Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഈയൊരു ശീലം മാത്രം മതി, കോടീശ്വരരാകാം; സ്വപ്രയത്നത്തിലൂടെ സമ്പാദ്യം വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴി
ഒരു ജോലി നേടുക എന്നതിലുപരിയായി, പണമുണ്ടാക്കുക, സാമ്പത്തികമായി സ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ തലമുറ വിദ്യാഭ്യാസം കഴിഞ്ഞ് കോളെജുകളില്‍ നിന്നും പുറത്തിറങ്ങുന്നത്. ഇതില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല. ഉയര്‍ന്ന ജീവിതനിലവാരവും സാമ്പത്തികഭദ്രതയും വേണമെന്ന കാഴ്ചപ്പാടാണ് പൊതുവെ യുവതലമുറയ്ക്കുള്ളത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മികച്ച ജോലിയില്‍ പ്രവേശിക്കുമ്പോഴും കയ്യില്‍ വന്നെത്തുന്ന പണം എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യണമെന്നും അതുപയോഗിച്ച് സമ്പാദ്യവും സാമ്പത്തിസ്ഥിതിയും എങ്ങനെ മെച്ചപ്പെടുത്താമെന്നും അവര്‍ ചിന്തിക്കുന്നു.

ഇക്കാര്യത്തില്‍ യുവതലമുറയ്ക്കും ജീവിതത്തില്‍ സാമ്പത്തികമായി മുന്നേറണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും പരീക്ഷിക്കാവുന്ന ഒരു ഉപദേശം നല്‍കുകയാണ് സ്വപ്രയത്നത്തിലൂടെ കോടീശ്വരപദവിയിലേക്ക് എത്തിയ, 'I Will Teach You to Be Rich' എന്ന പോഡ്കോസ്റ്റ് അവതരിപ്പക്കുന്ന രമിത് സേതി. ഭാവിയില്‍ സാമ്പത്തികവിജയം കൈവരിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം എല്ലാ വര്‍ഷവും ശമ്പളത്തിന്റെ 10 ശതമാനം നിക്ഷേപത്തിനായി ഉപയോഗപ്പെടുത്തുക എന്നതാണെന്ന് അദ്ദേഹം പറയുന്നു. തീര്‍ന്നില്ല, ഓരോ വര്‍ഷവും നിക്ഷേപിക്കുന്ന തുക ഒരു ശതമാനം കൂട്ടിക്കൊണ്ടിരിക്കുക. ഇങ്ങനെ കഴിയാവുന്നിടത്തോളം കാലം ചെയ്താല്‍ കോടീശ്വരരാകുമെന്നതില് ഒരു സംശയവുമില്ലെന്നും രമിത് സേതി ഉറപ്പ് നല്കുന്നു.
നിക്ഷേപം എങ്ങനെ ആരംഭിക്കാം
ലളിതമായ രീതിയില്‍ നിക്ഷേപം ആരംഭിക്കുന്നതിനായി ചിലവ് കുറഞ്ഞ ഇന്‍ഡെക്സ് ഫണ്ടുകളില്‍ നിക്ഷേപിക്കാനാണ് രമിത് സേതി നിര്‍ദ്ദേശിക്കുന്നത്. കാരണം ഇത്തരം ഇന്‍ഡെക്സ് ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ നിക്ഷേപിക്കുന്ന പണം പല കമ്പനികളിലെ ഓഹരികളിലായി വ്യാപിക്കപ്പെടുന്നു. അത് നിക്ഷേപക പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കാന്‍ സഹായിക്കും. മാത്രമല്ല, ഇന്‍ഡെക്സ് ഫണ്ടുകള്‍ കൈകാര്യം ചെയ്യാനും എളുപ്പമായിരിക്കും.
നിക്ഷേപം ആരംഭിക്കുന്നതിന് ഒരു ബ്രോക്കറേജ് അക്കൗണ്ട് തുറക്കുകയും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണ്ടതുണ്ട്. അതിനുശേഷം നിക്ഷേപിച്ച് തുടങ്ങാം. ഏതൊക്കെ ഫണ്ടുകളിലാണ് നിക്ഷേപിക്കേണ്ടെതെന്ന് ആലോചിച്ച് തീരുമാനിക്കുക. തുടര്‍നിക്ഷേപങ്ങള്‍ നടത്തുക.
എത്രയും പെട്ടെന്ന് ആരംഭിക്കുക
ഒരു വര്‍ഷത്തെ ശമ്പളത്തിന്റെ പത്ത് ശതമാനം നിക്ഷേപിക്കുക എന്ന് കേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നുണ്ടെങ്കില്‍ ആദ്യം കഴിയുന്നത്ര നിക്ഷേപിക്കുക. പിന്നീട് അല്‍പ്പാല്‍പ്പമായി ഉയര്‍ത്തിക്കൊണ്ടുവരിക. എന്നാല്‍ നിക്ഷേപകാര്യത്തില്‍ അമാന്തിക്കരുത്. എത്ര കുറച്ചാണെങ്കിലും എത്രയും പെട്ടെന്ന് നിക്ഷേപം ആരംഭിക്കാന്‍ ശ്രമിക്കുക. കാരണം എത്ര പെട്ടെന്ന് ആരംഭിക്കുന്നുവോ അത്രയും സമയം കൂട്ടുപലിശ സംവിധാനത്തിലൂടെ നിങ്ങളുടെ പണം പെരുകിക്കൊണ്ടിരിക്കും. മുതലിനും പലിശയ്ക്കും പലിശ നേടാനുള്ള അവസരമാണ് കൂട്ടുപലിശ സംവിധാനം. അതുകൊണ്ട് നിക്ഷേപിക്കുന്ന പണം പോലെ തന്നെ സമയവും ഇവിടെ വളരെ പ്രധാനമാണ്.
ഉദാഹരണത്തിന് 7 ശതമാനം പലിശ നിരക്കില്‍ ആയിരം രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ അടുത്ത വര്‍ഷം നിങ്ങളുടെ നിക്ഷേപം 1070 ആകും. രണ്ടാംവര്‍ഷം 1070 രൂപയ്ക്ക് നിങ്ങള്‍ക്ക് 7 ശതമാനം പലിശ ലഭിക്കും.
അതുകൊണ്ടാണ് കുറഞ്ഞ തുകയാണെങ്കില്‍ പോലും ഇത്തരം നിക്ഷേപങ്ങള്‍ സമയം കൂടുന്നതിനനുസരിച്ച് കൂടിക്കൂടി വരുമെന്ന് പറയുന്നത്. വലിയ ടെന്‍ഷന്‍ ഇല്ലാതെ, കിട്ടുന്ന ശമ്പളം വിദഗ്ധമായി ഉപയോഗപ്പെടുത്തി കോടീശ്വരരാകാനുള്ള ഏറ്റവും മികച്ച വഴിയാണിത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications