Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
ഗരുഡപുരാണം: ഭാര്യയുമായി നിരന്തരം വഴക്ക്, ഭര്‍ത്താവിന് സമാധാനക്കേട്; അകല്‍ച്ചയ്ക്ക് കാരണം
ഹിന്ദുവിശ്വാസപ്രകാരം 18 പുരാണങ്ങളില്‍ ഒന്നായി ഗരുഡപുരാണത്തെ കണക്കാക്കപ്പെടുന്നു. ഈ ഗ്രന്ഥത്തിന്റെ ധാര്‍മ്മികതയില്‍ ഒരു ധാര്‍മ്മിക അധ്യായം ഉണ്ട്. അതില്‍ മനുഷ്യന്റെ ജീവിതത്തില്‍ വരുന്ന പല പ്രശ്നങ്ങളും സന്തോഷകരമായ ജീവിതം നയിക്കാന്‍ ആവശ്യമായ കാര്യങ്ങളും പറയുന്നുണ്ട്.
ഗരുഡ പുരാണത്തിലെ നിയമങ്ങള്‍പ്രകാരം വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ഭാര്യാഭര്ത്താക്കന്മാര് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ബന്ധത്തില്‍ വിള്ളലുണ്ടാകും. അത്തരത്തിലുള്ള ചില കാര്യങ്ങള്‍ ഇതാ. ഗരുഡപുരാണം പ്രകാരം ഭാര്യാഭര്‍തൃ ബന്ധം ദൃഢമാക്കി സൂക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക.

വീട് പരിപാലനം
വീട്ടില്‍ സമാധാനം നിലനിര്‍ത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വീട്ടിലെ അനാവശ്യ വസ്തുക്കള്‍ ഉടന്‍ വലിച്ചെറിയുക. വീട്ടിലെ ഉപയോഗിക്കാത്ത ഫര്‍ണിച്ചറുകള്‍, തുരുമ്പിച്ച വസ്തുക്കള്‍, പൂട്ടുകളില്ലാത്ത താക്കോലുകള്‍ തുടങ്ങിയവ നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് ഊര്‍ജം സൃഷ്ടിക്കുന്നു. ഇതുമൂലം വീടിന്റെ സമാധാനം തകരും.
വീടിന്റെ ശുചിത്വം
വീട്ടിലെ മലിനമായ അന്തരീക്ഷം കുടുംബത്തിലെ ഓരോ അംഗങ്ങളുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു. ഇതോടൊപ്പം ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും ഇത് കാരണമാകും. അതുകൊണ്ടാണ് നിങ്ങളുടെ വീടിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി നിങ്ങള്‍ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. രാവിലെ ഉണര്‍ന്ന് കുളിച്ച് പൂജ ചെയ്യുക. ഇതോടൊപ്പം വീട്ടില്‍ ദീപം തെളിയിക്കുക. ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും.
എച്ചില് പാത്രം കഴുകാതെ വയ്ക്കരുത്
രാത്രി അത്താഴം കഴിഞ്ഞ് എച്ചില് പാത്രങ്ങള്‍ കഴുകാതെ വയ്ക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. എന്നാല്‍ ഇത് ചെയ്യുന്നത് നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവം വര്‍ദ്ധിപ്പിക്കും. അതുമൂലം വീട്ടിലെ ആളുകള്‍ തമ്മിലുള്ള ഐക്യം വഷളാകും. അത് പിന്നീട് വഴക്കിനും കാരണമാകും.
പങ്കാളിയില്‍ നിന്ന് അകന്നുനില്‍ക്കരുത്
ഗരുഡപുരാണം അനുസരിച്ച്, സ്ത്രീയോ പുരുഷനോ തങ്ങളുടെ പങ്കാളിയില്‍ നിന്ന് വളരെക്കാലം അകന്നു നില്‍ക്കരുത്. ഇത് ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല, കുടുംബത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. സുരക്ഷിതവും മാന്യവുമായ ജീവിതം നയിക്കാന്‍, ഇരുവരും സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കുന്നത് നല്ലതാണ്.

