Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
കോടീശ്വരര്‍ക്ക് മാത്രമല്ല, സമ്പന്നനാകാന്‍ ആര്‍ക്കും കഴിയും, വേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം
ജീവിതത്തില്‍ സമ്പന്നനാകണം എന്ന ആഗ്രഹം ഇല്ലാത്ത ആളുകള്‍ കുറവായിരിക്കും. എന്നാല്‍ എങ്ങനെ സമ്പന്നനാകുമെന്നോ അതിലേക്കുള്ള വഴി എന്താണെന്നോ ആര്‍ക്കുമറിയില്ല. ലക്ഷം രൂപ മാസശമ്പളമുള്ള ജോലിയോ കുടുംബട്രസ്റ്റോ ഒന്നും വേണമെന്നില്ല സമ്പന്നനാകാന്‍. അതിന് ആകെ വേണ്ടത് പണമുണ്ടാക്കാനും സമ്പാദ്യം വളര്‍ത്താനുമുള്ള കഴിവാണ്. ഒപ്പം ക്ഷമയം അല്‍പ്പം ഭാഗ്യവും.

സമ്പന്നതയുടെ വഴിയിലേക്ക് നിങ്ങളെ എത്തിക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുവിദ്യകള്‍ മനസ്സിലാക്കാം.
സമ്പാദ്യം
കിട്ടുന്ന ശമ്പളത്തിന്റെ വലുപ്പം നോക്കിയല്ല സമ്പാദ്യം ആരംഭിക്കേണ്ടത്. എത്ര വേഗം സമ്പാദ്യം ആരംഭിക്കുന്നോ അത്രയും നല്ലതാണ്. കിട്ടുന്നതില്‍ ഒരു പങ്ക് സമ്പാദ്യമായി നീക്കിവെക്കുന്ന സ്വഭാവം നേരത്തെ തന്നെ വളര്‍ത്തിയെടുത്താല്‍ പലിശയുടെ ഗുണം നിങ്ങള്‍ക്ക് ലഭിക്കും.
സാമ്പത്തികലക്ഷ്യങ്ങള്‍
പണക്കാരന് അഥവാ സമ്പന്നന് ആകുന്നതിന് ആദ്യം തന്നെ നമുക്ക് ചില സാമ്പത്തികലക്ഷ്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ലോകത്തിലെ കോടീശ്വരന്മാരെല്ലാം സമ്പന്നരായത് ഒരേ വഴിയിലൂടെ അല്ല എന്ന ഓര്‍മ്മ വേണം. അതുകൊണ്ട് എന്തൊക്കെയാണ് നമ്മുടെ സാമ്പത്തികലക്ഷ്യങ്ങളെന്നും എങ്ങനെ സമ്പത്തുണ്ടാക്കുമെന്നതും സംബന്ധിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കുക.
കടം പരമാവധി ഒഴിവാക്കുക
കടം അഥവാ വായ്പ മോശം കാര്യമല്ല. പക്ഷേ അവയുടെ വലിയ പലിശ നമുക്ക് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. അവ നമ്മുടെ സാമ്പത്തികസ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയേക്കും. വലിയ പലിശയുള്ള കടങ്ങള്‍ വീട്ടിക്കഴിഞ്ഞാല്‍ എത്ര രൂപയാണ് ഓരോ മാസവും അവയ്ക്കായി ചിലവഴിച്ചിരുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.
അനാവശ്യചിലവുകള്‍ വേണ്ട
ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്ന ശീലം പാടേ ഒഴിവാക്കുക. ഒരു ബജറ്റ് തയ്യാറാക്കി, അതില്‍ നിന്നുകൊണ്ട് പണം ചിലവഴിച്ച് പഠിക്കുക. പുതിയ സാമ്പത്തികശീലങ്ങള്‍ വളര്‍ത്തിയെടുക്കുക, സാമ്പത്തികലക്ഷ്യങ്ങള്‍ക്കായി പണം കരുതിവെക്കുക.
നിക്ഷേപങ്ങള്‍
സമ്പാദ്യത്തിലൂടെ മാത്രം സമ്പന്നതയിലേക്ക് എത്താന്‍ പറ്റില്ല. അതിന് നിക്ഷേപങ്ങളും കൂടിയേ തീരു. അതുകൊണ്ട് എത്ര പെട്ടെന്ന് കഴിയുമോ അത്രയും വേഗം നിക്ഷേപങ്ങള്‍ ആരംഭിക്കുക. നമ്മുടെ കൈവശമുള്ള പണം വെറുതെ സൂക്ഷിക്കാതെ അവ ഇരട്ടിയോ അതില്‍ കൂടുതലോ ആക്കിത്തരുന്ന സുരക്ഷിത നിക്ഷേപങ്ങളെ കുറിച്ച് പഠിക്കുക, നിക്ഷേപിക്കുക.
ജീവിതശൈലി പണപ്പെരുപ്പം
നമ്മുടെ മാസച്ചിലവുകള്‍ വരുമാനത്തെ മറിടക്കുമ്പോഴാണ് ദജീവിതശൈലി പണപ്പെരുപ്പം സംഭവിക്കുന്നത്. കൂടുതല്‍ വരുമാനമുണ്ടാക്കുമ്പോള്‍ കൂടുതല്‍ ചിലവിടുന്നതും ബുദ്ധിപരമല്ല. അത് സമ്പത്തുണ്ടാക്കുന്നതിന് വിഘാതമാകും. ചിലവുകള്‍ കൂട്ടുന്നതിന് പകരം, സാമ്പത്തികലക്ഷ്യങ്ങളിലേക്ക വേഗത്തില്‍ എത്താന്‍ അവ സമ്പാദ്യത്തിലേക്ക് മാറ്റുക.
വരുമാനം മെച്ചപ്പെടുത്തുക
കൂടുതല്‍ വരുമാനം നേടുന്നതിനുള്ള വഴികളെ കുറിച്ച് ആലോചിക്കുക. കൂടുതല്‍ വരുമാനം സ്വന്തമാക്കുന്നതിനുള്ള കഴിവുകള്‍ നേടുക. വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക. നിലവിലെ ജോലിയില്‍ അല്ലെങ്കില്‍ കരിയറില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുന്നതിന് ആവശ്യമായ കഴിവുകള്‍ പരിപോഷിപ്പിച്ചെടുക്കുക.
സാമ്പത്തിക ഉപദേഷ്ടാവ്
സാമ്പത്തിക കാര്യങ്ങളില്‍ എങ്ങനെ മുന്നോട്ട് നീങ്ങണമെന്ന കാര്യത്തില്‍ അറിവില്ലെങ്കില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടാന്‍ മടിക്കരുത്. പ്രത്യേകിച്ച് എന്തില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്, വായ്പകള്‍ എങ്ങനെ അടച്ചുതീര്‍ക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഏറ്റവും നല്ല ഉപദേശങ്ങള്‍ നല്കാന് സാമ്പത്തിക ഉപദേഷ്ടാക്കള്ക്് കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications