Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഗരുഡപുരാണം: മനുഷ്യന്റെ ഈ 5 പ്രവൃത്തികള്‍ ദാരിദ്ര്യത്തിന് കാരണം, മരണശേഷവും ദോഷം പിന്തുടരും
Garuda Purana: 18 പുരാണങ്ങളില്‍ ഒന്നായാണ് ഗരുഡപുരാണത്തെ കണക്കാക്കുന്നത്. ഇതില്‍ മരണത്തിന്റെ നിഗൂഢതകളെക്കുറിച്ച് പറയുന്നുണ്ട്. മറുവശത്ത് ഇത് ജീവിതത്തിന്റെ രഹസ്യങ്ങളും വെളിപ്പെടുത്തുന്നു. പക്ഷിരാജാവായ ഗരുഡനും മഹാവിഷ്ണുവും തമ്മിലുള്ള സംഭാഷണം ഗരുഡപുരാണത്തില്‍ അടങ്ങിയിരിക്കുന്നു. അതില്‍ ഗരുഡന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ശ്രീഹരി വിശദമായ ഉത്തരം നല്‍കുന്നുണ്ട്. ഈ മഹാപുരാണത്തിന്റെ അധിപന് മഹാവിഷ്ണു തന്നെയാണ്.
അതിനാല്‍ ജീവിതം ലളിതവും വിജയകരവുമാക്കാന്‍ ഓരോ വ്യക്തിയും ഗരുഡ പുരാണം വായിക്കണം. ഒരു വ്യക്തിയുടെ ചില സ്വഭാവങ്ങളാല്‍ അവര്‍ക്ക് ധനനഷ്ടം നേരിടേണ്ടിവരുമെന്നും ദാരിദ്ര്യം അനുഭവിക്കേണ്ടിവരുമെന്നും ഗരുഡ പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ പ്രവൃത്തികള്‍ ഒരു വ്യക്തിയെ ദരിദ്രനാക്കും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇവരെ അനാദരിക്കരുത്
ഒരാള്‍ അമിതമായി ഭക്ഷണം കഴിക്കുകയും ദേഷ്യപ്പെടുകയും ചെയ്താല്‍ അവര്‍ക്ക് ഒരിക്കലും സമ്പത്തുണ്ടാകില്ല. ദരിദ്രര്‍, സ്ത്രീകള്‍ എന്നിവരെ അനാദരിച്ചാല്‍ അത്തരമൊരു വ്യക്തിക്ക് ഒരിക്കലും സമ്പത്തുണ്ടാകില്ല. നരകത്തില്‍ നിന്ന് പോലും അവനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. അലസരായി ഇരിക്കുകയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയോട് ലക്ഷ്മി ദേവി കോപിക്കുന്നു. അത്തരം ആളുകള്‍ക്കും ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതിനാല്‍ നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് ദേഷ്യപ്പെടുകയോ മറ്റുള്ളവരോട് അനാദരവ് കാണിക്കുകയോ ചെയ്യരുത്.
ഇത്തരം ആളുകളില്‍ നിന്ന് അകന്നു നില്ക്കുക
നിങ്ങള്‍ മുഷിഞ്ഞ വസ്ത്രം ധരിക്കുകയോ ആരാധനാ മൂര്‍ത്തികളെ അപമാനിക്കുകയോ ചെയ്താല്‍ ലക്ഷ്മീദേവി നിങ്ങളോട് കോപിക്കും. വൃത്തിയുള്ളതും ആരാധനകള്‍ നടത്തുന്നതുമായവരുടെ വീട്ടില്‍ ലക്ഷ്മി ദേവി എപ്പോഴും വസിക്കുന്നു. പല്ല് തേക്കാത്തവരും, വൃത്തികെട്ട ചിന്തകള്‍ ഉള്ളവരും, മനുഷ്യരെ അപമാനിക്കുന്നവരേയും കുറിച്ച് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരുപാട് പശ്ചാത്തപിക്കേണ്ടി വരും. അതിനാല്‍ നിങ്ങള്‍ എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ശുചിത്വം പാലിക്കുകയും വേണം.
അഹങ്കാരമാണ് ഏറ്റവും വലിയ ശത്രു
സമ്പത്ത്, ബഹുമാനം, ജോലി മുതലായ കാര്യങ്ങളില്‍ വീമ്പിളക്കുന്ന ഒരാള്‍ തന്റെ പ്രവൃത്തികളിലൂടെ ദാരിദ്ര്യത്തെ ക്ഷണിച്ചുവരുത്തുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. അത്തരമൊരു വ്യക്തിയുടെ ബൗദ്ധിക ശേഷി ദുര്‍ബലമാകാന്‍ തുടങ്ങുന്നു, അതുമൂലം അവര്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും അവരുടെ തീരുമാനങ്ങള്‍ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അത്തരം വ്യക്തികളുടെ സ്വഭാവം കാരണം ലക്ഷ്മി ദേവി ഒരിക്കലും അവരുടെ വീട്ടില്‍ വസിക്കില്ല. അതിനാല്‍ നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ സൗകര്യങ്ങളില്‍ അഹങ്കരിക്കരുത്.
ഈ സ്വഭാവം ദോഷം
ഗരുഡപുരാണം അനുസരിച്ച്, എല്ലാവരോടും മോശമായി സംസാരിക്കുകയും മറ്റുള്ളവരില്‍ തെറ്റുകള്‍ കണ്ടെത്തുകയും ചെയ്യുന്ന വ്യക്തികളുടെ വീട്ടില്‍ ലക്ഷ്മി ദേവി ഒരിക്കലും താമസിക്കാറില്ല. അത്തരക്കാര്‍ക്ക് പണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. മറ്റുള്ളവരെ വിമര്‍ശിക്കുന്നവരും ദേഷ്യക്കാരുമായ ആളുകള്‍ പെട്ടെന്ന് ദരിദ്രരാകും. അതുകൊണ്ട് ആരോടും മോശമായി സംസാരിക്കരുത്, ദേഷ്യപ്പെടരുത്.
രാവിലെ വൈകി എഴുന്നേല്‍ക്കുന്നത്
സൂര്യോദയം കഴിഞ്ഞ് ഏറെനേരം ഉറങ്ങുന്നവര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഒരിക്കലും ലഭിക്കില്ല. അതുകൊണ്ടാണ് മതഗ്രന്ഥങ്ങളിലും ഗരുഡപുരാണത്തിലും അതിരാവിലെ എഴുന്നേല്ക്കാന് പറയുന്നത്. രാവിലെ വൈകി എഴുന്നേല്‍ക്കുന്നവര്‍ക്ക് ലക്ഷ്മീ ദേവിയുടെ കോപം നേരിടേണ്ടിവരികയും ദാരിദ്ര്യം പിടികൂടുകയും ചെയ്യുന്നു.
സമ്പത്തില്‍ അഹങ്കരിക്കുന്നത്
സമ്പത്തിനെക്കുറിച്ച് നിങ്ങള്‍ ഒരിക്കലും അഹങ്കരിക്കരുത്. ഇത്തരക്കാരുടെ ബൗദ്ധികശേഷി ദുര്‍ബലമാവുകയും അവര്‍ തങ്ങളുടെ പണം ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കുകയും ദരിദ്രരാകുകയും ചെയ്യും. സമ്പത്തില്‍ വീമ്പിളക്കുന്നവരുടെ വീടുകളില്‍ ലക്ഷ്മി ദേവിയും വസിക്കാറില്ല. പണമുണ്ടെങ്കില്‍ അത് ഉചിതമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കുക, ഭാവിയിലേക്ക് സ്വരുക്കൂട്ടി വയ്ക്കുക.



Click it and Unblock the Notifications
