തലച്ചോറ് ഡൗണ്‍ലോഡ് ചെയ്ത് വെക്കാം, പറക്കുന്ന കാറുകള്‍; 2050ല്‍ ലോകത്തിന്റെ ഭാവി ഇങ്ങനെ

Future Prediction: വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. പല വിധത്തിലുള്ള ടെക്‌നോളജികള്‍ വളരെപ്പെട്ടെന്ന് ലോകത്തെ മാറ്റുന്നു. നമ്മുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലോകത്തുള്ള ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് പൂര്‍ണ്ണമായി പറയാന്‍ ഒരു വ്യക്തിക്കും സാധ്യമല്ല. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. എന്നിരുന്നാലും നിലവിലെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച കണക്കാക്കി 2050ല്‍ നമ്മുടെ ലോകം എങ്ങനെയായിരിക്കുമെന്ന് പറയാന്‍ സാധിക്കും.

നിലവില്‍ ഇത് 2024 വര്‍ഷമാണ്. 2050 ഇനിയും 28 വര്‍ഷം അകലെയാണ്. 2050 വരെ ലോകം സുരക്ഷിതമായി തുടര്‍ന്നാല്‍ ശാസ്ത്രീയമായി പല വലിയ മാറ്റങ്ങളും ലോകത്ത് കാണാന്‍ കഴിയും. 2050ല്‍ നമ്മള്‍ ജീവിക്കുന്ന ഭൂമി എങ്ങനെയായിരിക്കുമെന്ന് ഈ ലേഖനത്തിലൂടെ നിങ്ങള്‍ക്ക് വായിച്ചറിയാം.(how the world will be in 2050)

how the world will be in 2050

ജനപെരുപ്പം

2050 ആകുമ്പോഴേക്കും ലോകജനസംഖ്യ 9 ബില്യണ്‍ കവിഞ്ഞേക്കാം. ജനസംഖ്യയുടെ 75 ശതമാനം പേരും നഗരങ്ങളിലായിരിക്കും വസിക്കുക. നഗരങ്ങളില്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ രൂപപ്പെടും. ഭൂമിക്ക് മുകളില്‍ നിരവധി തട്ടുകളിലായി റോഡുകള്‍ നിര്‍മിക്കപ്പെടും. 2050-ഓടെ ഭൂമിയില്‍ പച്ചപ്പ് കുറയുന്നതിനാല്‍ കോണ്‍ക്രീറ്റ് വനങ്ങള്‍ സൃഷ്ടിക്കപ്പെടും. കെട്ടിടങ്ങള്‍ക്ക് മുകളില്‍ കൃഷി ആരംഭിക്കുന്ന തരത്തില്‍ ഭൂമിയില്‍ ഭൂമി കുറയും. സമുദ്രനിരപ്പ് ഉയരും. ഇതുമൂലം കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന നഗരങ്ങളും വനങ്ങളും വെള്ളത്തില്‍ മുങ്ങും. കൂടാതെ, 2050 ഓടെ 50 ശതമാനം ജോലികളും അപ്രത്യക്ഷമാകും. കാരണം അപ്പോഴേക്കും പല ജോലികളും റോബോട്ടുകള്‍ ഏറ്റെടുക്കും.

മരണനിരക്ക്

2050 ആകുമ്പോഴേക്കും ചികിത്സാരംഗത്ത് വളരെയധികം പുരോഗതി ഉണ്ടാവുകയും മരണനിരക്ക് ഗണ്യമായി കുറയുകയും ചെയ്യും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 80 വയസ്സിന് താഴെയുള്ള ആരും മരിക്കില്ല. മരിച്ചാലും മനുഷ്യന്റെ മസ്തിഷ്‌കം വളരെ സുരക്ഷിതമായിരിക്കും, തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിലൂടെ, ഡാറ്റ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിക്കാന്‍ കഴിയും.

ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ഇല്ലാതാകും. എല്ലാത്തരം രോഗങ്ങളും ചികിത്സിക്കാന്‍ ഒരൊറ്റ വാക്‌സിന്‍ ഉപയോഗിക്കും. ഡോക്ടര്‍മാര്‍ വീട്ടിലിരുന്ന് രോഗത്തിന് മൊബൈല്‍ ഫോണ്‍ വഴി ചികിത്സിക്കും. ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളേക്കാള്‍ പലമടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്നത് നിര്‍ത്തും. പകരം ഹൈഡ്രജന്‍ ഇന്ധനം വ്യാപകമായി ഉപയോഗത്തില്‍ വരും.

