Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ഭാഗ്യകടാക്ഷത്തോടെ ഭൂമിയിലെത്തിയവര്; കാല്‍പാദത്തിലെ ഈ അടയാളം രാജയോഗ ലക്ഷണം
Foot Reading: ഹസ്തരേഖാശാസ്ത്രത്തില്‍ കൈയിലെ വരകള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ, അത്ര തന്നെ പ്രാധാന്യമുണ്ട് നിങ്ങളുടെ പാദത്തിന്റെ ഘടനയ്ക്കും പാദത്തില്‍ കാണുന്ന വരകള്‍ക്കും ചിഹ്നങ്ങള്‍ക്കും. പാദങ്ങളുടെ ആകൃതിയോ അവയിലുണ്ടാകുന്ന അടയാളങ്ങളോ ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നു. കാല് പാദങ്ങളില്‍ കാണുന്ന അത്തരം ചില ചിഹ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്.
ഈ ചിഹ്നങ്ങള്‍ പാദത്തിലുള്ള വ്യക്തികള്‍ വളരെ ഭാഗ്യവാന്മാരാണെന്നും അവര്‍ ജീവിതത്തില്‍ വളരെയധികം പുരോഗതി കൈവരിക്കുമെന്നും പറയപ്പെടുന്നു. കാലില്‍ ഇത്തരം ചിഹ്നങ്ങള്‍ ഉള്ള ആളുകള്‍ തീര്‍ച്ചയായും സമ്പന്നരാകും. അവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും ലഭിക്കും. (lucky marks on feet) കാല്പാദങ്ങളില് കാണുന്ന ഭാഗ്യ ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ കാലിലും ഉണ്ടോ എന്ന് പരിശോധിക്കൂ.

കാലിലെ ഈ ചിഹ്നങ്ങള്‍ ഭാഗ്യത്തിന്റെ സൂചകം
കാല്പാദത്തില് വില്ല്, സൂര്യന്, കലശം, പതാക, താമര, ഫാന്‍, ശംഖ്, ഗദ, മത്സ്യം, അമ്പ് എന്നീ ചിഹ്നങ്ങള്‍ ഉണ്ടെങ്കില്‍ അത്തരക്കാരെ ലക്ഷ്മീദേവിയുടെ പ്രതീകമായി കണക്കാക്കുന്നു. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഇവരുടെ മേല്‍ എപ്പോഴും ഉണ്ടായിരിക്കും.
ത്രിശൂലം
ശിവന്റെ ആയുധമായ ത്രിശൂലത്തിന്റെ ചിഹ്നം പാദങ്ങളില്‍ ഉള്ളവര്‍ ഭാഗ്യവാന്മാരാണ്. കാലില്‍ ഈ ചിഹ്നമുള്ളവര് സര്‍ക്കാര്‍ മേഖലയിയുമായി ബന്ധപ്പെട്ട ജോലിയില്‍ വലിയ ഉദ്യോഗസ്ഥരാകും. അവര്‍ എവിടെയായിരുന്നാലും അവരുടെ സ്വാധീനം നിലനില്ക്കും. അവര്‍ക്ക് ഒരിക്കലും സമ്പത്തിന് കുറവുണ്ടാകില്ല.
സ്വസ്തിക ചിഹ്നം
കാലിന്റെ പെരുവിരലിന്റെ അടിയില്‍ സ്വസ്തിക ചിഹ്നം ഉള്ളവര്‍ മഹാന്മാരാണ്. അത്തരമൊരു വ്യക്തി വളരെ ആത്മീയ താല്പര്യമുള്ളവരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായിരിക്കും. ധ്യാനത്തിലൂടെയും യോഗയിലൂടെയും അവര്‍ക്ക് കഴിവുള്ളവരായി മാറാന്‍ കഴിയും.
മടമ്പിന് മുകളില്‍ ടി ചിഹ്നം
കാലിലെ മടമ്പിന് മുകളില്‍ ഇംഗ്ലീഷ് അക്ഷരം ടി പോലെയുള്ള ഒരു ആകൃതി നിങ്ങള്‍ കാണുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് വളരെ ഭാഗ്യകരമായ ചിഹ്നമാണ്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ വിജയത്തെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് ഈ ചിഹ്നം സൂചിപ്പിക്കുന്നു. നിങ്ങള്‍ ബിസിനസ്സില്‍ വളരെയേറെ വിജയിക്കുന്ന ഒരു വ്യക്തിയായിരിക്കും. ബിസിനസ്സില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം പണവും ബഹുമാനവും ലഭിക്കും.
നിങ്ങളുടെ കാല്‍വിരലുകള്‍ വലത്തോട്ട് ചരിഞ്ഞ് നില്ക്കുന്നതാണെങ്കില്, അത്തരം ആളുകള്‍ ഭാഗ്യത്താല്‍ സമ്പന്നരായി കണക്കാക്കപ്പെടുന്നു. ഇവര്‍ വളരെ ആഡംബരത്തോടെ ജീവിതം ജീവിക്കും.
നടക്കുമ്പോള്‍ ഒരു സ്ത്രീയുടെ പാദങ്ങള്‍ പൂര്‍ണമായും നിലത്ത് പതിയുന്നുവെങ്കില് അവള് വളരെ ഭാഗ്യവതിയായി കണക്കാക്കുന്നു. അവള് വിവാഹം കഴിക്കുന്നയാള്‍ക്ക് ഒരിക്കലും പണത്തിന് കുറവുണ്ടാകില്ല.
