Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്ന നല്ല ഭാര്യ, ഗരുഡപുരാണം പറയും സ്വഭാവങ്ങള്‍
ഹിന്ദുമതത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഇതില്‍ മഹാവിഷ്ണുവും പക്ഷിരാജാവായ ഗരുഡനും തമ്മിലുള്ള സംഭാഷണം വിവരിക്കുന്നു. മരണവും മരണാനന്തര ജീവിതവും ഇതില്‍ പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ, സന്തോഷകരവും മെച്ചപ്പെട്ടതുമായ ജീവിതം നയിക്കുന്നതിന്റെ രഹസ്യങ്ങളും ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഗരുഡപുരാണത്തിലെ നീതിസാരത്തില് മഹാവിഷ്ണുവിന്റെ ആരാധന, ഉപവാസം, ജപം, തപസ്സ്, നയ-നിയമങ്ങള്‍, മറ്റ് കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതെല്ലാ പാലിക്കുന്ന ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ എപ്പോഴും സന്തോഷവും സമൃദ്ധിയും ലഭിക്കുന്നു.
ഗരുഡപുരാണത്തില്‍ സ്ത്രീയുടെ പ്രത്യേക ഗുണങ്ങള്‍, സ്വഭാവം, കടമകള്‍ എന്നിവയെക്കുറിച്ചും ധാരാളം കാര്യങ്ങള്‍ പറയുന്നുണ്ട്. സദ്വൃത്തയായ ഭാര്യയെ തിരിച്ചറിയാനുള്ള ചില ഗുണങ്ങള്‍ മഹാവിഷ്ണു വിവരിക്കുന്നു. അത്തരം ഗുണങ്ങളുള്ള ഒരു ഭാര്യ ഭര്‍ത്താവിന്റെ ജീവിതവും വീടും സ്വര്‍ഗ്ഗമാക്കുന്നു. അത്തരം കുടുംബത്തില്‍ എപ്പോഴും സന്തോഷമുണ്ടാകുന്നു. നല്ലൊരു ഭാര്യയെ തിരിച്ചറിയാന്‍ ഗരുഡപുരാണത്തില്‍ വിവരിക്കുന്ന കാര്യങ്ങള്‍ ഇതാണ്.

ചാരിത്ര്യശുദ്ധി
അര്‍പ്പണബോധമുള്ള ഭാര്യ ശുദ്ധതയുടെ നിയമങ്ങള്‍ പാലിക്കണം. അതായത്, വിവാഹശേഷം അവള് അന്യ പുരുഷനെക്കുറിച്ച് ചിന്തിക്കരുത്. ഭര്‍ത്താവിനെ ദൈവത്തെപോലെ കാണുന്ന ഗുണങ്ങളുള്ള ഒരു സ്ത്രീക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ആസ്വദിക്കാനാകും. ജീവിതത്തില്‍ സമൃദ്ധിയും കൈവരും. അത്തരം സ്ത്രീകള്‍ ഭര്‍ത്താവിനും കുടുംബത്തിനും ഐശ്വര്യവും കൊണ്ടുവരും.
ഭര്‍ത്താവിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവള്‍
ഗരുഡപുരാണം അനുസരിച്ച്, ഭര്ത്താക്കന്മാരുടെ കല്‍പ്പനകള്‍ അനുസരിക്കുന്ന ഭാര്യമാരെ അര്പ്പണബോധമുള്ളവരെന്നും സദ്വൃത്തരെന്നും വിളിക്കുന്നു. എന്നാല്‍ ഇവിടെ കല്‍പ്പനകള്‍ പാലിക്കുക എന്നതിനര്‍ത്ഥം ഭര്‍ത്താവ് പറയുന്ന തെറ്റായ കാര്യങ്ങള്‍ അംഗീകരിക്കുക എന്നല്ല. ഒരു മികച്ച ജീവിത പങ്കാളി എന്ന നിലയില്‍ ഭര്‍ത്താവിന്റെ ശരിയും തെറ്റും തിരിച്ചറിയേണ്ടത് ഭാര്യയുടെ കടമയാണ്. ഭര്‍ത്താവിനെ തെറ്റ് ചെയ്യുന്നതില്‍ നിന്ന് തടയുന്ന സ്ത്രീകള്‍ അല്ലെങ്കില്‍ ഭര്ത്താക്കന്മാര്ക്ക് എല്ലായ്പ്പോഴും നല്ല ഉപദേശം നല്കുന്ന സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. അത്തരം സ്ത്രീകള്‍ക്ക് എല്ലായ്പ്പോഴും ഭര്‍ത്താവിന്റെ വാത്സല്യവും സ്നേഹവും ലഭിക്കും.
