Latest Updates
-
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജീവിതത്തില്‍ വഴിത്തിരിവാണ് കൈയ്യിലെ മത്സ്യചിഹ്നം: ആയുര്രേഖയിലെങ്കില് ഗംഭീരം
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ മറഞ്ഞിരിക്കുന്ന ഭാവിയെ തിരിച്ചറിയുന്നതിനും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനും നമുക്ക് സാധിക്കുന്നു. കൈയ്യിലുണ്ടാവുന്ന അടയാളങ്ങളും മാറ്റങ്ങളും നോക്കിയാണ് ഹസ്തരേഖാശാസ്ത്രത്തില്‍ ഭാവിയെക്കുറിച്ച് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് കാണിക്കുന്നതിനും ഹസ്തരേഖാശാസ്ത്രം സഹായിക്കുന്നു.
ഹസ്തരേഖാശാസ്ത്രപ്രകാരം ചിലപ്പോള്‍ നിങ്ങളുടെ ഉള്ളം കൈയ്യില്‍ മത്സ്യ ചിഹ്നങ്ങള്‍ കാണപ്പെടുന്നു. ഇത് വളെ ശുഭകരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഇത്തരം ചിഹ്നങ്ങള്‍ അനുകൂലമായ പല സാഹചര്യങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മത്സ്യ ചിഹ്നങ്ങള്‍ എല്ലാവരുടെ കൈകളിലും കാണപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ വായിക്കാം.

ആയുര്‍രേഖയിലെ മത്സ്യചിഹ്നം
ആയുര്‍രേഖയിലെ മത്സ്യചിഹ്നത്തെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. ആയുര്‍രേഖ എന്നത് എപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തേയും ക്രിയേറ്റിവിറ്റിയേയും സൂചിപ്പിക്കുന്നതാണ്. ആയുര്‍രേഖയില്‍ മത്സ്യ ചിഹ്നം വരുന്നത് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇതിലൂടെ ഉണ്ടാവുന്നു. ഇവയെല്ലാം തന്നെ അനുകൂലമായി മാറുന്ന മാറ്റങ്ങള്‍ തന്നെയായിരിക്കും.
ആയുര്‍രേഖയുടെ അവസാനത്തില്‍
ആയുര്‍രേഖയുടെ അവസാനത്തില്‍ മത്സ്യ ചിഹ്നം വന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കും എന്നതാണ്. ഇത് കൂടാതെ സാമ്പത്തിക പുരോഗതിയും ജീവിതം മുഴുവന്‍ സമ്പദ് സമൃദ്ധിയും ഐശ്വര്യവും നിറയുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് ഉയരത്തില്‍ എത്തുന്നതിന് സാധിക്കുന്നു. കരിയറിലെ നിങ്ങളുടെ ആത്മവിശ്വാസം വളരെ വലിയ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതം തന്നേ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറഉന്നു.
ശുക്രമണ്ഡലത്തില്‍ എങ്കില്‍
മത്സ്യ ചിഹ്നം വരുന്നത ശുക്രമണ്ഡലത്തില്‍ എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ സദാസമയവും ലക്ഷ്മീ ദേവിയുടെ സാന്നിധ്യം ഉണ്ടാവും എന്നാണ്. ഇവര്‍ ഒരിക്കലും ജീവിതത്തില്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് പ്രതിസന്ധിയില്‍ ആവുന്നില്ല. അത് മാത്രമല്ല ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ അഭിമുഖീകരിക്കുന്നില്ല. സന്താനസൗഭാഗ്യവും സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും ഉണ്ടാവുന്നതിനും ആ മത്സ്യചിഹ്നം സഹായിക്കുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും വളരെ പെട്ടെന്ന് പ്രതിരോധിക്കുന്നതിന് മത്സ്യ ചിഹ്നം സഹായിക്കുന്നു.
ആയുര്‍രേഖയെ രണ്ടായി തിരിച്ചാല്‍
പലപ്പോഴും ആയുര്‍രേഖയെ രണ്ടായി പിളര്‍ന്ന് കൊണ്ടാണ് മത്സ്യ ചിഹ്നം വരുന്നത് എന്നുണ്ടെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ധനനേട്ടം ഉണ്ടാവുന്നു എന്നാണ്. ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മത്സ്യചിഹ്നമുള്ളവരില് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങളേയും പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
ആയുര്‍രേഖയില്‍ നിന്ന് ശാഖയായി മത്സ്യചിഹ്നം
ആയുര്‍രേഖയില്‍ നിന്ന് ശാഖപോലെയാണ് മത്സ്യ ചിഹ്നം കാണുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ധനനേട്ടം ജീവിതത്തില്‍ അതിഗംഭീര ഫലം നല്‍കും എന്നതാണ്. ഇവര്‍ ഏത് ദുരിതത്തിലാണെങ്കിലും അതില്‍ നിന്നെല്ലാം മോചനം നല്‍കുന്നതിന് സഹായിക്കുന്നു. ധനം, സമ്പത്ത്, ഐശ്വര്യം എന്നിവയെല്ലാം കാലാകാലങ്ങളില്‍ ഇവരില്‍ വന്ന് ചേരുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് ഇവരില്‍ സൗഭാഗ്യവും വര്‍ദ്ധിക്കുന്നു. രാജയോഗ സമാനമായ മാറ്റങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്.
എന്തുകൊണ്ട് മത്സ്യം ശുഭകരം?
എന്തുകൊണ്ടാണ് മത്സ്യത്തെ ശുഭകരമായി വിശ്വാസപ്രകാരം കണക്കാക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ഹിന്ദു വിശ്വാസ പ്രകാരം മത്സ്യത്തെ വളരെ പോസിറ്റീവ് ഊര്‍ജ്ജം നല്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. വാസ്തുശാസ്ത്രത്തിലും അപ്രകാരം തന്നെയാണ്. ഒരു വ്യക്തിയുടെ കൈയ്യിലെ ഇത്തരം ചിഹ്നം എപ്പോഴും സമ്പത്ത്, വിജയം, വിശുദ്ധി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരില്‍ ഗ്രഹദോഷങ്ങളും ഇല്ലാതാവും എന്നാണ് പറയുന്നത്. പലപ്പോഴും വീട്ടിലും ഓഫീസിലും പോസിറ്റീവിറ്റി നിറക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.
അതുകൊണ്ട് തന്നെയാണ് അക്വേറിയം പോലുള്ളവക്ക് വാസ്തുപ്രകാരം വളരെയധികം പ്രാധാന്യം ഉള്ളത്. ഇത് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് ഹസ്തരേഖാ ശാസ്ത്രപ്രകാരവും കൈയ്യിലുണ്ടാവുന്ന മത്സ്യ ചിഹ്നങ്ങള്‍ എപ്പോഴും പോസിറ്റീവിറ്റിയെ മാത്രം പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് ഇത്തരം രേഖയുള്ളവര്‍ ഭാഗ്യവാന്മാരാണെന്ന് കണക്കാക്കുന്നത്.



Click it and Unblock the Notifications
