ഒരു കുഞ്ഞിനെ തന്നെ ലഭിക്കുന്നു. ഗരുഡപുരാണത്തില് പറഞ്ഞിട്ടുള്ള ഗര്ഭധാരണത്തിനുള്ള ശരിയായ സമയവും നിയമങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശ്രേഷ്ഠ സന്താനങ്ങള് ലഭിക്കാന്
ഗരുഡപുരാണം അനുസരിച്ച്, നിങ്ങള്ക്ക് ശ്രേഷ്ഠരായ സന്താനങ്ങള് ലഭിക്കണമെങ്കില്, സ്ത്രീക്ക് ആര്ത്തവമുള്ള ദിവസങ്ങളില് ഭാര്യാഭര്ത്താക്കന്മാര് ബ്രഹ്മചര്യം പാലിക്കണം.
അര്ത്തവത്തിന് ശേഷം സ്ത്രീ 7 ദിവസത്തേക്ക് ഗര്ഭം ധരിക്കാന് ശ്രമിക്കുന്നത് ഒഴിവാക്കണം. ഈ ദിവസങ്ങളില് സ്ത്രീയുടെ ശരീരം ദുര്ബലമാകും. അത്തരമൊരു സാഹചര്യത്തില് ഒരു സ്ത്രീ ഗര്ഭിണിയായാല്, അത് സ്ത്രീയിലും അവളുടെ കുട്ടിയിലും പ്രതികൂല ഫലങ്ങള് ഉണ്ടാക്കുകയും നിരവധി പ്രശ്നങ്ങള് ഉണ്ടാകുകയും ചെയ്യുന്നു. (garuda purana for baby)
ആര്ത്തവത്തെ ശുദ്ധീകരിച്ചതിന് ശേഷമുള്ള എട്ടാമത്തെയും പതിനാലാമത്തെയും രാത്രികള് ഗര്ഭധാരണത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ഇത് നല്ലതും കഴിവുള്ളതുമായ ഒരു കുട്ടിയുടെ ജനനത്തിന് കാരണമാകുന്നു. അത്തരമൊരു കുട്ടി ദീര്ഘായുസ്സുള്ളവനും സദ്ഗുണമുള്ളവനും ഭാഗ്യവാനും നല്ല പെരുമാറ്റമുള്ളവനുമായിരിക്കും.
ദിവസം അനുസരിച്ച് തിങ്കള്, ബുധന്, വ്യാഴം, വെള്ളി എന്നീ ദിവസങ്ങള് ഗര്ഭധാരണത്തിന് അനുകൂല ദിവസങ്ങളായി കണക്കാക്കുന്നു. അതുപോലെ അഷ്ടമി, ദശമി, പന്ത്രണ്ടാം തിഥി എന്നിവയും ശുഭകരമായ ദിവസങ്ങളായി കണക്കാക്കുന്നു.
നക്ഷത്രങ്ങളില് രോഹിണി, മകയിരം, അത്തം, ചിത്തിര, പുണര്തം, പൂയം, ചോതി, അനുരാധ, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, ഉത്രാടം, ഉത്രം എന്നീ നക്ഷത്രളെ ശുഭസൂചകമായി കണക്കാക്കുന്നു.
ഗര്ഭധാരണ ദിവസം ഭാര്യാഭര്ത്താക്കന്മാരുടെ ജാതകത്തില് ചന്ദ്രന് ബലവാനായിരിക്കണം. നിങ്ങളുടെ ചിന്ത പോസിറ്റീവ് ആയിരിക്കണം, നിങ്ങളുടെ വികാരങ്ങള് നല്ലതായിരിക്കണം. കാരണം ആ സമയത്തെ നിങ്ങളുടെ വികാരങ്ങള് കുട്ടിയെയും ബാധിക്കുന്നു. ഇതുകൂടാതെ, കുഞ്ഞിനെ ചുമക്കുന്ന അമ്മയുടെ പെരുമാറ്റം ഒമ്പത് മാസവും നല്ലതായിരിക്കണം. അവള് സന്തോഷത്തോടെ ഇരിക്കണം. പൂജയും ദാനവും ചെയ്യണം. നല്ല പുസ്തകങ്ങള് വായിക്കണം. അമ്മ ചെയ്യുന്ന ഈ പ്രവൃത്തികള് കുട്ടിയില് നല്ല ഗുണങ്ങള് വികസിപ്പിക്കുന്നതായി പറയുന്നു.
ഗരുഡപുരാണത്തില് വിജയത്തിനായി പറഞ്ഞിട്ടുള്ള നിയമങ്ങള്
ഒരു വ്യക്തി എപ്പോഴും ദാനധര്മ്മങ്ങള് ചെയ്തുകൊണ്ടേയിരിക്കണമെന്ന് ഗരുഡപുരാണത്തില് പറയുന്നുണ്ട്. ദാനധര്മ്മങ്ങളിലും ആത്മീയതയിലും മുഴുകുന്നവര്ക്ക് ലക്ഷ്മീദേവി എപ്പോഴും ഐശ്വര്യത്തിന്റെ അനുഗ്രഹം പ്രദാനം ചെയ്യുന്നു. ദാനം ചെയ്യുന്ന വ്യക്തി പലതരത്തിലുള്ള ദോഷങ്ങളില് നിന്നും മുക്തനാകുന്നു. ദാനധര്മ്മം ചെയ്യുന്ന വ്യക്തിക്ക് മരണാനന്തരം മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഒരു വ്യക്തി ഒരിക്കലും അധാര്മ്മികമായി പണം സമ്പാദിക്കരുതെന്ന് ഗരുഡപുരാണത്തില് പറഞ്ഞിട്ടുണ്ട്. അത്തരം സമ്പത്ത് നാശത്തിന്റെ രൂപമെടുക്കും. കുറച്ചു കാലത്തേക്ക് മാത്രമേ ഈ പണം കൊണ്ട് നിങ്ങള് തൃപ്തിപ്പെടുകയുള്ളൂ. അധാര്മ്മികതയിലൂടെ സമ്പാദിച്ച പണം കൈവശം വച്ചാല് അത് ലക്ഷ്മീദേവിയെ കോപാകുലയാക്കുന്നു. അതിനാല്, ഒരു വ്യക്തി എപ്പോഴും സത്യത്തിന്റെ പാത പിന്തുടര്ന്ന് പണം സമ്പാദിക്കണം.
എവിടെ സ്ത്രീകള് ബഹുമാനിക്കപ്പെടുന്നുവോ അവിടെ ലക്ഷ്മീദേവി കുടികൊള്ളുമെന്ന് ഗരുഡപുരാണത്തില് പറയുന്നുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാള്ക്ക് ഭൂമിയിലും യമലോകത്തും പീഡനങ്ങള് നേരിടേണ്ടിവരും. അതുകൊണ്ട് ഒരിക്കലും സ്ത്രീകളെ അപമാനിക്കരുത്.
മുതിര്ന്നവരെയും മാതാപിതാക്കളെയും ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നിടത്ത് ദേവന്മാര് കുടികൊള്ളുന്നുവെന്ന് ഗരുഡപുരാണത്തില് പറയുന്നു. ലക്ഷ്മീദേവി അത്തരം ആളുകള്ക്കൊപ്പം എപ്പോഴും വസിക്കുകയും അവര്ക്ക് സമ്പത്തും ഐശ്വര്യവും നല്കി അനുഗ്രഹിക്കുകയും ചെയ്യുന്നു. മുതിര്ന്നവരെ ബഹുമാനിക്കുന്ന ഒരു വ്യക്തി എല്ലാ പ്രശ്നങ്ങളില് നിന്നും അകന്നുനില്ക്കുകയും ഓരോ ഘട്ടത്തിലും ജീവിതത്തില് വിജയം കൈവരിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