ജോലികളില്‍ പ്രാവീണ്യമുള്ളവര്‍
ഗരുഡപുരാണം അനുസരിച്ച്, ഒരു സ്ത്രീ എല്ലാ ജോലികളിലും പ്രാവീണ്യമുള്ളവളായിരിക്കണമെന്ന് പറയപ്പെടുന്നു. സമയം ആര്‍ക്കും ഒരുപോലെയല്ല, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവളുടെ വീടും കുടുംബവും നോക്കുന്നത് സ്ത്രീ മാത്രമാണ്. ഈ ഗുണങ്ങളുള്ള ഭാര്യ ഭര്‍ത്താവിനും കുടുംബത്തിനും പ്രിയപ്പെട്ടവളാകുന്നു.
നന്നായി സംസാരിക്കുന്ന സ്ത്രീകള്‍
ഗരുഡപുരാണം അനുസരിച്ച്, വരുമാനം കുറവാണെങ്കിലും ഗൃഹഭരണം നടത്തുന്ന സ്ത്രീകള്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ആത്മനിയന്ത്രണമുള്ള, മധുരമായി സംസാരിക്കുന്ന, ഭര്‍ത്താവിനെ ബഹുമാനിക്കുകയും ചെയ്യുന്ന സ്ത്രീകളുള്ള വീട്ടില്‍ എപ്പോഴും ദേവിയുടെ അനുഗ്രഹങ്ങള്‍ നിലനില്ക്കും. ഭാര്യയുടെ നല്ല പെരുമാറ്റവും സംസാരവും വീട്ടിലെ പകുതി പ്രശ്നങ്ങളും അവസാനിപ്പിക്കുന്നു. അതിനാല്‍, നന്നായി സംസാരിക്കുന്ന ഭാര്യമാര്‍ ഭര്‍ത്താവിന് അനുഗ്രഹമാണെന്ന് ഗരുഡപുരാണം പറയുന്നു.
ദൈവവിശ്വാസമുള്ളവര്‍
ദൈവഭക്തി പിന്തുടരുന്നത് വീട്ടിലെ ഓരോ വ്യക്തിക്കും ആവശ്യമാണെന്ന് കരുതപ്പെടുന്നു. ഇതോടൊപ്പം ഹിന്ദു സമൂഹത്തില്‍ സ്ത്രീകളെ ലക്ഷ്മിയുടെ രൂപമായി കണക്കാക്കുന്നു. ദിവസവും കുളിച്ച് വീട്ടിലെ പൂജാമുറിയില്‍ ലക്ഷ്മി ദേവിയെ പൂജിക്കുമ്പോള്‍ വീട്ടില്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവുമുണ്ടാകില്ലെന്ന് കരുതുന്നു. ദൈവവിശ്വാസമുള്ള സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമാണെന്ന് ഗരുഡപുരാണം പറയുന്നു.
പിന്തുണ നല്കുന്നവര്
മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച്, സ്ത്രീകള്‍ അവരുടെ വീട്ടിലിരുന്ന് മാത്രം ജീവിതം ചെലവഴിക്കുന്നില്ല. അവര്‍ സമൂഹത്തിനൊപ്പം നടക്കുന്നു. കുടുംബത്തിന്റെയും ഭര്‍ത്താവിന്റെയും പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്നത് ഇന്നത്തെ സ്ത്രീകളുടെ ഒരു നല്ല ഗുണമാണ്. ഭര്‍ത്താവിന് പിന്തുണ നല്കുന്ന അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമായി കണക്കാക്കുന്നു.
ബഹുമാനമുള്ള സ്ത്രീകള്‍
വീട്ടിലെത്തുന്ന അതിഥികളോട് ആതിഥ്യമര്യാദ കാണിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമാണ്. അതുപോലെ വീടിനുള്ളിലെ ശുചിത്വം ശ്രദ്ധിക്കുന്ന സ്ത്രീകള്‍ ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും ഭാഗ്യം മാറ്റുമെന്ന് ഗരുഡപുരാണം പറയുന്നു. ഭാര്യ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ ബഹുമാനിക്കണം. വീട്ടിലെ മുതിര്‍ന്നവരായാലും ചെറിയവരായാലും എല്ലാവരോടും നിയന്ത്രിതമായ ഭാഷയില്‍ സംസാരിക്കുക. വിവാഹശേഷം, വീട്ടുകാരുടെ എല്ലാ ഉത്തരവാദിത്തങ്ങളും നന്നായി നിറവേറ്റേണ്ടത് ഭാര്യയുടെ കടമയാണ്, ഇതാണ് നല്ല ഭാര്യയുടെ ഗുണങ്ങള്‍.



Click it and Unblock the Notifications