Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര് മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗ്രഹദോഷമകറ്റി, ദശാസന്ധിയെ മറികടക്കാന്‍ ജന്മസംഖ്യപ്രകാരം ഈ നിറങ്ങള്‍
നിറങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളത്. പലപ്പോഴും നമ്മുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും സ്വാധീനിക്കുന്നതാണ് പലപ്പോഴും നിറങ്ങള്‍. ഗ്രഹമാറ്റവും ദശാസന്ധിയും എല്ലാം ഇത്തരത്തില്‍ നിറങ്ങളെയും കൂടി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ജന്മസംഖ്യാ പ്രകാരം നിങ്ങളില്‍ ഭാഗ്യം നിലനില്‍ക്കുന്ന ചില നിറങ്ങള്‍ ഉണ്ട്. ശനിയുടെ ദോഷത്തിന് പരിഹാരം കാണാന്‍ കറുപ്പ് നിറം ധരിക്കണം എന്ന് പറയുന്നത് പോലെ തന്നെ ഓരോ ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ഭാഗ്യം കൊണ്ട് വരുന്ന ചില നിറങ്ങളുണ്ട്.
മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്നതിന് ചില നിറങ്ങള്‍ക്ക് സാധിക്കുന്നു. പലരും ജീവിതത്തില്‍ പ്രധാന കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ പോലും ഭാഗ്യനിറങ്ങള്‍ ധരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. ജന്മസംഖ്യ പ്രകാരം നിങ്ങള്‍ ഏതൊക്കെ നിറങ്ങള്‍ ഭാഗ്യം കൊണ്ട് വരുന്നതിന് വേണ്ടി ധരിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അറിയാന്‍ ഈ ലേഖനം വായിക്കൂ.

ജന്മസംഖ്യ 1
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ നമ്പര്‍ 1 ആണെങ്കില്‍ നിങ്ങളുടെ ഭാഗ്യ നിറം എന്ന് പറയുന്നത് ഓറഞ്ച് ആയിരിക്കും. ഇവര്‍ സൂര്യനെപ്പോലെ തിളങ്ങും എന്നാണ് പറയുന്നത്. പക്വതയോടെ ഇവര്‍ ഏത് കാര്യത്തിനും തീരുമാനം എടുക്കുന്നു. ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തിലും ഇവര്‍ മു്ന്നില്‍ തന്നെ ആയിരിക്കും. പോസിറ്റീവ് ആയി ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനന് സാധിക്കുന്നു. നിറം നിങ്ങളുടെ ജീവിതത്തിലെ ദശാദഷങ്ങളെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. പോസിറ്റീവിറ്റി വളരെയധികം കൂടുതലായിരിക്കും ഇവര്‍ക്ക്.
ജന്മസംഖ്യ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന നിറം എന്ന് പറയുന്നത് നീല അല്ലെങ്കില്‍ വെള്ളയാണ്. ഇവര്‍ ചന്ദ്രനെപ്പോലെ തിളങ്ങുന്നവരായിരിക്കും. അസാധാരണമായ പെരുമാറ്റം ആയത് കൊണ്ട് തന്നെ ഇവരെ എല്ലാവരും ശ്രദ്ധിക്കുന്നു. സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന സമയമായിരിക്കും. നിറം ഇവരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. വ്യക്തിത്വം പോലെ തന്നെ ഇവര്‍ ഏത് കാര്യത്തിലും പെര്‍ഫക്ഷനിസ്റ്റുകള്‍ ആണ്. തൊഴിലില്‍ നിങ്ങള്‍ വളരെയധികം തിളങ്ങുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
ജന്മസംഖ്യ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അവര്‍ക്ക് ഭാഗ്യം നല്‍കുന്ന നിറം എന്നത് മഞ്ഞയാണ്. ഇത് ഇവരുടെ എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. ഗ്രഹങ്ങളുടെ എല്ലാ ദോഷങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മഞ്ഞ നിറത്തിലുള്ള വസ്ത്രം. ജോലിയില്‍ ഇവര്‍ വളരെയധികം ആത്മാര്‍ത്ഥത കാണിക്കുന്നു. അത് കൂടാതെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ശുഭാപ്തി വിശ്വാസം ഇവരില്‍ കൂടുതലായിരിക്കും. സംഖ്യാശാസ്ത്രമനുസരിച്ചുള്ള നിറമാണെങ്കില്‍ ഇവര്‍ക്ക് അറിവും ഞ്ജാനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ജന്മസംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് ചാരനിറമാണ്. സംസാരിക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്. ഒരിക്കലും ഇവരുടെ അവസരങ്ങള്‍ ജീവിതത്തില്‍ നഷ്ടപ്പെടുകയില്ല. സാമ്പത്തികമായും മികച്ച സമയമായിരിക്കും. പക്ഷേ ഇവര്‍ ഏത് കാര്യം ചെയ്യുമ്പോഴും സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കുകയില്ല എന്നതാണ് സത്യം. വളരെയധികം ശാന്തസ്വഭാവക്കാരായിരിക്കും ഇവര്‍.
ജന്മസംഖ്യ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന നിറം എന്ന് പറയുന്നത് പച്ചയാണ്. ഇത് ഇവരെ ഉന്‍മേഷദായകരാക്കുന്നു, ദശാസന്ധിയും കഷ്ടകാലവും മാറുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. സാഹസികമായ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. ആളുകള്‍ എപ്പോഴും സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും.
ജന്മസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും സന്തോഷവും സമാധാനവും നിറക്കുന്ന നിറം ഇന്‍ഡിഗോ ആണ്. അതുകൊണ്ട് തന്നെ ജീവിതം ഇവരെ വളരെയധികം സന്തോഷിപ്പിക്കുന്നു. ശുക്രന്റെ സാന്നിധ്യം ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഉത്സാഹഭരിതമായ വ്യക്തിത്വം ഇവര്‍ക്കുണ്ടാവുന്നു. തന്റെ കഴിവില്‍ പൂര്‍ണമായ വിശ്വാസവും ഇവര്‍ക്കുണ്ടാവുന്നു. പല കോണില്‍ നിന്നും ഇവരെ തേടി അംഗീകാരം എത്തുന്നു. ജീവിതം തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ജന്മസംഖ്യ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ബ്രൗണ്‍ നിറമാണ് ഇവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നത്. വിമര്‍ശനങ്ങളെ അതിന്റേതായ താല്‍പ്പര്യത്തോടെ നോക്കിക്കാണുന്നവരായിരിക്കും ഇവര്. ഇത് കൂടാതെ ആഴത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വളരെ കരുതലോടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നവരായിരിക്കും ഈ സംഖ്യക്കാര്‍. ഗ്രഹദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. മറ്റുള്ളവര്‍ അര്‍ഹിക്കുന്ന ബഹുമാനം ഇവര്‍ നല്‍കുന്നു.
ജന്മസംഖ്യ 8
ശനിദേവന്റെ സംഖ്യയാണ് 8, അതുകൊണ്ട് തന്നെ ഇവരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് കറുപ്പും നീലയുമാണ്. ഇത് നിങ്ങളുടെ ശനിദോഷത്തെ ഇല്ലാതാക്കുന്നു. ബിസിനസ് കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. മറ്റുള്ളവരെ പല ഗുണപരമായ കാര്യങ്ങള്‍ക്കും പ്രേരിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് ഇവര്‍.
ജന്മസംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് ഭാഗ്യം നല്‍കുന്ന നിറം എന്ന് പറയുന്നത് ചുവപ്പാണ്. ഇവരെ മറ്റുള്ളവര്‍ അംഗീകരിക്കുകയും പ്രത്യേക സ്ഥാനം നല്‍കുകയും ചെയ്യുന്നു. കൂടാതെ ജീവിതത്തില്‍ വളരെയധികം സന്തോഷത്തോടെയും സമാധാനത്തോടേയും നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സര്‍ഗ്ഗാത്മകമായ പല കാര്യങ്ങളും നിങ്ങള്‍ ചെയ്ത് തീര്‍ക്കുന്നു. ചുവപ്പ് പലപ്പോഴും അഭിനിവേശത്തിന്റെ നിറമായി മാറുന്നുണ്ട്. പോസിറ്റീവ് ഊര്‍ജ്ജം നിങ്ങള്‍്ക്ക് ചുറ്റും നിറക്കുന്നതിന് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
