Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
നിങ്ങൾ പോലും അറിയാതെ നിങ്ങളെ ദരിദ്രനാക്കുന്ന 4 ശീലങ്ങൾ
കയ്യിൽ പൈസ ഉണ്ടായിരുന്നിട്ടും ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തുന്ന നിരവധി ആളുകളുണ്ട്. ചില വീടുകളിൽ മക്കളും അച്ഛനും അമ്മയും അടക്കം എല്ലാവരും ജോലി ചെയ്യുന്നുണ്ടെങ്കിലും ആ വീട്ടിൽ ദാരിദ്രം വിട്ടുമാറാതെ നിൽക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്തരത്തിൽ ദാരിദ്രം ഒരിക്കലും വിട്ടുമാറാത്തതിനു പിന്നിൽ ആ വീട്ടുകാരിലുള്ള ചീല ശീലങ്ങൾ തന്നെയാണ് കാരണം.

നമ്മൾ ഓരോരുത്തർക്കും ഓരോ ശീലങ്ങളുണ്ട്. എന്നാൽ, അവ എത്രത്തോളം ഭീകരമാണെന്ന് പലപ്പോഴും പലരും തിരിച്ചറിയാറില്ല. അത്തരത്തിൽ നിങ്ങളെ എല്ലായ്‌പ്പോഴും ദരിദ്രനാക്കി നിർത്തുന്ന 4 ശീലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ബ്രാന്റഡ് സാധനങ്ങൾ
ഇന്നത്തെ കാലത്ത് മിക്കവർക്കും ബ്രാന്റഡ് ഉൽപന്നങ്ങളോടാണ് പ്രിയം. ബ്രാന്റഡ് സാധനങ്ങൾ ഉപയോഗിച്ചാൽ മാത്രമേ, സമൂഹത്തിൽ ഒരു നിലവും വിലയും ലഭിക്കൂ എന്ന ധാരണ പലർക്കും ഉണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരിൽ ഈ ചിന്താഗതി അമിതമാണ്. ചിലർ ഷോപ്പിംഗിന് പോകുമ്പോൾ നല്ല വില കൂടിയ സാധനങ്ങൾ മാത്രം നോക്കി തിരഞ്ഞെടുക്കും. വില കൂടിയതിനാണ് ക്വാളിറ്റി കൂടുതൽ എന്ന ചിന്തയും ഇന്ന് പലരിലും ശക്തമാണ്. ഇന്ന് ഇത്തരം ചിന്താഗതികൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മിഡിൽ ക്ലാസ്സ് ഫാമിലിയെ ആണ്.
ഇത്തരം ചിന്താഗതി വെച്ചുപുലർത്തുന്നവരാണ് നിങ്ങളെങ്കിൽ ദാരിദ്രത്തിൽ നിന്നും കരകയറുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, നിങ്ങളുടെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് വിലകൂടിയ സാധനങ്ങൾക്കായി ചിലവഴിക്കും. വരുമാനത്തേക്കാൾ കൂടുതൽ ചിലവ് വരുത്തുന്നതിന് ഇത് കാരണമാകും. ഇത് നിങ്ങളുടെ ബാധ്യതകൾ വർദ്ധിപ്പിക്കും. മിക്കവരും ഇഎംഐ സേവനങ്ങളെ ആശ്രയിക്കും. പിന്നീട്, നിങ്ങളെ കൂടുതൽ ബാധ്യതകളുള്ള വ്യക്തിയാക്കി മാറ്റിയെടുക്കും. അതിനാൽ, വരവിനൊത്ത് ചിലവ് ചെയ്യാൻ ശ്രദ്ധിക്കുക.
മൊബൈൽ ഫോൺ
നിങ്ങൾ ഒരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ വരുമാനത്തിനുള്ളിൽ നിൽക്കുന്ന ഫോൺ ആണോ തിരഞ്ഞെടുക്കുക, അതോ കൂടുതൽ വില വരുന്നതാണോ? സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത് പ്രകാരം, നിങ്ങളുടെ ഫോണിന് നിങ്ങളുടെ വരുമാനത്തെക്കാൾ കൂടുതൽ പണം ചിലവഴിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ദാരിദ്രത്തിലേയ്ക്ക് പോകും എന്നാണ്. അതുപോലെ, ഓരോ പുതിയ മോഡൽ വരുന്നതിനൊത്ത് ഫോൺ മാറ്റുന്നതും ഒരു അനാവശ്യ ചിലവാണ്. പൈസ സമ്പാദിക്കണം എന്ന ചിന്ത ഇല്ലാത്തവരിലാണ് ഇത്തരം മനോഭാവങ്ങൾ അമിതമായി നിലനിൽക്കുക. ഇത് നിങ്ങളെ ദാരിദ്രത്തിലേയ്ക്ക് നയിക്കും. അതിനാൽ, കമ്മ്യൂണിക്കേഷന് വേണ്ടി ഒരു ഫോൺ, അതും നിങ്ങളുടെ വരുമാനത്തിനൊത്ത് വാങ്ങിക്കുന്നത് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ സഹായിക്കും.
പുകവി- മദ്യപാനം
നിങ്ങളിലെ ദുശ്ശീലങ്ങൾ നിങ്ങളെ ഒരു ദരിദ്രനാക്കും. ദിവസേന ഒരു പാക്കറ്റിൽ കൂടുതൽ പുക വലിക്കുന്നവരാണെങ്കിൽ, നിങ്ങൾ ഒരു ദിവസം ഇതിനുമാത്രമായി എത്ര രൂപ ചിലവഴിക്കുന്നുണ്ടെന്ന് ചിന്തിച്ചു നോക്കൂ. അതുപോലെ, പതിവായി മദ്യപിക്കുന്നതിനും നല്ലൊരു തുക മിക്കവരും ചിലവഴിക്കുന്നുണ്ട്. കിട്ടുന്ന സമ്പാദ്യത്തിൽ നിന്നും നല്ലൊരു തുക ഇതിനായി ചിലവഴിക്കുന്നു. ഇതും ദാരിത്രത്തിലേയ്ക്ക് വഴിയൊരുക്കുന്ന കാരണങ്ങളാണ്.
പുറത്തു നിന്നുള്ള ആഹാരം
ബൈബിളിൽ ഒരു വചനമുണ്ട്, ഭക്ഷണത്തിനോടുള്ള ആസക്തി നിങ്ങളെ ദരിദ്രനാക്കുമെന്ന്. അമിതമായി പുറത്ത് നിന്നും ആഹാരം വാങ്ങി കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ സമ്പാദ്യത്തിന്റെ പകുതിയിലധികവും ഭക്ഷണത്തിന് മാത്രമായി ചിലവാക്കേണ്ടതായി വരും. പ്രത്യേകിച്ച് കുറവ് സാലറി വാങ്ങിക്കുന്ന വ്യക്തി, പതിവായി പുറത്ത് നിന്നും കഴിച്ചാൽ, ഇത് നിങ്ങളുടെ സാമ്പാദ്യം ഇല്ലാതാക്കും. അതിനാൽ, പതിവായി പുറത്ത് നിന്നും ആഹാരം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications