Latest Updates
-
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ?
വരുമാനം കൂടിയിട്ടും സമ്പാദിക്കാന്‍ കഴിയുന്നില്ലേ, കാരണം ഈ അഞ്ച് വെല്ലുവിളികള്‍
ജീവിതത്തില്‍ പണക്കാരാകണമെന്നാണ് ഭൂരിപക്ഷ ആളുകളുടെയും അഗ്രഹം. സാമ്പത്തികമായി സ്ഥിരതയും മറ്റാരെയും ആശ്രയിക്കാത്ത അവസ്ഥയും ആഗ്രഹിക്കുന്നവര്‍ സമ്പന്നനാകാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നവരാണ്. എങ്കിലും സമ്പത്ത് ഉണ്ടാക്കുക എന്നത് എത്ര നടന്നാലും തീരാത്ത വഴിപോലെ അവര്‍ക്ക് മുമ്പില്‍ നീണ്ടുനിവര്‍ന്ന് കിടക്കും. എന്തുകൊണ്ടാണ് സമ്പത്ത് ഉണ്ടാക്കുക എന്നത് ഒരു ഭഗീരഥയജ്ഞമായി അവശേഷിക്കുന്നത്. സാമ്പത്തിക വിജയത്തിലേക്കുള്ള വഴിയില്‍ ആളുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്. നോക്കാം.

സമ്പത്ത് ഉണ്ടാക്കുന്നതിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം, എങ്കിലേ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വിദഗ്ധമായ ആസൂത്രണത്തിലൂടെ മുന്നേറാന്‍ സാധിക്കുകയുള്ളൂ. സാമ്പത്തിക അസമത്വം, ജീവിതച്ചിലവ്, ബാധ്യതകള്‍, കടങ്ങള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക സാക്ഷരത തുടങ്ങി സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ ഒരാള്‍ അഭിമുഖീകരിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്.
ഇതില്‍ സമ്പത്ത് ഉണ്ടാക്കുന്നതില്‍ നിന്നും ഒരാളെ തടയുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് നോക്കാം. ഈ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പരിഹാരം കണ്ടെത്തി മുന്നോട്ട് നീങ്ങിയാല്‍ ആരുടെയും സാമ്പത്തികമോഹങ്ങള്‍ പൂവണിയും.
വ്യത്യസ്ത സാമ്പത്തിക സാഹചര്യങ്ങള്‍
വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങള്‍ മൂലമുള്ള വരുമാനത്തിലെ അസമത്വം സമ്പന്നനാകാനുള്ള ഒരാളുടെ ലക്ഷ്യത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഒരു രാജ്യത്തെ പല ആളുകള്‍ക്ക് പലതരത്തിലുള്ള വരുമാനസ്ഥിതി ആയിരിക്കും. സാമ്പത്തിക അസമത്വം എന്നാണ് അതിനെ വിളിക്കുന്നത്. പണം കുറച്ച് ആളുകളുടെ കൈകളില്‍ മാത്രമായിരിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക് പണമുണ്ടാക്കാനുള്ള സ്രോതസ്സുകള്‍ കുറവായിരിക്കും. വരുമാനം കുറഞ്ഞവരെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനമുള്ളര്‍ക്ക് നിക്ഷേപം നടത്താനും സമ്പാദിക്കാനും പ്രയാസമായിരിക്കും.
വിദ്യാഭ്യാസം, ജോലിസാധ്യത, അടിസ്ഥാന സ്രോതസ്സുകളുടെ ലഭ്യത എന്നിവയും പണമുണ്ടാക്കാനുള്ള കഴിവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുപോലെ കുറഞ്ഞ ചിലവിലുള്ള താമസ സൗകര്യം, ആരോഗ്യസംരക്ഷണം എന്നിവയും സാമ്പത്തികസ്ഥിതിയെ ബാധിക്കും.
സമ്പത്ത് ഉണ്ടാക്കണമെങ്കില്‍ അതിനുള്ള സാധ്യതകള്‍ ഉണ്ടായിരിക്കണം. പക്ഷേ വ്യത്യസ്ഥ സാമ്പത്തിക സ്ഥിതികള്‍ ഉള്ള ഒരു സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കില്ല. സമ്പത്തിലെ അന്തരം മൂലം ചിലയാളുകള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിനും മറ്റും കുറഞ്ഞ നിരക്കിലുള്ള ലോണുകളും നിക്ഷേപ അവസരങ്ങളും മറ്റുള്ളവരുടെ സഹായവും ലഭിച്ചുകൊള്ളണമെന്നില്ല.
