Latest Updates
-
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ഇതെങ്ങനെ സാധിക്കുന്നു! കൊറോണവൈറസ് മുതല്‍ ടൈറ്റന് ദുരന്തം വരെ സിംസണ്‍സ് പ്രവചനങ്ങളെല്ലാം സത്യമായി
പ്രവചനങ്ങള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഭാവിയിലേയ്ക്കുള്ള എത്തിനോട്ടമാണത്. നമ്മുടെ ഭാവിയെ കുറിച്ച് എന്ത് പറയുമെന്ന് അറിയാനുള്ള കൗതുകം കൊണ്ട് മഷി നോട്ടക്കാരന്റെയും കൈ നോട്ടക്കാരിയുടെയുമൊക്കെ അടുത്ത് പോയി നിന്നിട്ടില്ലേ, അവര്‍ പറയുന്നത് ശരിയായിരിക്കില്ലെന്ന് അറിഞ്ഞുകൂട്ടി. പക്ഷേ, ചിലരുടെ പ്രവചനങ്ങള്‍ സത്യമാകാറുണ്ട്. അവര്‍ ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിഞ്ഞോ അറിയാതെയോ പറയുന്ന കാര്യങ്ങള്‍ സത്യമായ പല അനുഭവങ്ങളും നമ്മള് കേട്ടിട്ടുണ്ട്. ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങളുടെ വിജയം സംബന്ധിച്ച പ്രവചനം, തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച പ്രവചനം എന്നിങ്ങനെ പോകുന്നു പ്രവചന കല.

സിംസണ്‍സ് കാര്‍ട്ടൂണ്‍ അത്തരത്തില്‍ പ്രവചനത്തിന് പേരുകേട്ട ഒരു ടിവി പരിപാടി ആണ്. സിസണ്‍സ് നടത്തിയ പ്രവചനങ്ങളില്‍ പലതും പിന്നീട് സത്യമായത് കണ്ട് പ്രേക്ഷകര്‍ അന്തംവിട്ടുപോയിട്ടുണ്ട്. കൊറോണ വൈറസ് മുതല്‍ യുക്രൈന് യുദ്ധം വരെ സിംസണ്‍സ് സീരീസില്‍ പറഞ്ഞ പല കാര്യങ്ങളും പിന്നീട് സത്യമായി. അത്തരത്തില്‍ സിംസണ്‍സിന്റെ പ്രവചനങ്ങള്‍ ഫലിച്ച ചില സംഭവങ്ങള്‍ നോക്കാം.
സ്മാര്‍ട്ട്വാച്ച്
സ്മാര്‍ട്ട്വാച്ച് എന്താണെന്ന് ഇന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. മിക്കവരും സ്മാര്‍ട്ട് വാച്ച് ധരിച്ചാണ് നടക്കുന്നത്. പക്ഷേ ഇരുപത് വര്‍ഷം മുമ്പ് സ്മാര്‍ട്ട് വാച്ച് എന്ന ചിന്ത പോലും ലോകത്ത് ഇല്ലാതിരുന്ന കാലത്ത് സിംസണ്‍സ് സ്മാര്‍ട്ട് വാച്ചിന് സമാനമായ വാച്ച് അവതരിപ്പിച്ചിട്ടുണ്ട്. സിംസണ്‍സിന്റെ ആറാമത്തെ സീസണില്‍ ലിസയുടെ വിവാഹം എന്ന എപ്പിസോഡിലാണ് സ്മാര്‍ട്ട് വാച്ച് പോലൊരു വസ്തു കയ്യില്‍ കെട്ടിയതായി കാണിക്കുന്നത്. ഭാവി സാങ്കേതികവിദ്യ എന്ന നിലയില്‍ തന്നെയാണ് കാര്‍ട്ടൂണ്‍ ഇതിനെ അവതരിപ്പിച്ചത്.
ഡേവിഡിനെ തുണിയുടുപ്പിച്ചു
മൈക്കലാഞ്ചലോയുടെ ലോകപ്രസിദ്ധമായ കലാവിരുത് ഡേവിഡിനെ അറിയാത്തവര്‍ ഉണ്ടാകില്ല. പൂര്‍ണ്ണനഗ്നനായ യുവാവിന്റെ യാഥാര്‍ത്ഥ്യം തുളുമ്പുന്ന ശില്‍പ്പമാണത്. സിംസണ്‍സിന്റെ രണ്ടാം സീസണില്‍ ഒമ്പതാം എപ്പിസോഡില്‍ കുറച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡേവിഡിനെ തുണിയുടുപ്പിക്കുന്ന രംഗമുണ്ട്. ആശ്ചര്യമെന്താണെന്ന് വെച്ചാല്‍, 2016ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലുള്ള ഡേവിഡിന്റെ പ്രതിമയില്‍ തുണിയുടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുട്ടികള്‍ക്ക് മുമ്പില്‍ ഡേവിഡ് നഗ്നനായി ഇരിക്കുന്നതിലെ അനൗചിത്യം ചിന്തിച്ചായിരുന്നു ഇത്. എന്തായാലും സിംസണ്‍സിന്റെ ആ പ്രവചനവും യാഥാര്‍ത്ഥ്യമായി.
