Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്ത്യക്കാര്‍ക്ക് മാത്രം സൗഹൃദദിനം ആഗസ്റ്റിലെ ആദ്യ ഞായര്‍ ആയത് എന്തുകൊണ്ട്
ഇന്ന് നമ്മള് ഇന്ത്യക്കാര്‍ക്ക് സൗഹൃദ ദിനമാണ്. അതെന്താണ് ഇന്ത്യക്കാര്‍ക്ക് മാത്രം ഇന്ന് സൗഹൃദ ദിനമാകുന്നത് എന്നറിയുമോ. ലോകമെങ്ങും ജൂലൈ 30ന് സൗഹൃദ ദിനം ആഘോഷിക്കുമ്പോള്‍ നമ്മള് മാത്രം ആഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് ഈ ദിവസം ആഗോഷിക്കുന്നത്. രണ്ടും സൗഹൃദം എന്ന ഉദാത്തമായ വികാരത്തെ കൊണ്ടാടുന്നതാണെങ്കിലും അവയുടെ ലക്ഷ്യവും തുടക്കവും സാംസ്കാരിക ചരിത്രവുമെല്ലാം വ്യത്യസ്തമാണ്. അത് എന്താണെന്ന് നോക്കാം.

ലോക സൗഹൃദ ദിനം
2011ലാണ് ഐക്യരാഷ്ട്രസഭ സൗഹൃദ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. ലോകമസമാധാനവും ഐക്യവും നിലവില്‍ വരുന്നതിനുള്ള സൗഹൃദം ഉണ്ടാകുക എന്നതായിരുന്നു ലക്ഷ്യം. ജൂലൈ 30 ആണ് അതിനുള്ള തീയ്യതി ആയി തിരഞ്ഞെടുത്തത്.
1935ല്‍ അമേരിക്കയിലാണ് ലോക സൗഹൃദ ദിനത്തിന് തുടക്കമായത്. യുഎസ് കോണ്‍ഗ്രസ് ആണ് ഇതിനുള്ള നിര്‍ദ്ദേശം മുമ്പോട്ടുവെച്ചത്. പിന്നീട് 2011ല്‍ ഐക്യരാഷ്ട്രസഭയും ഇത് അംഗീകരിക്കുകയും ജൂലൈ 30 ലോക സൗഹൃദ ദിനമായി പ്രഖ്യാപിക്കുകയും ആയിരുന്നു.
ഇന്ത്യയിലെ സൗഹൃദ ദിനം
ഇന്ത്യയില്‍ ആഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം. ഈ ദിനം തിരഞ്ഞെടുത്തതില്‍ പ്രത്യേകിച്ച് കാരണമോ ചരിത്രമോ ഇല്ല. സൗകര്യാര്‍ത്ഥമാണ് ഇന്ത്യയില്‍ ഞായറാഴ്ച സൗഹൃദ ദിനം ആഘോഷിക്കുന്നത്. എല്ലാവര്ക്കും അവധിയുള്ള ഞായറാഴ്ച സൗഹൃദദിനം ആഘോഷിക്കുന്നതിലൂടെ ആളുകള്‍ക്ക് ജോലി തടസ്സങ്ങളൊന്നും ഇല്ലാതെ ഒത്തുചേരാനും സൗഹൃദം ആഘോഷിക്കാന്‍ പറ്റുകയും ചെയ്യും.
സൗഹൃദ ദിനത്തിന്റെ തുടക്കം
ഹാള്മാര്ക്സ് കാര്‍ഡ്സ് ഉടമയായ ജോയ്സ് ഹാള്‍ ആണ് അമേരിക്കയില്‍ സൗഹൃദ ദിനം എന്ന ആശയം കൊണ്ടുവരുന്നത്. തീയതിയൊന്നും തീരുമാനിച്ചിരുന്നില്ലെങ്കിലും സൗഹൃദം കൊണ്ടാടുക എന്ന ആശയമായിരുന്നു അതിന് പിന്നില്‍. ഇന്ത്യയിലും ഇതേ ആശയം തന്നെയാണ് സൗഹൃദദിനത്തിനുള്ളത്.



Click it and Unblock the Notifications
