Latest Updates
-
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്! -
ത്രിഗ്രഹ യോഗം: ഇന്ന് രാത്രി സൂര്യൻ മിഥുനത്തിലേക്ക്; കരിയറിലും സാമ്പത്തിക നേട്ടങ്ങൾക്കും വൻ മാറ്റങ്ങൾ! -
ജൂൺ 15-ലെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ കൊയ്യാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ജൂൺ 16 സൂര്യസംക്രമണം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ! -
27 നക്ഷത്രക്കാർക്കും ഇന്ന് നിർണ്ണായക ദിനം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, അറിയാം ഇന്നത്തെ ഫലം -
ശനി ജയന്തിയും അമാവാസിയും: ഈ രാശിക്കാർക്ക് ഇന്ന് വലിയ മാറ്റങ്ങൾ, ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് വര്‍ഷാദ്യത്തിലെ വലയ സൂര്യ ഗ്രഹണം: എപ്പോള്‍, എങ്ങനെ, എവിടെ കാണാം? അറിയേണ്ടതെല്ലാം
2026-ലെ ആദ്യത്തെ സൂര്യ ഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്, എന്നാല്‍ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമല്ലാത്തതിനാല്‍ സുതക കാലം ബാധിക്കുന്നില്ല. എങ്കിലും ആദ്യത്തെ സൂര്യ ഗ്രഹണത്തിന് പ്രത്യേകതകള്‍ ഏറെയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അഗ്നിവലയ സൂര്യ ഗ്രഹണത്തിനാണ് ഇന്നത്തെ ദിവസം സാക്ഷിയാവുന്നത്.
ഫെബ്രുവരി 17-ന് സംഭവിക്കുന്ന ഈ ഗ്രഹണം 2026-ലെ ആദ്യത്തെ ഗ്രഹണമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. റിംഗ് ഓഫ് ഫയര്‍ എന്ന പ്രതിഭാസമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ശാസ്ത്രലോകം പറയുന്നത്. ഈ വര്‍ഷത്തെ ഗ്രഹണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ് സൂര്യവലയത്തോടെ കാണപ്പെടുന്നത്.

എപ്പോള്‍ നടക്കും?
ഫെബ്രുവരി 17-നാണ് ഗ്രഹണമെങ്കിലും ഇതിന്റെ സമയം എപ്പോഴാണ് എന്നത് പലരിലും ആശങ്കയുണ്ടാക്കുന്നത്. ഈ ഗ്രഹണം ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് സമയം അനുസരിച്ച് ഉച്ച കഴിഞ്ഞ് 3.26-നാണ് ആരംഭിക്കുന്നത്. ഏകദേശം 5.40 ആവുമ്പോഴേക്ക് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നു. പിന്നീട് 7.57-നാണ് ഗ്രഹണം അവസാനിക്കുന്നത്. 4 മണിക്കൂറും 32 മിനിറ്റുമാണ് ഗ്രഹണ സമയമായി ഏകദേശം കണക്കാക്കുന്നത്. എന്നാല്‍ ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമല്ലാത്തതിനാല്‍ സുതകകാലം പാലിക്കേണ്ടതില്ല എന്നാണ് ജ്യോതിഷ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
വലയ ഗ്രഹണം
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇത് വലയ സൂര്യ ഗ്രഹണമായിരിക്കും എന്നതാണ്. ഈ സമയം ചന്ദ്രന് സൂര്യ പ്രകാശത്തെ തടയുകയും അതിന് ചുറ്റുമായി വൃത്താകൃതിയിലുള്ള ഒരു വലയം സൃഷ്ടിക്കുകുയം ചെയ്യുന്നു. അതിനെയാണ് റിംഗം ഓഫ് ഫയര്‍ അഥവാ അഗ്നി വളയം എന്ന് പറയുന്നത്.

എവിടെയെല്ലാം ദൃശ്യമാവും?
ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവില്ല എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വേ, അര്‍ജന്റീന, സാംബിയ, ടാര്‍സാനിയ, ദക്ഷിണ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ഗ്രഹണം ദൃശ്യമാവുന്നു. അത് മാത്രമല്ല ഇന്ത്യയില്‍ ഈ ഗ്രഹണ സമയത്ത് സൂര്യന് ചക്രവാളത്തിന് താഴെയായിരിക്കും എന്നാണ് പറയുന്നത്. അത് മാത്രമല്ല വലയ സൂര്യ ഗ്രഹണം ഏറ്റവും കൂടുതല്‍ ദൃശ്യമാവുന്നത് അന്റാര്‍ട്ടിക്കയിലാണ്. അന്റാര്‍ട്ടിക്കയുടെ ചില ഭാഗങ്ങളില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടായതിനാല്‍ വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഈ വര്‍ഷത്തെ ഗ്രഹണം കൃത്യമായി നേരിട്ട് കാണാന്‍ സാധിക്കുകയുള്ളൂ.
ഗ്രഹണ സമയം ശ്രദ്ധിക്കാന്‍
ഗ്രഹണ സമയം വളരെയധികം ശ്രദ്ധിക്കണമെന്നും ഒരിക്കലും സൂര്യനെ നഗ്ന നേത്രങ്ങള്‍ കൊണ്ട് നേരിട്ട് നോക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. പ്രത്യേകിച്ച് വലയ ഗ്രഹണ ദിനത്തില്‍. അതിന് വ ണ്ടേി ഐഎസ്ഒ മാനദണ്ഡമുള്ള കണ്ണടകള്‍ ഉപയോഗിക്കേണ്ടതാണ്. അതല്ലെങ്കില്‍ അതിന് തക്കതായ സോളാര്ഫില്റ്ററുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

വിശ്വാസ പ്രകാരം ചെയ്യരുതാത്തത്
ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമല്ലെങ്കിലും ഗ്രഹണ ദിനത്തില്‍ എന്ത് ചെയ്യാന്‍ പാടില്ല എന്ന് നമുക്ക് നോക്കാം. ഗ്രണം ദൃശ്യമാവുന്ന ഇടങ്ങളില്‍ താമസികുന്നവര്‍ ഈ സമയം ഐശ്വര്യകരമായ കാര്യങ്ങളൊന്നും തന്നെ ചെയ്യരുത്. അത് കൂടാതെ ഈ ദിനത്തില്‍ വീട്ടില്‍ പൂജാമുറി അടച്ചിടുകയോ അല്ലെങ്കില്‍ വിഗ്രഹങ്ങള്‍ മൂടി വെക്കുകയോ ചെയ്യേണ്ടതാണ്. കൂടാതെ ഗ്രഹണ സമയം ഭക്ഷണം തുറന്ന് വെക്കുകയോ കഴക്കുകയോ ചെയ്യരുത്. അതിന് മുന്‍പോ ശേഷമോ മാത്രമേ ഭക്ഷണം കഴിക്കാവു. ഈ സമയം ഗര്‍ഭിണികളും പുറത്തിറങ്ങരുത് എന്നാണ് പറയുന്നത്. കൂടാതെ നിങ്ങള്‍ക്ക് വിശ്വാസമെങ്കില്‍ ഇഷ്ടദേവനെ പ്രാര്‍ത്ഥിക്കാം എന്നും പറയുന്നു.



Click it and Unblock the Notifications