ഒരു വ്യക്തിയുടെ പാദങ്ങളുടെ അടിഭാഗം അങ്ങേയറ്റം പിങ്ക് നിറമോ ചുവപ്പോ ആണെങ്കില്‍, അത്തരക്കാരുടെ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ക്ക് ഒരിക്കലും കുറവുണ്ടാകില്ല. കൂടാതെ, അവര്‍ക്ക് അവരുടെ കരിയറില്‍ വളരെ വേഗത്തില്‍ ഉയര്‍ച്ചകളും ലഭിക്കും.
രണ്ട് പാദങ്ങളും ഒരുമിച്ചു വയ്ക്കുമ്പോള്‍ പാദങ്ങള്‍ പരസ്പരം കൂട്ടിമുട്ടാതെ നടുവില്‍ വൃത്തം രൂപപ്പെട്ടാല്‍ അത് സമ്പന്നനാകുന്നതിന്റെ ലക്ഷണമാണ്. ഇത്തരക്കാര്‍ ജീവിതത്തില്‍ ധാരാളം പേരും പ്രശസ്തിയും നേടുന്നു. അവര്‍ അവരുടെ ജോലിയില്‍ സദാ വിജയം നേടുന്നു.
പരന്ന കാല്
പരന്ന കാല് ഉള്ള വ്യക്തികള്‍ കോവര്‍കഴുതയെപ്പോലെ പ്രവര്‍ത്തിക്കാന്‍ തയ്യാറായിരിക്കും. നിങ്ങള്‍ സമാധാനത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. മെലിഞ്ഞ കാല് ഉള്ളവര്‍ മടിയനായിരിക്കും. എന്നാല്‍ ഉയര്‍ന്ന സൗന്ദര്യബോധമുള്ളവരുമാണ്. നിങ്ങള്‍ എത്ര മിതവ്യയത്തോടെ ജീവിച്ചാലും നിങ്ങളുടെ വീട്ടില്‍ സന്തോഷമുണ്ടാകും.
പെരുവിരല്‍
നിങ്ങളുടെ പെരുവിരലിന് ബാക്കിയുള്ള കാല്‍വിരലുകളേക്കാള്‍ നീളമുണ്ടെങ്കില്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലനും സര്‍ഗ്ഗാത്മകത നിറഞ്ഞവനുമായിരിക്കും. ഏത് പ്രശ്നത്തിനും തല്‍ക്ഷണ പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പെരുവിരല്‍ ബാക്കിയുള്ളവയെക്കാള്‍ ചെറുതാണെങ്കില്‍, മള്‍ട്ടിടാസ്കിംഗില്‍ നിങ്ങള്‍ വളരെ കാര്യക്ഷമതയുള്ളവരായിരിക്കും.
രണ്ടാമത്തെ വിരല്‍
നിങ്ങളുടെ രണ്ടാമത്തെ കാല്‍വിരലാണ് ഏറ്റവും നീളമേറിയതെങ്കില്‍, നിങ്ങള്‍ നേതാവായി മാറും. ഊര്‍ജ്ജസ്വലതയും സര്‍ഗ്ഗാത്മകതയും നിങ്ങളുടെ വഴി തെളിയിക്കും. നിങ്ങളുടെ രണ്ടാമത്തെ വിരല്‍ ചെറിയതാണെങ്കില്‍ നിങ്ങള്‍ സ്വാധീനങ്ങള്‍ക്ക് ഇരയാകുന്നവരായിരിക്കും.
മൂന്നാമത്തെ വിരല്‍
നിങ്ങളുടെ മൂന്നാമത്തെ വിരല്‍ മറ്റ് വിരലുകളേക്കാല് വലുതാണെങ്കില്‍ വ്യാപാരത്തില്‍ നിങ്ങള്‍ ഒരു വിദഗ്ദ്ധനാകും. അചഞ്ചലമായ തീരുമാനങ്ങളിലൂടെ നിങ്ങളുടെ സ്വപ്നങ്ങളെ സാധ്യമാക്കാനാകും.
നാലാമത്തെ വിരല്‍
നിങ്ങളുടെ നാലാമത്തെ വിരല്‍ ബാക്കിയുള്ള വിരലുകളേക്കാള് നീളമുള്ളതാണെങ്കില്‍, നിങ്ങള്‍ ഒരു നല്ല ശ്രോതാവായിരിക്കും. നിങ്ങളുടെ നാലാമത്തെ വിരല്‍ മറ്റു വിരലുകളേക്കാള് ചെറുതാണെങ്കില്‍ നിങ്ങള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും.
അഞ്ചാമത്തെ വിരല്‍
നിങ്ങളുടെ അഞ്ചാമത്തെ വിരല്‍ എല്ലാറ്റിനേക്കാളും ചെറുതാണെങ്കില്‍, നിങ്ങളുടെ സ്വഭാവം ഒരു കുട്ടിയെപ്പോലെയായിരിക്കും. ഈ വിരല്‍ മറ്റ് വിരലുകളില്‍ നിന്ന് അകന്നു നില്ക്കുകയാണെങ്കില്, നിങ്ങള്‍ ഒരു സാഹസികത നിറഞ്ഞ വ്യക്തിയായിരിക്കും. എന്നാല്‍ ഈ വിരല്‍ ഒതുങ്ങിനിന്നാല്‍ നിങ്ങള്‍ വിശ്വസ്തനും കൃത്യനിഷ്ഠയുള്ളവനുമായിരിക്കും.



Click it and Unblock the Notifications











