Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കടത്തില്‍ നിന്ന് കര കയറാം; വായ്പയെന്ന ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍
കടം ഒരു ഊരാക്കുടക്ക് ആണെന്ന് അതില്‍ ഒരിക്കലെങ്കിലും പെട്ടുപോയിട്ടുള്ളവര്ക്ക് അറിയാം. പ്രത്യേകിച്ച് ബാങ്കുകളില്‍ നിന്നോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നോ എടുക്കുന്ന വായ്പകള്‍. സാമ്പത്തിക പ്രതിസന്ധി വന്ന് ഒരിക്കല്‍ കടമെടുത്താല്‍, പിന്നീട് പ്രശ്നങ്ങള്‍ വരുമ്പോഴെല്ലാം മനസ്സില്‍ ആദ്യം തെളിയുന്നത് കടം എന്ന ഓപ്ഷന് ആയിരിക്കും.

എന്നാല്‍ വ്യക്തികളില്‍ നിന്നായാലും സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നായാലും വായ്പകള്‍ കൂടുതലായി എടുക്കുന്നത് നല്ല സാമ്പത്തിക ശീലമല്ലെന്ന് മാത്രമല്ല, പിന്നീടവ പലതരത്തില്‍ അവ സാമ്പത്തിക ക്ലേശങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാതെ വരിക, ഭാവിയിലെ വായ്പാസാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ക്രെഡിറ്റ് സ്കോര്‍ കുറയുക അങ്ങനെ കുന്നുകൂടുന്ന വായ്പകള്‍ ഊരാക്കുടുക്കുകള്‍ ആകാന്‍ അധികസമയമൊന്നും വേണ്ട.
കടം താത്കാലിക ആശ്വാസം
കടം വാങ്ങുന്നത് തീര്‍ത്തും മോശമാണെന്ന് പറയാന്‍ സാധിക്കില്ല. ചില സാഹചര്യങ്ങളില്‍ നമുക്ക് മുമ്പില്‍ വേറെ വഴിയില്ലാതെ വരുമ്പോള്‍ കടമെടുക്കേണ്ടതായി വരും. മാത്രമല്ല, വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ അറിയുമെങ്കില്‍ വായ്പകള്‍ നല്ലൊരു ധനസ്രോതസ്സ് കൂടിയാണ്. എന്നാല്‍ കൃത്യമായ തിരിച്ചടവ്, കൃത്യമായ ആസൂത്രണം എന്നിവയില്‍ പിഴവ് വന്നാല്‍ വായ്പകള്‍ അനന്തമായി നീണ്ടുപോകുകയും കടക്കെണിയില്‍ നമ്മള് വീണുപോകുകയും ചെയ്യും.
കടത്തില്‍ നിന്നും എങ്ങനെ മോചിതരാകാം
ഈടുനല്‍കിയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ക്രെഡിറ്റ് കാര്‍ഡുകള്‍ മറ്റ് പലതരം വ്യക്തിഗത വായ്പകള്‍ എന്നിങ്ങനെ പല പേരുകള്‍ ഉണ്ടെങ്കിലും പലിശയോട് കൂടി ലഭിച്ച പണം തിരിച്ചടയ്ക്കുക എന്നതാണ് വായ്പയുടെ പൊതുവായ സ്വഭാവം. കടം അധികമാകുന്നത് ജീവിതത്തെ സമ്മര്‍ദ്ദത്തിലാക്കും. കടം നിന്നും മോചിതമാകുന്നത് സമ്മര്‍ദ്ദം ഇല്ലാതാക്കുമെന്ന് മാത്രമല്ല, സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുകയും സാമ്പത്തിക അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
കടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
കടങ്ങള്‍ ശരിയായി മനസ്സിലാക്കുക
പലയാളുകള്‍ക്കും കടബാധ്യത മൊത്തത്തില്‍ എത്രയുണ്ടെന്ന് എന്നതിനെ കുറിച്ച് വലിയ രൂപം ഉണ്ടായിരിക്കില്ല. ഓരോ മാസവും വായ്പാതിരിച്ചടവും ബില്‍ അടയ്ക്കലുമായി എത്ര രൂപ ചിലവാകുന്നുണ്ടെന്നും പലിശയിനത്തില്‍ ഒരു മാസം എത്ര പണം ചിലവാകുന്നുണ്ടെന്നും കൃത്യമായി കണക്ക് കൂട്ടുക. ഒരു മാസത്തെ തിരിച്ചടവുകളും മറ്റ് അത്യാവശ്യ ചിലവുകളും വരുമാനത്തിനുള്ളില്‍ നില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചിലവ് വരവിനേക്കാള്‍ കൂടുതലാണെങ്കില്‍ വായ്പാദാതാക്കളില്‍ നിന്ന് മറ്റ് സാധ്യതകള്‍ ആരായുകയോ കൂടുതല്‍ വരുമാനം നേടാനുള്ള വഴികള്‍ കാണുകയോ ചെയ്യുക.
തിരിച്ചടവ് നയം ഉണ്ടാക്കുക
കയ്യില്‍ അധികം പണം വരുമ്പോഴോ കൂടുതല്‍ തിരിച്ചടവിനുള്ള സാഹചര്യം ഒരുങ്ങുമ്പോഴോ വെറുതേ ഏതെങ്കിലും വായ്പയില്‍ അത് അടയ്ക്കാതെ, ഏത് വായ്പയാണ് ആദ്യം തീര്‍ക്കേണ്ടത് എന്ന് തീരുമാനിച്ച് അതിലേക്ക് കൂടുതല്‍ തിരിച്ചടവ് നടത്തുക. എപ്പോഴും ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ വീട്ടുകയാണ് നല്ലത്. എന്നാല്‍ ചിലയാളുകള്‍ പെട്ടെന്ന് തീര്‍ക്കാന്‍ കഴിയുന്ന ചെറിയ വായ്പകള്‍ അടച്ചുതീര്‍ത്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കാറുണ്ട്. അതും നല്ല രീതിയാണ്.
വായ്പ ചരിത്രം അഥവാ ക്രെഡിറ്റ് ഹിസ്റ്ററി മനസ്സിലാക്കുക
വായ്പ എടുക്കേണ്ടപ്പോള്‍ മാത്രമേ ചിലര്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടും റേറ്റിംഗും മനസ്സിലാക്കാന്‍ ശ്രമിക്കാറുള്ളു. എന്നാല്‍ അതുപോര. എല്ലാ വര്‍ഷവും ഇതെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടായിരിക്കണം. ഈ സേവനങ്ങള്‍ നല്കുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ ഉണ്ട്. ക്രെഡിറ്റ് റിപ്പോര്‍ട്ട് നോക്കിയാല്‍ വായ്പകള്‍ ക്രെഡിറ്റ് റേറ്റിനെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എപ്പോഴെല്ലാമാണ് തിരിച്ചടവ് മുടങ്ങുകയോ, വൈകുകയോ ചെയ്തത്, ലഭ്യമായ വായ്പ അവസരത്തില്‍ എത്ര ഉപയോഗിച്ചു എന്നീ കാര്യങ്ങള്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ അറിയാം.
പല വായ്പകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യാനുള്ള സാധ്യതകള്‍ തേടുക
ക്രെഡിറ്റ് റേറ്റിംഗ് അനുകൂലമാണെങ്കില്‍ പലിശ കുറഞ്ഞ, വലിയ വായ്പ എടുത്ത് എല്ലാ ബാങ്ക് വായ്പകളും ഏകീകരിക്കാന്‍ ശ്രമിക്കുക. പലിശ കുറച്ചടച്ച് വേഗത്തില്‍ തിരിച്ചടവ് നടത്താന്‍ ഇതിലൂടെ സാധിക്കും.
തിരിച്ചടവ് വര്‍ധിപ്പിക്കുക
പറ്റുമ്പോഴെല്ലാം കൂടുതല്‍ തുക വായ്പയിലേക്ക് തിരിച്ചടയ്ക്കുക. പ്രത്യേകിച്ച് കൂടുതല്‍ പലിശയുള്ള വായ്പകളില്‍. മിനിമം തുകയേക്കാള്‍ തിരിച്ചടവ് നടത്തുന്നത് തിരിച്ചടവ് കാലാവധി കുറയ്ക്കാന്‍ സഹായിക്കും.
ചിലവ് കുറയ്ക്കുക
അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുന്നത് കടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച വഴിയാണ്. എപ്പോഴും ചിലവുകള്‍ കൃത്യമായി നിരീക്ഷിക്കുക അതില്‍ അത്യാവശ്യങ്ങള്‍ തിരിച്ചറിയുക. അനാവശ്യ ചിലവുകള്‍ കുറച്ചാല്‍ അധികപണം കയ്യില്‍ വരികയും അത് തിരിച്ചടവിനായി ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യും.
വിദഗ്ധ സഹായം തേടുക
കടബാധ്യത വലിയ പ്രതിസന്ധിയാകുന്ന ഘട്ടത്തില്‍ ലഭ്യമായ സാധ്യതകളെ കുറിച്ച് മനസ്സിലാക്കുന്നതിനായി ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം തേടുന്നതില്‍ തെറ്റില്ല. പ്രതിസന്ധിയില്‍ നിന്നും ഏറ്റവും മികച്ച രീതിയില്‍ കര കയറുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ പറഞ്ഞുതരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