ഉയര്‍ന്ന ജീവിതച്ചിലവ്
ജീവിതച്ചിലവുകള്‍ കൂടിയ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ സമ്പത്തുണ്ടാക്കുന്നതും സാമ്പത്തിക സുരക്ഷ നേടുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. പാര്‍പ്പിടങ്ങള്‍ക്കുള്ള ചിലവ്, വിദ്യാഭ്യാസച്ചിലവ്, ആരോഗ്യസംരക്ഷണത്തിനുള്ള ചിലവ്, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ചിലവ് എന്നിവയെല്ലാം കുത്തനെ കൂടുകയാണ്. ആളുകള്‍ നഗരങ്ങളിലേക്ക് കുടിയേറുന്നതും ചിലവ് കൂടാനുള്ള പ്രധാനകാരണമാണ്. ചിലവുകള്‍ കൂടുകയും എന്നാല്‍ വരുമാനത്തില്‍ മാറ്റമുണ്ടാകാതിരിക്കുകയും ചെയ്യുന്നത് ആളുകളുടെ സമ്പാദ്യത്തെയും ചിലവഴിക്കലിനെയും ബാധിക്കുന്നു. ഒരു ബഡ്ജറ്റ് തയ്യാറാക്കി പണം ചിലവഴിക്കുകയാണ് ഈ പ്രശ്‌നത്തെ നേരിടാനുള്ള ഏറ്റവും മികച്ച വഴി. അനാവശ്യചിലവുകള്‍ നിയന്ത്രിക്കുക. വിദ്യാഭ്യാസം നേടിയും, പരിശീലനത്തിലൂടെയും കൂടുതല്‍ ശമ്പളമുള്ള പുതിയ തൊഴിലവസരങ്ങള്‍ തേടിയും വരുമാനം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുക. വിവേകപൂര്‍ണ്ണമായി ചിലഴവിക്കുക.
സാമ്പത്തിക ബാധ്യതകളും കടവും
കടങ്ങള്‍ സമ്പത്ത് ഉണ്ടാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. കാര്‍ ലോണ്‍, പേഴ്‌സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിങ്ങനെ പല വഴികളിലൂടെ കടം ഒരു വ്യക്തിയെ സമ്പത്ത് ഉണ്ടാക്കുന്നതില്‍ നിന്നും തടയും. കടം ഉണ്ടാകുന്നതോടെ തിരിച്ചടവുകള്‍ക്ക് ശേഷം ആളുകള്‍ക്ക് ആവശ്യങ്ങള്‍ക്ക് ചിലവഴിക്കാനോ ഭാവിയിലേക്ക് സമ്പാദിക്കാനോ പണം തികയാത്ത സ്ഥിതി വരും. കടം കൈകാര്യം ചെയ്യാന്‍ പഠിക്കുക എന്നതാണ് ഇത് നേരിടാനുള്ള മികച്ച മാര്‍ഗ്ഗം.
പണത്തെ കുറിച്ചുള്ള അറിവില്ലായ്മ
സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അറിവ് സമ്പത്ത് ഉണ്ടാക്കുന്നതിന് വളരെ അത്യാവശ്യമായ ഘടകമാണ്. പക്ഷേ മിക്കയാളുകളും ഇക്കാര്യത്തില്‍ പിന്നോട്ടാണ്. തങ്ങളുടെ പണവും സാമ്പത്തിക കാര്യങ്ങളും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന അറിവ് മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനും സാമ്പത്തിക സ്ഥിരത നേടാനും ആളുകളെ സഹായിക്കും. പേഴ്‌സണല്‍ ഫിനാന്‍സിനെ കുറിച്ചുള്ള അറിവില്ലായ്മ കാരണം ഫിനാന്‍സ് പ്ലാനിംഗിലും സേവിംഗിലും നിക്ഷേപത്തിലും ആളുകള്‍ക്ക് പിഴവുകള്‍ സംഭവിക്കാം. അറിവില്ലായ്മ കൊണ്ട് ആളുകള്‍ ഉയര്‍ന്ന പലിശയുള്ള ലോണുകളില്‍ ചെന്ന് പെടുകയും അവര്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും വരവിനേക്കാള്‍ ചിലവഴിക്കുകയും ചെയ്യുന്നു. സമ്പാദ്യത്തിനുള്ള അവസരങ്ങളാണ് ഇവിടെ നഷ്ടപ്പെടുന്നത്.
നിക്ഷേപത്തിലെ പ്രശ്‌നങ്ങള്‍
സമ്പാദിക്കാനുള്ള ഏറ്റവും മികച്ച വഴി നിക്ഷേപങ്ങളാണ്. പക്ഷേ നിരവധി സങ്കീര്‍ണ്ണതകളും റിസ്‌കുകളും അതിന് പിന്നിലുണ്ട്. ആദ്യമായി നിക്ഷേപിക്കുന്നത് അല്‍പ്പം പ്രയാസകരമായിരിക്കും. അതുകൊണ്ട് പലരും നിക്ഷേപിക്കുന്നതില്‍ നിന്നും പിന്മാറും. പക്ഷേ സമ്പത്തുണ്ടാക്കുന്നതിന് നിക്ഷേപം നിര്‍ണ്ണായകമാണ്. കയ്യിലുള്ള പണം കൂടണമെന്നുണ്ടെങ്കില്‍ നിക്ഷേപകാര്യങ്ങളെ കുറിച്ച് മനസ്സിലാക്കുകയും നിക്ഷേപിക്കുകയും വേണം.
നിക്ഷേപങ്ങള്‍ പല തരത്തിലുണ്ട്. അതുകൊണ്ട് അവയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുക. അപകടവശങ്ങളും മനസ്സിലാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











