ഒന്നുമില്ലായ്മയില്‍ നിന്നും സമ്പന്നതയിലേക്ക് എത്തിയവരുടെ മികച്ച സാമ്പത്തിക ശീലങ്ങള്‍

പണം കൊണ്ട് എല്ലാം വാങ്ങാന്‍ സാധിക്കില്ല. പക്ഷേ പണം വാങ്ങാന്‍ ചില കാര്യങ്ങളെ കൊണ്ട് സാധിക്കും. പണമുണ്ടാക്കിയവര്‍ക്കേ അക്കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയൂ. ജീവിതത്തില്‍ സാമ്പത്തികമായി വിജയം കൈവരിച്ചവര്‍ ദിവസവും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ലക്ഷ്യം കൈവിടാതെ മുന്നേറാനും ആസ്തിയും സമ്പാദ്യവും വളര്‍ത്താനും അവരെ സഹായിക്കുന്നത് ആ ശീലങ്ങളാണ്. ജീവിതത്തില്‍ സാമ്പത്തികമായി മുന്നേറണമെന്ന് നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ആ ശീലങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്താം.

piggy box


കൂള്‍ ആയിരിക്കുക

പണമുണ്ടാക്കുന്നത് എങ്ങെയാണെന്ന് അറിയണമെങ്കില്‍ ആദ്യം വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കണം. വികാരങ്ങളെ നമ്മുടെ മേല്‍ ആധിപത്യമുണ്ടാക്കാന്‍ അനുവദിച്ചാല്‍ നമ്മുടെ തലച്ചോറിന്റെ പാതി മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. വികാരങ്ങള്‍, അവ നല്ലതാണെങ്കിലും ചീത്തതാണെങ്കിലും അമിതമായി പ്രവഹിരക്കുന്നത് തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് എന്ന ഭാഗം പ്രവര്‍ത്തനരഹിതമാകാന്‍ കാരണമാകുന്നുവെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് പരാജയമോ തിരിച്ചടിയോ ഉണ്ടാകുമ്പോഴുണ്ടാകുന്ന വികാരങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വളരെ മോശമാണ്. കാരണം ആ സമയത്ത് പരാജയത്തിന്റെയോ തിരിച്ചടിയോ ആഘാതത്തെ നേരിടാന്‍ തലച്ചോര്‍ ഉപയോഗിക്കേണ്ടതായി വരുന്നു.

ഗോളുകള്‍ സെറ്റ് ചെയ്യുക, അതില്‍ ഉറച്ചുനില്‍ക്കുക

ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ ഉണ്ടായിട്ട് മാത്രം കാര്യമില്ല. അതില്‍ ഉറച്ചുനില്‍ക്കുകയും വേണം. പണമുണ്ടാക്കുന്നതിലെ ആദ്യപടി അതിനായി ഒരു പ്ലാന്‍ തയ്യാറാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയുമാണ്. ലക്ഷ്യത്തില്‍ ഉറച്ചുനല്‍ക്കുന്നത് അതിജീവന്റെ ലക്ഷണമല്ല, വിജയത്തിന്റെ ലക്ഷണമാണ്. ചിലയാളുകള്‍ ബിസിനസിലേക്ക് എടുത്തുചാടും. അവര്‍ക്ക് പക്ഷേ ഒരു പദ്ധതിയോ ലക്ഷ്യമോ ഉണ്ടായിരിക്കില്ല. എല്ലാ ദിവസങ്ങളും ഈ രീതിയിലാണ് പോകുന്നതെങ്കില്‍ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. എന്നാല്‍ എന്ത് തുടങ്ങുന്നതിന് മുമ്പായും ഒരു ലക്ഷ്യവും ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഒരു പദ്ധതിയും ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണ്.

ദിവസവും ചെയ്യാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക

ഒരു ദിവസം എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നത് സംബന്ധിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കുന്നത് ആ ദിവസത്തെ പരമാവധി ഫലപ്രദമാക്കാന്‍ സഹായിക്കും. സാമ്പത്തികമായി സ്ഥിരത നേടിയവരുടെ പ്രധാനപ്പെട്ട ഒരു ശീലം അതാണ്. വിജയം കൈവരിച്ചവര്‍ എല്ലായിപ്പോഴും ലക്ഷ്യങ്ങളെ പിന്തുടരുന്നവരായിരിക്കും. അത് ഒരു ദിവസം ചെയ്യാനുള്ളതായാലും ജീവിതത്തില്‍ ചെയ്യാനുള്ളത് ആയാലും. ജീവിതത്തില്‍ സാമ്പത്തികഭദ്രത വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിവസവും ചെയ്യാനുള്ള കാര്യങ്ങള്‍ എഴുതാന്‍ ശ്രമിച്ചുനോക്കൂ. ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങളായിരിക്കണം എഴുതേണ്ടത്. മുന്‍ഗണനാക്രമത്തില്‍ എഴുതി ഓരോന്നും എപ്പോഴെല്ലാം ചെയ്യുമെന്ന സമയവും കൃത്യമായി രേഖപ്പെടുത്തുക. ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ എന്തെല്ലാം തീര്‍ക്കാന്‍ സാധിച്ചുവെന്ന് വിലയിരുത്തുക.