വാള്‍ട്ട് ഡിസ്നി-ഫോക്സ് കമ്പനി ലയനം വരെ പ്രവചിച്ചു
കഴിഞ്ഞിടെ, അതായത് 2019ലാണ് പ്രശസ്ത ഹോളിവുഡ് കമ്പനിയായ ഫോക്സ് കമ്പനിയെ വാള്‍ട്ട് ഡിസ്നി കമ്പനിവലിയ തുകയ്ക്ക് ഏറ്റെടുത്തത്. പക്ഷേ ഇക്കാര്യവും സിംസണ്‍സ് ദശാബ്ദങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരുന്നു. 1998ല്‍, കാര്‍ട്ടൂണിന്റെ പത്താം സീസണിലെ അഞ്ചാം എപ്പിസോഡില്‍ വാള്‍ട്ട് ഡിസ്നി-ഫോക്സ് കമ്പനി ലയനം നടന്നതായുള്ള ഒരു സീന്‍ കാണിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപ്
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരത്തിലെത്തിയത് 2016ലാണ്. എന്നാല്‍ 16 വര്‍ഷം മുമ്പ,് അതായത് സിംസണ്‍സിന്റെ പതിനൊന്നാം എപ്പിസോഡിലെ പതിനേഴാം എപ്പിസോഡില്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയ കാര്യം പറയുന്നുണ്ട്. 2000ത്തിലാണ് ഇത് പ്രദര്‍ശിപ്പിച്ചത്. ഏറ്റവും ആശ്ചര്യകരമായ വസ്തുത എന്താണെന്നാല്‍, ഈ എപ്പിസോഡിലെ ഒരു സീന്‍ അതുപോലെ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം യാഥാര്‍ത്ഥ്യമായി എന്നുള്ളതാണ്. ഒരു കൂട്ടം ആളുകള്‍ എസ്കലേറ്ററില്‍ താഴേയ്ക്ക് പാകുന്ന ട്രംപിന് ചുറ്റും ആളുകള്‍ വോട്ട് എന്നും പെയിഡ് എന്നും വായിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നില്‍ക്കുന്നതായിരുന്നു ആ സീന്‍.
വീഡിയോ കോള്‍
എത്ര വിദൂരത്തുള്ളവരെയും കണ്ടുകൊണ്ട് സംസാരിക്കാന്‍ ഇന്ന് നമുക്ക് വീഡിയോ കോള്‍ സംവിധാനമുണ്ട്. പക്ഷേ 1995ല്‍, സിംസണ്‍സിന്റെ ആറാം സീസണിലെ പത്തൊമ്പതാം എപ്പിസോഡില്‍ ലിസ എന്ന കഥാപാത്രം അവളുടെ അമ്മയുമായി വീഡിയോകോള്‍ ചെയ്യുന്ന രംഗമുണ്ട്. അത്തരം സാങ്കേതികവിദ്യകളെ കുറിച്ച് ജനങ്ങള്‍ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കാലത്താണ് ലിസയും അമ്മയും ഇന്നുള്ളവരെ പോലെ വീഡിയോ കോളില്‍ സംസാരിക്കുന്നത്. ഇത് സംഭവിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യത്തെ വീഡിയോ കോളിംഗ് സംവിധാനമായ ഫേസ്ടൈം ലോകത്ത് നിലവില്‍ വന്നത്.
കൊറോണ വൈറസ്
ലോകത്തെ ഒന്നാകെ പിടിച്ചുലച്ച മഹാമാരി ആയിരുന്നു കൊറോണ വൈറസ് ഉണ്ടാക്കിയ കോവിഡ്-19. 2019ലാണ് കൊറോണ വൈറസ് പ്രതിസന്ധി ഉണ്ടാകുന്നത്. പക്ഷേ 1993ല്‍ സിംസണ്‍സ് ഇത് പ്രവചിച്ചിട്ടുണ്ട്. സീസണ് നാലിലെ ഇരുപത്തിയൊന്നാം എപ്പിസോഡിലാണ് കൊറോണയ്ക്ക് സമാനമായ ഒസാക വൈറസ് വരുന്നത്. കൊറോണ വൈറസിന്റേതിന് സമാനമായ ലക്ഷണങ്ങളായിരുന്നു ഒസാകയ്ക്കും.
ടൈറ്റന് ദുരന്തം
കഴിഞ്ഞിടെ സംഭവിച്ച ടൈറ്റന് അന്തര്‍വാഹിനി ദുരന്തം ആരും മറക്കാനിടയില്ല. 2006ല്‍ പ്രദര്‍ശിപ്പിച്ച സിംസണ്‍സിന്റെ പതിനേഴാം സീസണിലെ പത്താം എപ്പിസോഡില്‍ നായകന് ഹോമര്‍ സിംസണ്‍ പിതാവിനൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഴക്കടലില്‍ മുങ്ങിപ്പോയ പിസോ മൊജഡോ എന്ന കപ്പലിലെ നിധി എടുക്കാന്‍ പോകുന്നതായി കാണിക്കുന്നുണ്ട്. പവിഴപ്പുറ്റില്‍ കുടുങ്ങിപ്പോയ അന്തര്‍വാഹിനിയില്‍ ഹോമര്‍ കുടുങ്ങിക്കിടക്കുന്നതും അതിലെ ഓക്സിജന്‍ തീരുന്നതുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. ഒന്ന് ആലോചിച്ച് നോക്കൂ, ടൈറ്റനില്‍ ആഴക്കടലിലെ തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയവരില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സുലൈമാന്‍ ദാവൂദും അദ്ദേഹത്തിന്റെ മകനും ഉണ്ടായിരുന്നു. എത്ര കൃത്യമായ പ്രവചനം അല്ലേ.



Click it and Unblock the Notifications