Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍ മാത്രം; ആര്‍ക്കും വേണ്ടത്ര പണം സമ്പാദിക്കാം
സാമ്പത്തികമായി വിജയം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ലക്ഷക്കണക്കിന് ശമ്പളം ഉള്ളവര്‍ക്ക് പോലും ചിലപ്പോള്‍ പണം സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതേസമയം ആയിരങ്ങളോ പതിനായിരങ്ങളോ വരുമാനം ഉള്ളവര്‍ക്ക് അതിന്റെ ഒരു ഭാഗം നീക്കിയിരുപ്പും ഉണ്ടാകാം. എന്താണതിന്റെ രഹസ്യമെന്ന് പലര്‍ക്കും അറിയില്ല. അത് മറ്റൊന്നുമല്ല money mindset, അഥവാ പണം കൈകാര്യം ചെയ്യുന്നതില്‍ അവര്‍ വിദഗ്ധരായത് കെണ്ടാണ്.

നിങ്ങളുടെ സാമ്പത്തികസ്ഥിതി എന്തുമായിക്കൊള്ളട്ടെ, സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും സാമ്പത്തികനില മെച്ചപ്പെടുത്താന്‍ ഉപകാരമാകുന്ന ഫലപ്രദമാകുന്ന ചില എളുപ്പവഴികള്‍ ഇതാ.
സാമ്പത്തികലക്ഷ്യങ്ങളില്‍ വ്യക്തത
സാമ്പത്തിക ലക്ഷ്യം ഇല്ലെങ്കില്‍ പണം സമ്പാദിക്കാനുള്ള പ്രചോദനം ഉണ്ടാകില്ല. ഇതുവരെയും സാമ്പത്തികലക്ഷ്യങ്ങള്‍ ഇല്ലാത്തവര്‍ സമ്പത്ത് ഉണ്ടാക്കുന്നതിനായി ഏതൊരുകാര്യവും ചെയ്യുന്നതിന് സാമ്പത്തികലക്ഷ്യങ്ങളില്‍ വ്യക്തത നേടുക. സാമ്പത്തിക ലക്ഷ്യമെന്നാല്‍ അക്കൗണ്ടില്‍ ഒരു നിശ്ചിത പണം കരുതിവെക്കുക എന്നത് മാത്രമല്ല, എന്തിനാണ് പണം വേണ്ടതെന്നും അത് എങ്ങനെ ചിലവഴിക്കാനാണ് ഇദ്ദേശിക്കുന്നതെന്നും അത് കയ്യില്‍ വരുമ്പോള്‍ എത്രത്തോളം സംതൃപ്തിയുണ്ടാകുമെന്നും മുന്‍കൂട്ടി അറിഞ്ഞുവെക്കുക. ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടായാല്‍ പണം കരുതിവെക്കുന്നത് കൂടുതല്‍ എളുപ്പമാകും.
മാറ്റത്തിന് തയ്യാറാകുക
സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടായാല്‍ പഠിക്കേണ്ട അടുത്ത കാര്യം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുക എന്നതാണ്. കംഫര്‍ട്ട് സോണില്‍ നിന്ന് നമ്മളെ തള്ളിത്താഴെ ഇടുന്ന മാറ്റങ്ങളായിരിക്കും വേണ്ടത്. പക്ഷേ അതിന് റെഡിയാകുക. എപ്പോഴം സ്ഥിരമായ ശീലങ്ങളോ ഒരേ കാര്യങ്ങളോ ചെയ്യുന്നതാകാം നമ്മുടെ സാമ്പത്തിക പരാജയത്തിന് കാരണം. സാമ്പത്തികസ്ഥിതി മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതുവരെയുള്ള ശീലങ്ങള്‍ മാറ്റാന്‍ തയ്യാറാകുക.
മുന്നിട്ടിറങ്ങുക
ലക്ഷ്യങ്ങള്‍ ഉണ്ടാകുകയും ശീലങ്ങള്‍ മാറ്റുകയും ചെയ്താല്‍ അടുത്തതായി വേണ്ടത് കാര്യങ്ങള്‍ ചെയ്തുതുടങ്ങുകയാണ്. ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് ചിന്തിക്കുക. അത് പല ഘട്ടങ്ങളുള്ള പദ്ധതിയായി, ഓരോ ഘട്ടവും നേടിയെടുക്കാനാകുന്ന സ്‌റ്റെപ്പുക്കുകളാക്കി മാറ്റുക. ഒറ്റ വഴിയില്‍ മാത്രം അടിയുറത്ത് നില്‍ക്കാതെ പല സാധ്യതകളെ കുറിച്ച് ചിന്തിക്കുക. എത്രയും പെട്ടെന്ന് ഓരോ ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നതിനുള്ള കാര്യങ്ങള്‍ ആരംഭിക്കുക.
സാമ്പത്തികവളര്‍ച്ചയ്ക്ക് സഹായികുന്ന നിക്ഷേപങ്ങള്‍
പണം ചിലവിഴിക്കാതെ പണം സമ്പാദിക്കാന്‍ കഴിയില്ലെന്നത് സാമ്പത്തികവിജയം നേടിയ പലരുടെയും അനുഭവമാണ്. നിക്ഷേപങ്ങള്‍ സാമ്പത്തിക നേട്ടത്തിനുള്ള മികച്ച ഉപാധികളാണ്. നമുക്ക് ഉപകാരപ്പെടുന്ന, ഉചിതമായ നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കുക. വലിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടി പരിഗണിക്കുക. അതിന് തയ്യാറായിരിക്കുക.
പിന്മാറാതിരിക്കുക
സാമ്പത്തിക സാഹചര്യത്തില്‍ മാറ്റമുണ്ടാക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. എന്നിരുന്നാലും അതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കാന്‍ മനസ്സുണ്ടാകുകയും ലക്ഷ്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുകയാണെങ്കില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











