Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
ആണവയുദ്ധത്തെ പോലും അതിജീവിക്കും ഇവ: തുടച്ച് മാറ്റപ്പെടാത്ത ജീവിവര്‍ഗ്ഗങ്ങള്‍
ഒരു ആണവ യുദ്ധം ലോകത്തുണ്ടായാല്‍ ഭൂമിയിലുള്ള ഒന്നിനേയും ബാക്കി വെക്കാതെ എല്ലാം തുടച്ച് മാറ്റപ്പെടും എന്ന് നമുക്ക് നിസംശയം പറയാം. നമുക്ക് സങ്കല്പ്പിക്കാന് പോലും സാധിക്കാത്ത തരത്തിലുള്ള ദുരിതത്തിലേക്കാണ് ഇത് വാതില്‍ തുറക്കുന്നത്. അതുകൊണ്ട് തന്നെ ലോകം വളരെയധികം ഭയക്കുന്ന ഒരു അവസ്ഥയാണ് ആണവയുദ്ധം ഉണ്ടാക്കുന്നത് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അതിശക്തമായ ഈ വികിരണങ്ങളെ നേരിടുന്നതിന് ജീവനുള്ള ഒരു വസ്തുക്കള്‍ക്കും സാധിക്കുകയില്ല.
എന്നാല്‍ ആണവായുധത്തെ പോലും അതിജീവിക്കുന്ന ചില ജീവി വര്‍ഗ്ഗങ്ങളുണ്ട്. അതിജീവനത്തിന്റെ കാര്യത്തില്‍ ഇന്നും അത്ഭുതമായി മാറിക്കൊണ്ടിരിക്കുന്ന ഈ ജീവജാലങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഇവയെല്ലാം എത്രത്തോളം ഈ ഭീകരാവസ്ഥയെ അതിജീവിക്കുന്നു, അതിന് കാരണം എന്താണെന്നും നമുക്ക് നോക്കാം.

കാക്കകള്‍
ആണവസ്ഫോടനത്തില്‍ നിന്ന് അതിജീവിക്കുന്നതില്‍ കാക്കകള്‍ ഒട്ടും പുറകിലല്ല. ഇത് ഒരു മിഥ്യയായ കാര്യമല്ല. അതിന് കാരണം ഒരു മനുഷ്യന് താങ്ങാന്‍ സാധിക്കുന്നതിനേക്കാള്‍ 15 മടങ്ങ് റേഡിയേഷന് കാക്കകള്‍ക്ക് താങ്ങാന്‍ സാധിക്കുന്നു. ഇത് ഇവയെ അതിജീവനത്തിന് സഹായിക്കുന്നു. അത് മാത്രമല്ല അവയുടെ മന്ദഗതിയിലുള്ള കോശങ്ങളും വികിരണത്തിന്റെ ഫലങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ കാക്കകളെ ഈ ഗണത്തില്‍ പെടുത്താം.
തേളുകള്‍
കോടിക്കണക്കിന് വര്‍ഷങ്ങളായി ഭൂമുഖത്ത് നിലനില്‍ക്കുന്ന ജീവിവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തേളുകള്‍. ഇവ പലപ്പോഴും അതിജീവനത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. പലപ്പോഴും ഉയര്‍ന്ന് താപനില, വികിരണങ്ങള്‍, ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്ത അവസ്ഥ എന്നിവയെല്ലാം പ്രതിരോധിക്കാവുന്ന തരത്തിലാണ് തേളുകളുടെ ഘടന. അതുകൊണ്ട് തന്നെ എത്ര വലിയ ആണവഉപയോഗത്തേയും പ്രതിരോധിക്കുന്നതില്‍ തേളുകള്‍ മുന്നില്‍ തന്നെയാണ്.
ടാര്‍ഡിഗ്രേഡുകള്‍
ഒരിക്കലും നശിപ്പിക്കപ്പെടാത്ത സൂക്ഷ്മജീവികളില്‍ ഒന്നാണ് ഇത്. ഇവ ജലക്കരടികള്‍ എന്നും അറിയപ്പെടുന്നു. എട്ട് കാലുകളാണ് ഇവയ്ക്കുള്ളത്. ഇവയ്ക്ക് എത്ര വലിയ അണുവികിരണത്തേയും പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. അത് മാത്രമല്ല എത്ര ചൂടുള്ളതും മരവിപ്പിക്കുന്നതുമായ താപനിലയില്‍ പോലും നിലനില്ക്കാന് ഇവയ്ക്ക് കഴിയും. എന്തിനധികം ബഹിരാകാശത്തില്‍ പോലും നിലനില്‍ക്കുന്നതിന് ഇവക്ക് സാധിക്കുന്നു.
എലികള്‍
കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. എന്നാല്‍ സത്യമാണ്. കാരണം ചെര്‍ണോബില്‍ പോലുള്ള ആണവ ദുരന്തങ്ങള്‍ സംഭവിച്ചിടത്ത് ഇന്നും നിലനില്‍ക്കുന്ന പ്രധാന ജീവിവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എലികള്‍. ഇവയ്ക്ക് വളരെ പെട്ടെന്ന് ഭൂഗര്‍ഭ ഇടങ്ങളില്‍ അഭയം കണ്ടെത്താന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. അതുകൊണ്ട് തന്നെ ഏത് ആണവവികിരണത്തേയും ചെറുക്കുന്നതിനും സാധിക്കുന്നു.
പാറ്റ
പാറ്റകള്‍ക്കും എത്ര വലിയ ആണവ വികിരണത്തേയും പ്രതിരോധിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. 20്%ത്തോളം ജീവികള്‍ക്ക് ഇത്തരം പ്രതിസന്ധികളില്‍ യാതൊരു പ്രതിസന്ധികളും ഉണ്ടാവില്ല എന്നും നിസ്സാരമായി ഇവയെ എല്ലാം അതിജീവിക്കാന്‍ സാധിക്കും എന്നുമാണ് പഠനങ്ങള്‍ പറയുന്നത്. ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തില്‍ നിന്നും പ്രതിരോധം തീര്‍ത്ത് മുന്നേറിയതില്‍ പാറ്റകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
എന്തുകൊണ്ടാണ് ഇവയില്‍ പ്രതിരോധം?
റേഡിയേഷന് പ്രതിരോധിക്കുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. പലപ്പോഴും ഇവക്ക് അതിശക്തമായ താപനിലയെ നേരിടുന്നതിനുള്ള കഴിവുണ്ടാവുന്നു.അത് മാത്രമല്ല ഏത് റേഡിയേഷനേയും ഇവയ്ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നൂ. കൂടാതെ കുറഞ്ഞ ഉപാപചയ നിരക്കും ഇവരെ ഇത്തരം പ്രതിരോധത്തിന് സഹായിക്കുന്നു. കൂടാതെ ശക്തമായ ഭൗതിക ഘടനകളും ഇവയെ സഹായിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications