Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗണപതി വിഗ്രഹം വീടിന്റെ ഈ ദിശയില്‍ വയ്ക്കുന്നത് ദോഷം, ശരിയായ ദിശ ഇത്
ഹിന്ദുമതത്തില്‍ ഗണപതി ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഗണപതിയെ ആരാധിക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഗണപതിയെ സന്തോഷത്തിന്റെ ദൈവമായി കണക്കാക്കുന്നു. ഇതോടൊപ്പം, തടസ്സങ്ങള്‍ നീക്കുന്നവനായതിനാല് വിഘ്നേശ്വരന് എന്നും അദ്ദേഹം അറിയപ്പെടുന്നു. വേദങ്ങളില്‍ മാത്രമല്ല, വാസ്തു ശാസ്ത്രത്തിലും ഗണപതിയുടെ വിഗ്രഹമോ ചിത്രമോ വീട്ടില്‍ വച്ച് പൂജിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
വാസ്തു ശാസ്ത്ര പ്രകാരം ഗണപതിയെ വീട്ടില്‍ പ്രതിഷ്ഠിച്ചാല്‍ നെഗറ്റീവ് എനര്‍ജി വീടിനുള്ളിലേക്ക് കടക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം വീട്ടില്‍ സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിലകൊള്ളുന്നു. വാസ്തു പ്രകാരം ഗണപതിയുടെ വിഗ്രഹമോ ചിത്രമോ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ദിശ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം നിങ്ങളുടെ വീട്ടില്‍ തെറ്റായി സ്ഥാപിച്ചിരിക്കുന്ന ഒരു ഗണേശ വിഗ്രഹം ജീവിതത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കും. വാസ്തു പ്രകാരം ഗണപതി വിഗ്രഹം നിങ്ങളുടെ വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

ഗണേശ വിഗ്രഹം ഈ ദിശയില്‍ വയ്ക്കുക
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ ഗണപതി വിഗ്രഹം വയ്ക്കുന്നതാണ് ഉത്തമം. വിഗ്രഹത്തിന്റെ പിന്‍ഭാഗം ഒരു വാതിലിന്റെ മുന്‍വശം അഭിമുഖീകരിക്കണം. ഇരിക്കുന്ന രീതിയിലുള്ള വിഗ്രഹമാണ് പൂജയ്ക്ക് ഉത്തമം.
ഈ ദിശയില്‍ വിഗ്രഹം സൂക്ഷിക്കരുത്
വീടിന്റെ തെക്ക് ദിശയില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കരുത്. ശുചിമുറി, സ്റ്റോര്‍ റൂം, ഗോവണിക്ക് താഴെ, കിടപ്പുമുറി തുടങ്ങിയ സ്ഥലങ്ങളിലും ഗണപതി വിഗ്രഹം സ്ഥാപിക്കരുത്.
ഈ ഭാവത്തിലുള്ള ഗണപതി വിഗ്രഹം വാങ്ങുക
വാസ്തു ശാസ്ത്ര പ്രകാരം, ഗണേശ വിഗ്രഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ വിഗ്രഹത്തിന്റെ രൂപം മനസ്സില്‍ വയ്ക്കുക. ലളിതാസനത്തില്‍ ഇരിക്കുന്ന ഗണപതിയുടെ ചിത്രമോ വിഗ്രഹമോ കൊണ്ടുവരുന്നതാണ് ഉത്തമമെന്ന് കരുതുന്നു. കാരണം ഈ ആസനം ശാന്തതയെയും സമാധാനത്തെയും പ്രതിനിധീകരിക്കുന്നു. ഇതുകൂടാതെ, കിടക്കുന്ന ഭാവത്തിലുള്ള ഗണപതിയുടെ ചിത്രമോ വിഗ്രഹമോ വീട്ടില്‍ കൊണ്ടുവരാം. കാരണം ഗണപതിയുടെ അത്തരം ആസനം ആഡംബരത്തെയും സുഖത്തെയും സമ്പത്തിനെയും പ്രതിനിധീകരിക്കുന്നു.

തുമ്പിക്കൈയുടെ ദിശ
വാസ്തു ശാസ്ത്ര പ്രകാരം, ഗണപതിയുടെ വിഗ്രഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍, തുമ്പിക്കൈ ഏത് ദിശയിലാണെന്ന് ശ്രദ്ധിക്കുക. വാസ്തു ശാസ്ത്രം അനുസരിച്ച്, ഗണപതിയുടെ തുമ്പിക്കൈ ഇടതുവശത്തേക്ക് ചെരിഞ്ഞിരിക്കുന്ന ഒരു വിഗ്രഹം വേണം വീട്ടില്‍ കൊണ്ടുവരാന്‍. കാരണം ഇത്തരമൊരു വിഗ്രഹം വിജയത്തെയും പോസിറ്റീവ് എനര്‍ജിയെയും പ്രതിഫലിപ്പിക്കുന്നു.
ഈ കാര്യങ്ങള്‍ ഉണ്ടായിരിക്കണം
വാസ്തു ശാസ്ത്ര പ്രകാരം, ഗണപതിയുടെ വിഗ്രഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരു മോദകം കയ്യില്‍ പിടിച്ചിരിക്കുന്ന ഭാവത്തിലുള്ള വിഗ്രഹം കൊണ്ടുവരിക. അതുപോലെ ഗണപതിയുടെ മൂഷിക വാഹനവും ഉണ്ടായിരിക്കണം. കാരണം മോദകം ഗണപതിയുടെ ഇഷ്ടഭക്ഷണമാണ്, മൂഷികന് നമ്മുടെ മനസ്സിനെയും ഭൗതികമായ ആഗ്രഹങ്ങളെയും പ്രതിനിധീകരിക്കുന്ന വാഹനമാണ്.
വീട്ടില്‍ എത്ര ഗണപതി വിഗ്രഹങ്ങള്‍ വയ്ക്കാം
വീട്ടില്‍ ഒരു ഗണപതി വിഗ്രഹം മാത്രം സൂക്ഷിക്കുന്നതാണ് നല്ലത്. ഒന്നിലധികം വിഗ്രഹങ്ങള്‍ ഉള്ളത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി പ്രവാഹത്തെ തടയുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് എപ്പോഴും ഗണപതിയുടെ ഒരു വിഗ്രഹം മാത്രം വീട്ടില്‍ സൂക്ഷിക്കുക. ഒരു തടസ്സവുമില്ലാതെ പതിവായി ആരാധിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഗണപതി വിഗ്രഹം വാങ്ങുക. നിങ്ങള്‍ വാങ്ങുന്ന വിഗ്രഹത്തിന് 18 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമില്ലെന്ന് ഉറപ്പാക്കുക.

ഗണപതി വിഗ്രഹങ്ങളുടെ പ്രാധാന്യം
ഗണപതി വിഗ്രഹങ്ങള്‍ക്കും പ്രതിമകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ജീവിതത്തില്‍ സമൃദ്ധി കൈവരിക്കാനായി ഭക്തര്‍ ഗണപതിയെ ആരാധിക്കുന്നു. ഗണപതിയെ പ്രാര്‍ത്ഥിക്കാതെ നടത്തുന്ന ഏത് ശുഭകാര്യവും അപൂര്‍ണ്ണമായി കണക്കാക്കപ്പെടുന്നു. വീട്ടിലെ എല്ലാ നെഗറ്റീവ് ഊര്‍ജ്ജത്തെ നീക്കം ചെയ്യാനും നിങ്ങളെ അഭിവൃദ്ധിപ്പെടുത്താനും ഗണപതി നിങ്ങളെ സഹായിക്കുന്നു. എന്നിരുന്നാലും, ഗണപതിയെ ആരാധിക്കാനായി ഗണേശവിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നതില്‍ ചില നിയമങ്ങളുണ്ട്. ഗണപതിയുടെ വിഗ്രഹം ശരിയായ രീതിയില്‍ സ്ഥാപിക്കുന്നതിലൂടെയല്ലാതെ അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നത് സാധ്യമല്ല.
വിവിധതരം ഗണേശ വിഗ്രഹങ്ങള്‍
വെള്ളി ഗണേശ വിഗ്രഹം - നിങ്ങള്‍ക്ക് പ്രശസ്തി നേടിത്തരാന്‍ സഹായിക്കുന്നു.
മരത്തിന്റെ ഗണേശ വിഗ്രഹം - നല്ല ആരോഗ്യം, ദീര്‍ഘായുസ്സ്, വിജയം എന്നിവ കൈവരുത്തുന്നു.
കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹം - വിജയം കൈവരിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. നിങ്ങളുടെ പാതയിലെ പ്രതിബന്ധങ്ങളില്‍ നിന്ന് മോചിതരാക്കുന്നു
പിച്ചളയില്‍ തീര്‍ത്ത ഗണേശ വിഗ്രഹം - വളരെയധികം അഭിവൃദ്ധിയും സന്തോഷവും നല്കുന്നു.



Click it and Unblock the Notifications

