Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ബഹിരാകാശത്തെ 23 ദശലക്ഷം ഡോളറിന്റെ വാക്യൂം ടോയ്ലെറ്റ്; പ്രവര്‍ത്തനരീതി ഇങ്ങനെ
ബഹിരാകാശ സഞ്ചാരികളുടെ ജീവിതം വിസ്മയിപ്പിക്കുന്നതാണ്. ഭൂമിയില്‍ ഗുരുത്വാകര്‍ഷണത്തിന്റെ സഹായത്തോടെയാണ് നമുക്ക് നടക്കാനും ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും സാധിക്കുന്നത്. നേരെ മറിച്ച് ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്തേക്ക് പോകുന്ന സഞ്ചാരികള്‍ ബഹിരാകാശ നിലയില്‍ ഒഴുകിനടക്കുന്നത് നമ്മള് ചിത്രങ്ങളായും വീഡിയോ ആയും കണ്ടിട്ടുണ്ട്. ഒന്ന് ഇരിക്കണമെങ്കിലും കിടക്കണമെങ്കിലുമെല്ലാം അവര്‍ക്ക് കിടക്കയിലും ഇരിപ്പിടത്തിലുമെല്ലാം അവരെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് ബെല്‍റ്റുകള്‍ വേണ്ടിവരും. എന്തിന് ബഹിരാകാശ നിലയത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് വരെ വളരെ സങ്കീര്‍ണ്ണമാണ്.

ബഹിരാകാശത്തെ അത്യാധുനിക ടോയ്ലറ്റ്
2018ല്‍ ബഹിരാകാശ നിലയത്തില്‍ പുതിയൊരു ടോയ്ലെറ്റ് സ്ഥാപിക്കുന്നതിനായി നാസ ചിലവാക്കിയത് 23 ദശലക്ഷം ഡോളറാണ്. ഇത്ര ആഡംബരമൊക്കെ വേണോ എന്ന് ചിന്തിക്കാന്‍ വരട്ടെ. ബഹിരാകാശത്തെ സീറോ ഗ്രാവിറ്റി അഥവാ ഗുരുത്വാകര്ഷണമില്ലായ്മയില് ബഹിരാകാശ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാണ് നാസ ഇത്രയധികം തുക ഒരു ടോയ്ലറ്റിന് വേണ്ടി ചിലവഴിച്ചത്. സീറോ ഗ്രാവിറ്റിയിലുള്ള ബാത്ത്റൂം ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ വാക്യൂം ടോയ്ലെറ്റ് നിര്‍മ്മിച്ചിട്ടുള്ളത്.
പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഈ ടോയ്ലറ്റില് ഉള്ളത്. ഒന്ന് മൂത്രമൊഴിക്കുന്നതിനുള്ള ഫണലോടുകൂടിയ ഒരു ഹോസും പിന്നെ ശൗചാവശ്യത്തിനുള്ള ചെറിയൊരു സീറ്റും. സീറോ ഗ്രാവിറ്റിയില്‍ ടോയ്ലറ്റില് ബഹിരാകാശ സഞ്ചാരികള്‍ പറന്നുനടക്കാതെ, പ്രാഥമിക കൃത്യങ്ങള്‍ ഒരിടത്ത് നിന്നോ ഇരുന്നോ സാധിക്കുന്നതിനായി കൈകള്‍ പിടിക്കുന്നതിനും കാലുകള്‍ ഉറപ്പിച്ചുവെക്കുന്നതിനുമുള്ള സൗകര്യങ്ങളും ഈ ടോയ്ലറ്റില് ഉണ്ട്. ഈ ടോയ്ലറ്റില് ഇരുന്നോ നിന്നോ മൂത്രമൊഴിക്കാം. മൂത്രം പുറത്ത് വീഴാതിരിക്കാന്‍ (അത് തെറ്റാണ്, സീറോ ഗ്രാവിറ്റിയില്‍ താഴേക്ക് വീഴുകയല്ല ചുറ്റും ഒഴുകി നടക്കുകയാണ് ചെയ്യുക) ഫണല്‍ ചര്‍മ്മത്തോട് ചേര്‍ത്ത് വെക്കേണ്ടതുണ്ട്.
ശൗചാവശ്യങ്ങള്ക്കായി, ടോയ്ലറ്റ് സീറ്റിന്റെ അടപ്പ് തുറന്ന് ഇരുന്ന് കാര്യം സാധിക്കാം. ഈ അടപ്പ് തുറക്കുമ്പോള്‍ തന്നെ വിസര്‍ജ്യം വലിച്ചെടുക്കുന്ന സംവിധാനം കാര്യക്ഷമമാകും. ദുര്‍ഗന്ധവും പുറത്തുവരില്ല. സാധാരണ വീടുകളില്‍ ഉള്ള ടോയ്ലറ്റ് ക്ലോസറ്റിനേക്കാള് വളരെ ചെറുതാണ് ബഹിരാകാശത്തെ ക്ലോസറ്റ്.
മൂത്രത്തെ ശുദ്ധജലമാക്കി മാറ്റും
മൂത്രത്തിന്റെ 90 ശതമാനവും ജലമാണ്. ഭൂമിയില്‍ നിന്നും വെള്ളം ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത് ഭാരിച്ച ജോലിയായതിനാല്‍ മൂത്രത്തെ ശുദ്ധീകരിച്ച് ഉപയോഗയോഗ്യമായ ജലമാക്കി മാറ്റുന്നത് ബഹിരാകാശത്ത് പ്രായോഗികമാണ്. അതിനാല്‍ ബഹിരാകാശ സഞ്ചാരികള്‍ മൂത്രം ശേഖരിക്കുകയും അത് ശുദ്ധമായ കുടിവെള്ളമാക്കി മാറ്റുകയും ചെയ്യുന്നു. തമാശമായി പറഞ്ഞാല്‍ ഇന്ന് കുടിച്ച കാപ്പി, നാളെയും കാപ്പിയായി കപ്പിലെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications