Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ
സമ്പന്നനാകാന്‍ ഉയര്‍ന്ന സാലറിയോ കുടുംബസ്വത്തോ വേണ്ട, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സമ്പത്ത് ഉണ്ടാകും
സമ്പത്തുണ്ടാക്കുകയെന്നത് പലരുടെയും ജീവിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ എങ്ങനെ സമ്പത്ത് ഉണ്ടാക്കാമെന്നതിനെ കുറിച്ച് മിക്കവര്‍ക്കും വലിയ ഐഡിയ കാണില്ല. വലിയ ശമ്പളം ലഭിക്കുന്ന ജോലിയോ കുടുംബ സ്വത്തോ കുടുംബ ട്രസ്റ്റ് ഫണ്ടോ വേണമെന്നില്ല ഒരാള്‍ക്ക് സമ്പന്നനാകാന്‍. സമ്പത്ത് ഉണ്ടാക്കുകയെന്നത് ഒരു കഴിവാണ്. ആ കഴിവും ക്ഷമയും അത്യാവശ്യം ഭാഗ്യവുമുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് സമ്പന്നനാകാന്‍ കഴിയും.

ധനാഗമനം ഉറപ്പുള്ള ഒരു കരിയറിലേയ്ക്ക് നയിക്കുന്ന ഒരു വഴിയില്‍ നമ്മളെ പ്രതിഷ്ഠിക്കുക എന്നതാണ് സമ്പത്ത് ഉണ്ടാക്കുന്നതിനുള്ള ആദ്യ സ്റ്റെപ്പ്. അതിനുശേഷം സമ്പത്ത് നേടാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
പണം സേവ് ചെയ്യുക
സമ്പാദിച്ച് തുടങ്ങുമ്പോള്‍ തന്നെ സേവിംഗ്സ് എന്ന ശീലത്തെ ഒപ്പം കൂട്ടുക. എത്ര പെട്ടെന്ന് പണം സേവ് ചെയ്ത് തുടങ്ങുന്നോ ആ നിക്ഷേപങ്ങളിലൂടെ വരുംവര്‍ഷങ്ങളില്‍ വരുമാനം ലഭിച്ചുതുടങ്ങും.
സാമ്പത്തിക ലക്ഷ്യങ്ങള്‍
സമ്പന്നനാകുന്നതിന് ആദ്യം തന്നെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കണം. ഓരോ വ്യക്തിയെയും സംബന്ധിച്ച് സമ്പന്നന് എന്ന വാക്കിന്റെ അര്‍ത്ഥം വ്യത്യസ്തമായിരിക്കും. ആദ്യം സാമ്പത്തികമായി ഏതൊക്കെ രീതിയിലുള്ള ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്ന് തീരുമാനിച്ച് അതിനായി പരിശ്രമിച്ച് തുടങ്ങുക.
കടബാധ്യത വരുത്താതിരിക്കുക
സമ്പന്നനാകുന്നതില് ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ കടങ്ങളും മോശമല്ല. എന്നാല്‍ ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ നമ്മുടെ സമ്പത്ത് ഇഞ്ചിഞ്ചായി ഇല്ലാതാക്കും. നിലവില്‍ നിങ്ങള്‍ ഉയര്‍ന്ന പലിശ കൊടുക്കുന്ന ഒരു കടബാധ്യത തീര്‍ക്കുമ്പോള്‍ മാത്രമേ എത്രയധികം പണമാണ് കയ്യില്‍ നിന്നും പോയതെന്ന് വ്യക്തമാകുകയുള്ളൂ.
അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക
നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങാതിരിക്കുക. മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ബഡ്ജറ്റ് തയ്യാറാക്കി അതില്‍ ഉറച്ച് നില്ക്കുക. പുതിയ, മികച്ച സാമ്പത്തിക ശീലങ്ങള്‍ തുടങ്ങുകയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പണം സേവ് ചെയ്യുകയും ചെയ്യുക.
നിക്ഷേപങ്ങള്‍
എത്ര വേഗത്തിലാകാമോ അത്രയും വേഗത്തില്‍ നിക്ഷേപങ്ങള്‍ നടത്തുക. പണമുണ്ടാക്കി വെറുതെ കയ്യില്‍ വെച്ചാല്‍ പണക്കാരനാകില്ല. ആ പണം ബുദ്ധിപരമായി എവിടെയെങ്കിലും നിക്ഷേപിക്കുക. ഓഹരി വിപണികളിലെ നിക്ഷേപം വളരെ മികച്ച തീരുമാനമാണ്. എന്നാല്‍ ഓഹരിവിപണിയുടെ സ്വഭാവവും ലാഭനഷ്ടസാധ്യതകളും എല്ലാം നല്ലവണ്ണം പഠിച്ചിട്ടുവേണം ഇതിലേയ്ക്ക് ഇറങ്ങാന്‍. ചെറിയ രീതിയില്‍ നിക്ഷേപം തുടങ്ങിവെക്കുന്നതാണ് ഉചിതം.
ജീവിതശൈലി പണപ്പെരുപ്പം
വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മാസച്ചിലവുകള്‍ കൂടുന്നതിനെയാണ് ജീവിതശൈലി പണപ്പെരുപ്പം എന്നുവിളിക്കുന്നത്. കൂടുതല്‍ വരുമാനമുണ്ടാകുമ്പോള്‍ കൂടുതല്‍ ചിലവഴിക്കാം എന്ന ചിന്ത തെറ്റാണ്. ഇങ്ങനെയുള്ളവര്‍ക്ക് സമ്പത്ത് ഉണ്ടാക്കാന്‍ കഴിയില്ല. പണം ഉണ്ടെന്നുള്ളത് കൊണ്ട് കൂടുതല്‍ ചിലവിടുന്നതിന് പകരം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടുന്നതിനായി ആ പണം സേവ് ചെയ്യുക.
നിങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുക
കൂടുതല്‍ വരുമാനം നേടുന്നതിനുള്ള വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വരുമാനം നേടാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ കൂടുതല്‍ വരുമാനം നേടുകയെന്ന ലക്ഷ്യം എപ്പോഴും നിങ്ങളുടെ ഉള്ളില്‍ ഉണ്ടാകും. ആ അധിക വരുമാനം നിക്ഷേപമാക്കി മാറ്റാനും സാമ്പത്തിക ലക്ഷ്യങ്ങളിലേയ്ക്ക് കൂടുതല്‍ അടുക്കാനും സാധിക്കും. നിങ്ങളുടെ നിലവിലെ സ്ഥാനത്തില്‍ നിന്നും വരുമാനം കൂടുതലുള്ള അടുത്ത സ്ഥാനത്തേക്ക് എത്താന്‍ പരിശ്രമിക്കുക. അതിന് സാധിക്കുന്നില്ലെങ്കില്‍ യോജിക്കുന്ന മറ്റൊരു കരിയര്‍ കണ്ടെത്തുക.
സാമ്പത്തിക ഉപദേഷ്ടാവ്
എങ്ങനെ പണം സേവ് ചെയ്യാം എന്നത് പ്ലാന്‍ ചെയ്യുന്നത് അത്ര ഈസിയല്ല. നിരവധി നിക്ഷേപ സാധ്യതകള്‍ മുന്നില്‍ ഉള്ളത് കൊണ്ടാണത്. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ വളരെ അറിവുള്ള ആളാണെങ്കില്‍ സാമ്പത്തിക ആസൂത്രണം അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. അല്ലാത്ത പക്ഷം ഈ രംഗത്ത് അറിവും അനുഭവപരിചയവും ഉള്ള ആളുകളോട് ഉപദേശങ്ങള്‍ ചോദിക്കുന്നതില്‍ ഒരു തെറ്റും ഇല്ല.



Click it and Unblock the Notifications