പറക്കുന്ന കാറുകള്‍

2050ല്‍ ലോകത്ത് പറക്കും കാറുകളും വരും. എല്ലാ വാഹനങ്ങളും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിയന്ത്രിക്കും. അപകടമുണ്ടായാല്‍, കൂട്ടിയിടിക്കുന്നതിന് മുമ്പ് തന്നെ കമ്പ്യൂട്ടര്‍ സംവിധാനം വാഹനത്തെ നിയന്ത്രിക്കും. 2050ഓടെ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ വ്യാപകമാകാനും സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള നിരവധി കമ്പനികള്‍ ഇപ്പോള്‍ തന്നെ സ്വയം ഡ്രൈവിംഗ് കാറുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ കാറുകള്‍ ഓടുന്നത് സെന്‍സറുകളെ ആശ്രയിച്ചാണ്. അതോടെ അപകടങ്ങള്‍ നിയന്ത്രിക്കാനാകും. നിലവില്‍ പല രാജ്യങ്ങളിലും സ്വയം ഓടുന്ന മെട്രോ ട്രെയിനുകള്‍ വരെയുണ്ട്.

ചന്ദ്രനില്‍ പിക്‌നിക്

2050-ഓടെ അവധിക്കാല വിനോദസഞ്ചാര കേന്ദ്രം അമേരിക്കയോ സിംഗപ്പൂരോ ഒന്നും ആയിരിക്കില്ല. ആളുകള്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകാന്‍ തുടങ്ങും. ചന്ദ്രനിലും ചൊവ്വയിലും നഗരങ്ങള്‍ നിര്‍മ്മിക്കപ്പെടും. അവിടെ മരങ്ങളും വളര്‍ത്താനാകും. നാസ പോലുള്ള നിരവധി ബഹിരാകാശ ഏജന്‍സികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 2050ല്‍ ഹോളോഗ്രാം ടിവി വരും. ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തന്നെ ഈ ഹോളോഗ്രാം ടിവി നമ്മുടെ മുന്നില്‍ തെളിയും.

ഡിജിറ്റല്‍ സ്‌കൂളുകള്‍

2050ഓടെ സ്‌കൂളുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കും. കുട്ടികള്‍ ഭാരമേറിയ പുസ്തകങ്ങള്‍ വീട്ടിലേക്കും സ്‌കൂളിലേക്കും കൊണ്ടുപോകേണ്ടതുണ്ടാകില്ല. കുട്ടികളുടെ കയ്യില്‍ ടാബ്ലെറ്റോ ലാപ്ടോപ്പോ ഉണ്ടായിരിക്കും. അതില്‍ പഠനത്തിന് ആവശ്യമായ എല്ലാ പുസ്തകങ്ങളും സൂക്ഷിക്കാനാകും. സ്‌കൂളിന്റെ ബ്ലാക്ക് ബോര്‍ഡുകള്‍ എല്ലാം ടച്ച് സ്‌ക്രീന്‍ ആയിരിക്കും. കുട്ടികളുടെ പരീക്ഷയും ഓണ്‍ലൈനാകും. 2050 ആകുമ്പോഴേക്കും അന്യഗ്രഹജീവികളെയും അവയുടെ ഗ്രഹങ്ങളെയും കണ്ടെത്തുന്നതില്‍ ശാസ്ത്രം വിജയിക്കും.

അന്യഗ്രഹജീവികളുമായി ചങ്ങാത്തം

ലോകത്തിലെ പല ഏജന്‍സികളും കാലങ്ങളായി അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട പഠനത്തിലാണ്. അന്യഗ്രഹജീവികളുടെയോ യുഎഫ്ഒകളുടെയോ വ്യക്തമായ തെളിവുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, നിരവധി ആളുകളും ശാസ്ത്രജ്ഞരും അവരെ കണ്ടതായി അവകാശപ്പെടുന്നുണ്ട്. 2050ഓടെ മനുഷ്യന്‍ അന്യഗ്രഹജീവികളുമായി ചങ്ങാത്തത്തിലാകുമെന്നും അവരുടെ ഗ്രഹങ്ങളെ കണ്ടെത്തുന്നതില്‍ വിജയിക്കുമെന്നും കണക്കാക്കപ്പെടുന്നു.

Story first published: Tuesday, June 11, 2024, 11:06 [IST]
X
Desktop Bottom Promotion