നല്ല സ്വഭാവം
ഓരോ പുരുഷനും സ്ത്രീയും അവരുടെ സ്വഭാവം നന്നായി സൂക്ഷിക്കേണ്ടതാണ്. ഇതുകൂടാതെ, മോശം സ്വഭാവമുള്ള ഒരു വ്യക്തിയുമായി ഒരിക്കലും സൗഹൃദം പാടില്ല. ഇത്തരക്കാര്‍ ജീവിതത്തില്‍ വളരെ പെട്ടെന്ന് പരാജയം അനുഭവിക്കുമെന്ന് പറയപ്പെടുന്നു.
ബഹുമാനം
ഓരോ വ്യക്തിയും മറ്റുള്ളവരെ ബഹുമാനിക്കണമെന്ന് ഗരുഡപുരാണത്തില്‍ എഴുതിയിട്ടുണ്ട്. നിങ്ങള്‍ ആരെയെങ്കിലും അപമാനിച്ചാല്‍, ഭാവിയില്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. അതുകൊണ്ട് നല്ല വാക്കുകള്‍ പറയുകയും എല്ലാവരേയും ബഹുമാനിക്കുകയും ചെയ്യണമെന്ന് ഗരുഡപുരാണം പറയുന്നു.
അന്യവീട്ടില്‍ അധികകാലം നില്‍ക്കരുത്
ജീവിതത്തില്‍ ബഹുമാനവും അന്തസ്സും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരിക്കലും മറ്റൊരാളുടെ വീട്ടില്‍ അധികകാലം താമസിക്കരുത്. മറ്റുള്ളവരുടെ വീടുകളില്‍ താമസിക്കുന്നത് ഒരു വ്യക്തിയെ അസ്വസ്ഥനാക്കുകയും അവന്റെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുന്നു.
അപമാനിക്കുന്ന പങ്കാളി
നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളെ അപമാനിക്കുകയും കര്‍ത്തവ്യങ്ങള്‍ ശരിയായി നിര്‍വഹിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പാണ്. അത്തരം പങ്കാളിയെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ ഒരു നിമിഷം പോലും ചിന്തിക്കരുതെന്ന് ഗരുഡപുരാണം പറയുന്നു. അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍, ഇണയുമായി അകലം പാലിക്കുന്നത് നല്ലതാണ്.
മാതാപിതാക്കളോട് ബഹുമാനം
നിങ്ങളുടെ മാതാപിതാക്കളെ, അതായത് നിങ്ങളുടെ അമ്മയെയോ പിതാവിനെയോ ബഹുമാനിക്കാത്ത, അവരെ ആവര്‍ത്തിച്ച് അപമാനിക്കുന്ന ഭാര്യയെ, ഒരിക്കലും കൂടെനിര്ത്തരുത്. അത്തരമൊരു പങ്കാളിയുമായി ജീവിക്കുന്നതിലൂടെ, വീട്ടില്‍ എപ്പോഴും അഭിപ്രായവ്യത്യാസങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകും. നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയില്ല.
വിശ്വാസം
വൈവാഹിക ബന്ധത്തിലെ ഒരു പ്രധാന കണ്ണിയാണ് വിശ്വാസം. എന്നാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിക്കുകയും അന്യ സ്ത്രീകളിലേക്കോ അനന്യ പുരുഷന്മാരിലേക്കോ ആകൃഷ്ടനാകുകയോ ചെയ്താല്‍ ആ പങ്കാളിയുമായി ബന്ധം വേര്‍പിരിയണമെന്ന് ഗരുഡപുരാണം പറയുന്നു. ഇത് മാത്രമല്ല, അത്തരമൊരു ജീവിതപങ്കാളിയുമായി ജീവിക്കുന്നത് നിങ്ങളുടെ ജീവനും അപകടത്തിലാക്കും. അതുകൊണ്ട് അത്തരമൊരു ജീവിത പങ്കാളിയില്‍ നിന്ന് അകന്നു നില്ക്കാന് ശ്രമിക്കുക.



Click it and Unblock the Notifications