Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം: ഈശ്വരകൃപയാല്‍ കഷ്ടതകളില്ലാത്ത സുഖജീവിതം; ഈ 10 കാര്യം മുടക്കാതെ പാലിക്കൂ
സനാതന ധര്‍മ്മത്തിലെ മഹത്തായ പുരാണങ്ങളിലൊന്നാണ് ഗരുഡപുരാണം. ഇതില്‍ ധാര്‍മ്മികത, മതം, ജീവിതം, മരണം, മരണാനന്ത ജീവിതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അറിവുകളും പുണ്യങ്ങളും ഒരു വ്യക്തി പിന്തുടരുകയാണെങ്കില്, അവര്‍ക്ക് നിരവധി പാപങ്ങളില്‍ നിന്ന് മുക്തനാകാനും ജീവിതം മികച്ചതാക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നു.
ഗരുഡപുരാണത്തില്‍ പറയുന്ന, ഓരോ വ്യക്തിയും പിന്തുടരേണ്ട ജീവിതവുമായി ബന്ധപ്പെട്ട അത്തരം ചില കാര്യങ്ങള്‍ ഇതാ. ഈ കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് പ്രശ്നരഹിതവും സന്തുഷ്ടവുമായ ഒരു ജീവിതം ഉറപ്പാക്കാനാകും.

ശുചിത്വം
ഓരോ വ്യക്തിയും തന്റെ വൃത്തിയില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദിവസവും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഗരുഡപുരാണത്തില്‍ പറയുന്നു. മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരോട് ലക്ഷ്മീദേവി ദേഷ്യപ്പെടുന്നു. അത്തരം വീടുകളില്‍ ദാരിദ്ര്യം വരുന്നു. അതുകൊണ്ട് ഓരോ വ്യക്തിയും തന്റെ ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ജാഗ്രത
ജീവിതത്തില്‍ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് ധാരാളം സുഹൃത്തുക്കളെയും കൂട്ടാളികളെയും ലഭിക്കും. അതേ സമയം, നിങ്ങളുടെ പുരോഗതിയെ വെറുക്കുകയും നിങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ചിലരുണ്ടാകും. ഇത്തരക്കാരോട് ജാഗ്രത പാലിക്കുകയും സംയമനം പാലിച്ചുകൊണ്ട് സമര്‍ത്ഥമായി ഇടപെടുകയും ചെയ്യുക. അതുകൊണ്ട് ജീവിതത്തില്‍ എപ്പോഴും സംയമനവും ജാഗ്രതയും വച്ചുപുലര്‍ത്തുക.
കഠിനാധ്വാനം
ഒരു ജോലി നിങ്ങള്‍ക്ക് എത്ര അസാധ്യമാണെന്ന് തോന്നിയാലും നിരന്തരമായ പരിശീലനത്തിലൂടെ എന്തും പഠിക്കാനും ഏത് കാര്യത്തിലും വിജയം നേടാനും കഴിയും. അതിനാല്‍, നിങ്ങള്‍ എന്തെങ്കിലും പഠിക്കുമ്പോള്‍, അത് പോസിറ്റീവായി തുടങ്ങി തുടര്‍ച്ചയായി പരിശീലിക്കുക.

ഭക്ഷണശീലം
നമ്മുടെ ശരീരത്തിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ആവശ്യത്തിന് മാത്രം സമീകൃതമായ അളവില്‍ ഭക്ഷണം കഴിക്കണം. അസന്തുലിതമായ ഭക്ഷണക്രമം കാരണം നമ്മുടെ ദഹനവ്യവസ്ഥ തകരാറിലാകുന്നു. ശരീരത്തിന് പലതരത്തില്‍ പ്രശ്നങ്ങളും ഉണ്ടാകുന്നു. അതുകൊണ്ട് എപ്പോഴും കൃത്യസമയത്ത്, ദഹിക്കുന്നതും സന്തുലിതവുമായ ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കുക.
ഏകാദശിയുടെ മഹത്വം
ഏകാദശി വ്രതത്തിന്റെ മഹത്വം ഗരുഡപുരാണത്തിലും വിശദീകരിച്ചിട്ടുണ്ട്. ഏകാദശി വ്രതങ്ങള്‍ ശ്രീഹരിക്ക് സമര്‍പ്പിക്കുന്നതാണ്. അത് എല്ലാ മാസവും രണ്ട് തവണ ആചരിക്കുകയും ചെയ്യുന്നു. ഗരുഡപുരാണം അനുസരിച്ച്, ഈ വ്രതം നിയമങ്ങള്‍ അനുസരിച്ച് ആചരിച്ചാല്‍ ഒരു വ്യക്തിയുടെ മുന്‍ ജന്മത്തിലെ പാപങ്ങളും അവസാനിക്കുകയും ജീവിതത്തിലെ എല്ലാ കുഴപ്പങ്ങളും അവസാനിക്കുകയും ചെയ്യുന്നു.
തുളസിയുടെ ഗുണം
ഗരുഡപുരാണത്തില്‍ തുളസിയെ വിശുദ്ധ സസ്യമായി വിവരിച്ചിട്ടുണ്ട്, കൂടാതെ അതിന്റെ ഔഷധ ഗുണങ്ങളും പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണം അനുസരിച്ച്, ഭഗവാന് നാരായണന് സമര്‍പ്പിച്ചിരിക്കുന്ന തുളസി ഇലകള്‍ ദിവസവും കഴിച്ചാല്‍, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ മാറുന്നതായിരിക്കും.
മതങ്ങളെ ബഹുമാനിക്കുക
ഗരുഡപുരാണത്തില്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. മതത്തെയും മതസ്ഥലങ്ങളെയും അപമാനിക്കുന്നവര്‍ക്കും മതസ്ഥലങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും നരകത്തില്‍ ഇടം ലഭിക്കും. അതിനാല്‍ എല്ലാ മതങ്ങളെയും ആചാരങ്ങളെയും നിങ്ങള്‍ ബഹുമാനിക്കുക.

ദാനം
ഗരുഡപുരാണം അനുസരിച്ച് ഒരു വ്യക്തി ദാനം ചെയ്യുന്നത് വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു. ഓരോ വ്യക്തിയും അവനവന്റെ കഴിവിനനുസരിച്ച് ദാനം ചെയ്യണം. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ പണത്തിനും ധാന്യത്തിനും ഒരു കുറവും വരില്ലെന്നാണ് വിശ്വാസം. ഇതോടൊപ്പം കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
ദൈവാരാധന
ഗരുഡപുരാണം അനുസരിച്ച്, ഓരോ വ്യക്തിയും രാവിലെ കുളിച്ചതിന് ശേഷം തന്റെ ആരാധനാമൂര്‍ത്തിയെ ആരാധിക്കണം. ഇതുകൂടാതെ, കുലദേവതയെ ആരാധിക്കുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു.
വിളക്ക് കൊളുത്തുക
ഓരോ വ്യക്തിയും നിത്യജീവിതത്തില്‍ വിളക്ക് കൊളുത്താന്‍ ഇടം നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, തിരക്കേറിയ ജീവിതത്തില്‍ ദിവസവും വിളക്ക് കൊളുത്തി ആരാധന നടത്താന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, തുളസിയുടെ ചുവട്ടില്‍ നിങ്ങള്‍ക്ക് ഒരു വിളക്ക് കത്തിക്കാം. ഈ പ്രവൃത്തിയോടെ ദിവസം ആരംഭിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നുവെന്ന് ഗരുഡപുരാണം പറയുന്നു.



Click it and Unblock the Notifications

