Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
'പ്ലേബോയ്' മുഖചിത്രമായി ഫ്രഞ്ച് വനിതാ മന്ത്രി: വിമര്‍ശിച്ച് സഹമന്ത്രിമാര്‍: വിവാദമായത് ഇതാണ്
'പ്ലേബോയ്' മാഗസിന് കവര്‍ ചിത്രമായി ഫ്രഞ്ച് വനിതാ മന്ത്രി, ഇതിനെ വിമര്ശിച്ചാകട്ടെ സഹമന്ത്രിമാരും രംഗത്ത് വന്നിരിക്കുകയാണ്. പ്ലേബോയ് മാഗസിന്റെ കവര്‍ ചിത്രമാവുന്നത് ഫെമിനിസമാണ് എന്നാണ് വനിതാ മന്ത്രിയായ മര്ലിന് ഷ്യാപ്പ അഭിപ്രായപ്പെടുന്നതും. അതേ സമയം ഇതിനെത്തുടര്‍ന്നുണ്ടായ വിവാദം ആളിപ്പുകയുയാണ്. സ്ത്രീകളുടേയും സ്വവര്‍ഗ്ഗാനുരാഗികളുടേയും അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന 12 പേജുള്ള അഭിമുഖവും മാസികയിലല് ഉണ്ട്. ഫെമിനിസ്റ്റ് എഴുത്ത്കാരി കൂടിയാണ് മര്ലിന് ഷ്യാപ്പ. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയാണ് താന്‍ കവര്‍ ചിത്രമായി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത് എന്നാണ് മര്ലിന് ഷ്യാപ്പയുടെ വാദം. ഇതിനെതിരെ സഹമന്ത്രിമാരും മറ്റുള്ളവരും രംഗത്ത് വന്നിരിക്കുകയാണ്. ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പതിപ്പിലാണ് വനിതാ മന്ത്രിയുടെ കവര്‍ ചിത്രം അച്ചടിച്ച് വന്നിരിക്കുന്നത്.

സാമൂഹിക സമ്പദ്ഘടനാ മന്ത്രിയാണ് ഇവര്‍. സ്ത്രീകള്‍ക്ക് അവരുടെ ശരീരം കൊണ്ട് ഇഷ്ടമുള്ളത് പോലെ കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശം എല്ലായിടത്തും ഉണ്ടെന്നും അത് എപ്പോഴും സംരക്ഷിക്കപ്പെടേണ്ടത് ആണെന്നും ആണ് ഇത്തരം വിവാദങ്ങള്‍ക്ക് മറുപടിയായി മര്ലിന് ഷ്യാപ്പ ട്വീറ്റ് ചെയ്തത്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്ലേബോയിയുടെ മുഖചിത്രമായി വന്നത് എന്നാണ് ഷ്യാപ്പ പ്രതികരിച്ചത്. രാജ്യത്തെ അതിസങ്കീര്‍ണമായ കാര്യങ്ങള്‍ നടക്കുന്നതിനിടെ ഷ്യാപ്പയുടെ പ്രവൃത്തി വിമര്‍ശിക്കപ്പെടേണ്ടതാണ് എന്ന് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ വ്യക്തമാക്കി. ഇതൊന്നും ചെയ്യേണ്ട അനുയോജ്യമായ സമയമല്ല ഇപ്പോള്‍ എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
വനിതാവകാശ പ്രവര്‍ത്തകയായ എം പി സന്ദ്രൈന് റൂസോയും മര്ലിന് ഷാപ്പയുടെ ഈ പ്രവൃത്തിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നു. ഫ്രാന്‍സില്‍ സ്ത്രീകളെല്ലാവരും തന്നെ സ്വതന്ത്രരാണെന്നും അത് പലപ്പോഴും ഇത്തരത്തിലുള്ള പിന്തിരിപ്പന് സ്വഭാവമുള്ളവരേയും കപട വിശ്വാസികളേയും അലോസരപ്പെടുത്തുമെന്നുമാണ് ഇതിനോടെല്ലാം മര്ലിന് ഷ്യാപ്പേ പ്രതികരിച്ചത്. രാജ്യത്ത് ഇപ്പോള്‍ പെന്ഷന് പ്രായം ഉയര്‍ത്തുന്നതിനെതിരെ സമരങ്ങളും അക്രമാസക്തമായ പ്രകടനങ്ങളും നടക്കുന്ന അവസരത്തില്‍ മര്ലിന് ഷ്യാപ്പേയുടെ പ്രവൃത്തി അനവസരത്തിലാണെന്ന് വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത് പലപ്പോഴും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഒരു ഗ്ലാമര്‍ മാസികക്കായി കവര്‍ ചിത്രമായി വന്ന ഷ്യാപ്പേയുടെ പ്രവര്‍ത്തികള്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ചിലര്‍ വ്യക്തമാക്കി. ചിലരുടെ അഭിപ്രായത്തില്‍ ഇതൊരു ഏപ്രില്‍ ഫൂള്‍ ആയിരിക്കും എന്നാണ് ആദ്യം കരുതിയത് എന്നും എന്നാല്‍ പിന്നീട് അതല്ലെന്ന് മനസ്സിലാവുകയുമായിരുന്നു എന്നുമായിരുന്നു പ്രതികരണം.
മെര്ലിന് ഷ്യാപ്പക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മിന്‍ രംഗത്ത് വന്നു. സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളുമുള്ള സ്ത്രീയാണ് മെര്ലിന് ഷ്യാപ്പ. അതുകൊണ്ട് തന്നെ ഇത്തരം ഒരു തീരുമാനം തെറ്റല്ലെന്നാണ് ജെറാള്‍ഡ് ഡാര്‍മിന്‍ അഭിപ്രായപ്പെട്ടത്. ഏതാനും പേജിലുള്ല നഗ്നചിത്രങ്ങള്‍ മാത്രമല്ല പ്ലേ ബോയ് മാഗസിന് എന്നും അതിലേറെ പ്രാധാന്യമുള്ള പല വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന മാസികയാണ് പ്ലേബോയ് മാസിക എന്നും എഡിറ്റര്‍ ഴാങ് ക്രിസ്റ്റഫ് ഫ്ളൊറന്റീന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ ഒരു അശ്ലീലമാസികയായി ഒരിക്കലും പ്ലേബോയ് മാഗസിന് കണക്കാക്കരുതെന്നും ഴാങ് ക്രിസ്റ്റഫ് പറഞ്ഞു.



Click it and Unblock the Notifications
