Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അവസാനശ്വാസ ആഗ്രഹം അടുത്ത ജന്മം, പുരുഷന് സ്ത്രീജന്മമെടുക്കുന്നത് രണ്ട് സാഹചര്യത്തില്‍
Garuda Purana: ഒരു വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്താനായി ഏറ്റവും മികച്ച മാനുഷിക മൂല്യങ്ങള്‍ സമ്മാനിക്കുന്ന സനാതന ധര്‍മ്മത്തിന്റെ ഒരു ഗ്രന്ഥമാണ് ഗരുഡപുരാണം. ഹിന്ദുമതത്തിലെ 18 പ്രധാന പുരാണങ്ങളില്‍ ഒന്നായാണ് ഗരുഡപുരാണം അറിയപ്പെടുന്നത്. സ്വര്‍ഗ്ഗം, നരകം, പാപം, പുണ്യം, മരണം എന്നിവ കൂടാതെ, വിജ്ഞാനം, ശാസ്ത്രം, ഭക്തി, പുണ്യം, മതം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗരുഡപുരാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് ജീവിതത്തിന്റെ പല പ്രശ്നങ്ങളും തരണം ചെയ്യാന്‍ സാധിക്കും.
ഗീതയില്‍ ഭഗവാന് കൃഷ്ണന് പറഞ്ഞത് ആത്മാവ് അജരവും അനശ്വരവുമാണെന്ന്. ഒരു വ്യക്തി എങ്ങനെ വസ്ത്രം മാറ്റുന്നുവോ അതുപോലെയാണ് ആത്മാവ് പുതിയ ജന്മമെടുത്ത് ശരീരത്തെ മാറ്റുന്നത്. ആത്മാവിന് മുക്തി ലഭിക്കാത്തിടത്തോളം ഈ ചക്രം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗരുഡപുരാണത്തിലും ആത്മാവിന്റെ ആവര്‍ത്തിച്ചുള്ള ജനനത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. എന്നാല്‍ ആത്മാവിന് ലിംഗഭേദമില്ല എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നുവരുന്നു.

നിലവില്‍ ഒരു പുരുഷശരീരത്തില്‍ കഴിയുന്ന ആത്മാവ്, അടുത്ത ജന്മത്തിലും ഒരു പുരുഷനാകുമോ അതോ സ്ത്രീ ശരീരവും ലഭിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഗരുഡപുരാണത്തില്‍ കാണാം. ഗരുഡപുരാണത്തില്‍ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ കാര്യങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. അടുത്ത ജന്മത്തില് പുരുഷന് സ്ത്രീയുടെ ശരീരം ഏറ്റെടുക്കേണ്ടി വരുന്ന ചില സാഹചര്യങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
രണ്ട് സന്ദര്‍ഭങ്ങളില്‍ പുരുഷന് അടുത്ത ജന്മത്തില് സ്ത്രീയായി ജനിക്കുന്നു
ഗരുഡപുരാണം അനുസരിച്ച്, ആത്മാവിന് ഒരു പുതിയ ജന്മം ലഭിക്കുമ്പോള്‍, അത് ആണായാലും പെണ്ണായാലും ആത്മാവ് ആ ശരീരത്തിനനുസരിച്ച് പെരുമാറുകയും അതിന്റെ കര്‍മ്മങ്ങള്‍ ചെയ്യുകയും വേണം. ശരീരത്തിലൂടെ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ മാത്രമേ, ഒരു ആത്മാവിന് തന്റെ ജനനത്തിന്റെ ഉദ്ദേശ്യം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ സാധിക്കുകയുള്ളൂ. സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ ആത്മാവ് മുക്തിയുടെ പാതയിലെത്തുകയും മോശമായ പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ആത്മാവിന്റെ അടുത്ത ജീവിതം മോശമാകുകയും ചെയ്യുന്നു.
സ്വഭാവത്തില്‍ സ്ത്രീ ശീലങ്ങള്‍ വളര്‍ത്തിയാല്‍
ഒരു പുരുഷന് ഒരു സ്ത്രീയെപ്പോലെ പെരുമാറുകയോ, സ്വഭാവത്തില്‍ സ്ത്രീ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയോ അല്ലെങ്കില്‍ ഒരു സ്ത്രീ ചെയ്യേണ്ട അതേ ജോലി ചെയ്യാന്‍ ആഗ്രഹിക്കുകയോ ചെയ്താല്‍, അത്തരമൊരു പുരുഷന്റെ ആത്മാവ് അടുത്ത ജന്മത്തില് ഒരു സ്ത്രീയുടെ ശരീരം എടുക്കുമെന്ന് ഗരുഡപുരാണം പറയുന്നു.
അതുപോലെ ഒരു മനുഷ്യന് മൃഗങ്ങളെപ്പോലെ പെരുമാറിയാല്‍, മൃഗങ്ങള്‍ കഴിക്കുന്ന അതേ സാധനങ്ങള്‍ കഴിച്ചാല്‍, അത്തരം ആളുകള്‍ തീര്‍ച്ചയായും അടുത്ത ജന്മത്തില് മൃഗങ്ങളായി മാറേണ്ടിവരുമെന്നും ഗരുഡ പുരാണത്തില്‍ പറയുന്നു.

അവസാന ശ്വാസത്തിലെ ആഗ്രഹം
മരണത്തിന്റെ അവസാന നിമിഷത്തില്‍ ഒരു മനുഷ്യന് ഏത് കാര്യമാണോ മനസില്‍ ചിന്തിക്കുന്നത് അതിനെ ആശ്രയിച്ചിരിക്കും അടുത്ത ജന്മം എന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. മരണത്തിന്റെ അവസാന നിമിഷത്തില്‍ ഒരു സ്ത്രീയെ ഓര്‍ത്ത് ഒരാള്‍ മരിക്കുകയാണെങ്കില്‍, അടുത്ത ജന്മത്തില് അയാള്‍ ഒരു സ്ത്രീയാകും.
അവസാന നിമിഷത്തില്‍ അവര്‍ ദൈവത്തിന്റെ നാമം വിളിക്കുകയാണെങ്കില്‍ അവര്‍ രക്ഷയുടെ പാതയിലേക്ക് നീങ്ങുന്നു. മരണത്തിന്റെ അവസാന നിമിഷത്തെക്കുറിച്ചുള്ള ചിന്തയാണ് ഒരു വ്യക്തിയുടെ അടുത്ത ജന്മത്തിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് മരണസമയത്ത് രാമനാമം വിളിക്കണമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്.
പാപഫലം അടുത്ത ജന്മത്തില്
* സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ സ്ത്രീകളെ ചൂഷണം ചെയ്യുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നയാള്‍ക്ക് അടുത്ത ജന്മത്തില് ഭയങ്കരമായ അസുഖങ്ങള്‍ പിടിപെടുമെന്ന് ഗരുഡപുരാണം പറയുന്നു. കൂടാതെ, ഗുരുവിന്റെ ഭാര്യയോട് മോശമായി പെരുമാറുന്ന ഒരാള്‍ക്ക് അടുത്തജന്മം കുഷ്ഠരോഗിയായി ജനിക്കേണ്ടി വരും.
* ഗരുഡപുരാണം അനുസരിച്ച്, മറ്റുള്ളവരെ വഞ്ചിക്കുന്നവന് അടുത്ത ജന്മത്തില് മൂങ്ങയായി ജനിക്കുന്നു. കള്ളസാക്ഷ്യം പറയുന്ന വ്യക്തി അടുത്ത ജന്മത്തില് അന്ധനായി ജനിക്കുന്നു.

പാപഫലം അടുത്ത ജന്മത്തില്
* ഗുരുവിനോട് മോശമായി പെരുമാറുകയോ അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവന് ഭഗവാനെ നിന്ദിച്ചതിന്റെ പാപം വഹിക്കണം. അടുത്ത ജന്മത്തില് വെള്ളമില്ലാത്ത കാട്ടില്‍ ബ്രഹ്മരക്ഷസിന്റെ രൂപത്തില്‍ അയാള്‍ അലയുമെന്നും ഗരുഡ പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.
* ഗരുഡപുരാണം അനുസരിച്ച് കൊള്ളക്കാര്‍, മൃഗങ്ങളെ പീഡിപ്പിക്കുന്നവര്‍, വേട്ടക്കാര്‍ എന്നിവര്‍ അടുത്ത ജന്മത്തില് കശാപ്പുകാരന്റെ കയ്യിലെ ആടുകളായി ജന്മമെടുക്കുന്നു.



Click it and Unblock the Notifications

