Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
ഈ ചിന്താഗതി മാറ്റിയില്ലെങ്കില്‍ എത്ര പരിശ്രമിച്ചാലും സമ്പത്തുണ്ടാകില്ല
കോടീശ്വരനാകണം എന്നതിനേക്കാള്‍ സാമ്പത്തികമായി സ്ഥിരത നേടണം എന്ന ആഗ്രഹം ഉണ്ടാകാത്ത ആളുകള്‍ ഉണ്ടാകില്ല. സമ്പാദിക്കാന്‍ തുടങ്ങുന്ന കാലം മുതല്‍ക്ക് അതിനുവേണ്ടി പ്രയത്നിക്കുമെങ്കിലും പലര്‍ക്കും സമ്പത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞെന്നുവരില്ല. യഥാര്‍ത്ഥത്തില്‍ സമ്പത്തുണ്ടാക്കുക എന്ന മോഹത്തിന് വിലങ്ങുതടിയാകുന്നത് നമ്മുടെ ചില ചിന്താഗതികളാണ്. ചില ചിന്താഗതികളില്‍ മാറ്റം വന്നാല്‍ നമ്മുടെ സാമ്പത്തികസ്ഥിതിയില്‍ മാറ്റം വരും.

നിരാശയെ എങ്ങനെ നേരിടാം എന്നത് മുതല്‍ നമുക്ക് എന്തെല്ലാം നിയന്ത്രിക്കാന്‍ സാധിക്കും എന്നതുവരെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ നമ്മള് സ്വീകരിക്കേണ്ട ചിന്താഗതികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
നിരാശയെ എങ്ങനെ നേരിടണം
നിരാശകളെ നേരിടാന്‍ പഠിച്ചവര്‍ക്കേ സാമ്പത്തികമായി മുന്നേറാന്‍ സാധിക്കുകയുള്ളൂ. പ്രശ്നങ്ങളെ പകുതിക്ക് വെച്ച് അറുത്തുമാറ്റാതെ വേരോടെ പിഴുതുകളയണം. പണവുമായി ബന്ധപ്പെട്ട ആശങ്കകളും നിരാശകളും ഇച്ഛാഭംഗങ്ങളുമെല്ലാം വലിയ പ്രതീക്ഷകളില്‍ നിന്നുമാണ് ഉടലെടുക്കുന്നത്. ഉദാഹരണത്തിന് പ്രമോഷന് ലഭിക്കണമെന്നോ ലോട്ടറി അടിക്കണമെന്നോ ഒക്കെയുള്ള മോഹങ്ങള്‍. ഒരു ആഗ്രഹം നടക്കില്ലെന്ന് മനസ്സിലാക്കിയാല്‍ അത് മനസ്സില്‍ നിന്ന് കളയുക. ഏതൊരു സാഹചര്യത്തിലും സന്തോഷത്തിനും സമാധാനത്തിനുമുള്ള അവസരങ്ങള്‍ സ്വയം കണ്ടുപിടിക്കുക. യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ പഠിക്കുക. ഏത് അവസ്ഥയിലും ഉചിതമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും.
സമ്പാദിക്കാനുള്ള പ്രചോദനം കണ്ടെത്തുക
ഒരു ഉദ്ദേശ്യമുണ്ടെങ്കിലേ പണം സമ്പാദിക്കാന്‍ നമുക്ക് തോന്നുകയുള്ളു. എന്തെങ്കിലും പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തി സമ്പാദിക്കുക. വരവുചെലവുകള്‍ ഉള്‍പ്പെടുത്തി ഒരു ബജറ്റ് തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലപ്പോള്‍ ചില സന്തോഷങ്ങളും കറങ്ങിനടക്കലുമെല്ലാം ഉപേക്ഷിക്കേണ്ടതായി വന്നേക്കും. പക്ഷേ ഒരു പ്രധാനപ്പെട്ട കാര്യത്തിന് വേണ്ടി പണം കരുതിവെക്കുമ്പോള്‍ അത്തരത്തിലുള്ള നഷ്ടങ്ങളെല്ലാം സാരമില്ലാത്തതായി മാറും. സാമ്പത്തിക ലക്ഷ്യങ്ങളും സമ്പാദിക്കാനുള്ള ആഗ്രഹവും സുഹൃത്തക്കളെയും വീട്ടുകാരെയും പറഞ്ഞ് മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. കറങ്ങിനടക്കല്‍ അടക്കം അനാവശ്യമായ പണം ചിലവഴിക്കലുകളെ കുറിച്ച് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.
സമ്പാദിക്കലും ആനന്ദിക്കലും ഒന്നിച്ച് നടക്കും
പണം സമ്പാദിക്കണമെങ്കില്‍ പിശുക്കി ജീവിക്കണമെന്ന അബദ്ധധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍, സമ്പാദിക്കലും സന്തോഷിക്കലും ഒന്നിച്ച നടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പണം സമ്പാദിക്കല്‍ അല്ലെങ്കില്‍ കറങ്ങിനടക്കല്‍ ഇതില്‍ ഒന്ന് തിരഞ്ഞെടുമ്പോഴാണ് വിരസതയുണ്ടാകുന്നത്. ഇത് രണ്ടും ഒപ്പത്തിനൊപ്പം കൊണ്ടുപോകാന്‍ ശ്രമിക്കുക.
നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുക
പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല എന്ന കാര്യം മനസ്സിലാക്കി അത്തരം കാര്യങ്ങള്‍ക്ക് പിന്നാലെ പോകാതിരിക്കുക. സാമ്പത്തികമായ കുറ്റബോധങ്ങളില് അകപ്പെട്ട് പോകാതിരിക്കുക. ഉദാഹരണത്തിന് പഠനാവശ്യങ്ങള്‍ക്കായി എടുക്കേണ്ടിവന്ന വിദ്യാഭ്യാസ ലോണിനെ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടിട്ട് കാര്യമൊന്നും ഇല്ല. അതെക്കുറിച്ചുള്ള ചിന്ത മറ്റ് കാര്യങ്ങളിലുള്ള ശ്രദ്ധയും താല്‍പ്പര്യവും ഇല്ലാതാക്കും. ഇത്തരം ലോണുകള്‍ എന്നും ബാധ്യതയായി തുടരുമെന്നും അതില്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെന്നും ചിന്തിക്കുന്നത് നമ്മുടെ സാമ്പത്തികമായ പ്രചോദനങ്ങളെ ഇല്ലാതാക്കും. അതിനുപകരം നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്തി അവ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