കഴിവതും ടിവി കാണാതിരിക്കുക

സാമ്പത്തികമായി വിജയം കൈവരിച്ച ആളുകള്‍ക്ക് ടിവി കാണുന്ന ശീലം നന്നേ കുറവായിരിക്കും. അതുകൊണ്ട് ജീവിതത്തില്‍ സാമ്പത്തികമായി മുന്നേറണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ടിവി ഉപയോഗം പരമാവധി കുറയ്ക്കുക.

ബന്ധങ്ങള്‍ വളര്‍ത്തുക

സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ഉന്നത വ്യക്തിത്വങ്ങള്‍ തുടങ്ങി ജീവിതത്തില്‍ ഗുണകരമാകുന്ന ബന്ധങ്ങള്‍ വളര്‍ത്തുക, നിലനിര്‍ത്തുക എന്നത് സാമ്പത്തികമായി മുന്നേറുന്നതിന് വളരെ പ്രധാനമാണ്. ശരിയായ ആളുകളുമായി, പ്രത്യേകിച്ച് സാമ്പത്തിക അച്ചടക്കമുള്ളവരുമായി കൂട്ടുകൂടുന്ന ശീലത്തിലൂടെ എങ്ങനെയാണ് മുന്നേറേണ്ടത് എന്ന് മനസ്സിലാകും.

സ്വയം പഠിപ്പിക്കുന്നവര്‍

സമ്പന്നനാകാനുള്ള കഴിവ് ജന്മനാ ലഭിക്കുന്ന ഒന്നല്ല. ഒന്നുമില്ലായ്മയില്‍ നിന്നും സമ്പത്തിലേക്ക് നടന്നടുക്കുന്നത് എങ്ങനെയാണെന്ന് പഠിക്കണം. ആ ചോദ്യവും അതിനുള്ള ഉത്തരങ്ങളും മനസ്സിനെ നയിക്കണം. ഇതിനായി പ്രചോദനം നല്‍കുന്ന വ്യക്തികളെ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യണം. അവരുടെ ജീവിതവും വഴികളും ശീലങ്ങളും മാതൃകയാക്കണം.

നിക്ഷേപങ്ങള്‍ക്ക് മടിക്കരുത്

പണമുണ്ടാക്കിയിട്ട് നിക്ഷേപം നടത്താം എന്നുകരുതുന്ന മണ്ടത്തരമാണ്. വരുമാനത്തില്‍ ചെറിയൊരു പങ്ക് എന്നും നിക്ഷേപങ്ങള്‍ക്കായി നീക്കിവെക്കുക. നികേഷേപങ്ങളിലൂടെ ഉടനടി ലാഭം പ്രതീക്ഷിക്കരുത്. പക്ഷേ ഭാവിയില്‍ അത്തരം നിക്ഷേപങ്ങള്‍ നേട്ടമാകും.

സമയം തിരിക്കുക

ഒരു ദിവസത്തെ സമയം കൃത്യമായി ചെയ്യേണ്ട കാര്യങ്ങള്‍ക്കായി അളന്നിടുക. ഈ സമയത്ത് ഇക്കാര്യം എന്ന നിലയില്‍ മികച്ച സമയ രൂപരേഖ തയ്യാറാക്കുക. അതില്‍ നിന്നും വ്യതിചലിക്കാതിരിക്കുക.

ജോലി കൃത്യസമയത്ത് അവസാനിപ്പിക്കുക

ദിവസം മുഴുവന്‍ കഠിനാധ്വാനം ചെയ്യുന്നതിലൂടെ സമ്പന്നതയിലേക്ക് എത്തണമെന്നില്ല. വൈകുന്നേരം അഞ്ചുമണിയോടെ അല്ലെങ്കില്‍ ആറുമണിയോടെ ജോലിക്കാര്യങ്ങളെല്ലാം അവസാനിപ്പിക്കുക. അതിന് ശേഷം പിറ്റേദിവസം ജോലി സമയം ആകുന്നത് വരെ കഴിയുമെങ്കില്‍ ഫോണിലൂടെ പോലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക. ജോലി കഴിഞ്ഞാല്‍ ഉറങ്ങുന്നതിന് മുമ്പുള്ള സമയം മനസ്സിനെയും ശരീരത്തെയും ഉന്മേഷമാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, June 4, 2024, 15:45 [IST]
X
Desktop Bottom Promotion