Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പാഠം: ഒന്ന്, സമ്പത്ത്; ആരും പഠിപ്പിക്കില്ല ഇക്കാര്യങ്ങള്‍, പക്ഷേ സമ്പാദിക്കണമെങ്കില്‍ അറിഞ്ഞേ പറ്റൂ
റോബര്‍ട്ട് കിയോസാകിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ് എന്ന പുസ്തകം സാധാരണക്കാരുടെ സാമ്പത്തിക വിജ്ഞാനകോശമാണെന്ന് പറയുന്നതില്‍ തെറ്റില്ല. സമ്പത്ത് കൈകാര്യം ചെയ്യുന്നത് മുതല്‍ സമ്പത്ത് ഉണ്ടാക്കുന്നത് വരെയുള്ള അനേകം പാഠങ്ങളുടെ സംഹിതയാണത്. ഏതൊരു വ്യക്തിയും ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിരവധി സാമ്പത്തിക പാഠങ്ങള്‍ ആ പുസ്തകത്തില്‍ കാണാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട എട്ട് പാഠങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

സാമ്പത്തിക വിദ്യാഭ്യാസം പ്രധാനം
പരമ്പരാഗത വിദ്യാഭ്യാസം പണം കൈകാര്യം ചെയ്യുന്നതിന് കുറിച്ച് ഒരു കാര്യങ്ങളും പഠിപ്പിക്കുന്നില്ലെന്ന സത്യം കിയോസാകി പറയുന്നുണ്ട്. പണം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കേണ്ടതിനെ കുറിച്ചും ഒരുവന് മനസ്സിലാകണമെങ്കില്‍ അവര്‍ക്ക് അടിസ്ഥാനപരമായുള്ള സാമ്പത്തിക വിദ്യാഭ്യാസം ആവശ്യമാണ്.
ആസ്തികള്‍, ബാധ്യതകള്‍
ആസ്തികളും ബാധ്യതകളും വേര്‍തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയാണ് ഏവരും ജീവിതത്തില്‍ പഠിച്ചിരിക്കേണ്ട മറ്റൊരു സാമ്പത്തിക പാഠം. ആസ്തി നമ്മുടെ പോക്കറ്റിലേക്ക് പണം ഇടുമ്പോള്‍ ബാധ്യതകള്‍ പോക്കറ്റില്‍ നിന്ന് പണം കൊണ്ടുപോകുന്നു.
ഏറ്റവും നേരത്തെ നിക്ഷേപിക്കുക
എത്രയും പെട്ടെന്ന് നിക്ഷേപം ആരംഭിക്കാനാണ് കിയോസാകി ആളുകളോട് പറയുന്നത്. കാരണം കൂട്ടുപലിശയുടെ നേട്ടം അവിടെ ലാഭം അവിടെയുണ്ടാകും. എത്ര പെട്ടെന്ന് നിക്ഷേപം നടത്തുന്നോ നിങ്ങളുടെ നിക്ഷേപം അത്രയധികമായി ഉയരുമെന്ന് പാഠമാണ് അത് നല്‍കുന്നത്.
ഒരു വരുമാനത്തെ മാത്രം ആശ്രയിക്കരുത്
ഒരിടത്തെ സാലറിയെ അല്ലെങ്കില്‍ മാസ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത് വളരെ റിസ്ക് ഉള്ള കാര്യമാണ്. അത് ശാശ്വതമല്ല. പലതരം വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ ശ്രമിക്കുക. ജോലിക്ക് പുറമേ നിക്ഷേപങ്ങളും ബിസിനസും ആരംഭിക്കുക.
റിസ്കുകളെ കൈകാര്യം ചെയ്യുക
റിസ്കുകള്‍ ഇല്ലാത്ത ജീവിതമില്ല. അതുകൊണ്ട് റിസ്കുകളെ കൈകാര്യം ചെയ്യാനുള്ള മനോധൈര്യം ആര്‍ജ്ജിക്കുക. പണക്കാര് മുമ്പിലുള്ള അവസരങ്ങള്‍ കാണുകയും അതിനായി ചിന്താപൂര്‍വ്വം റിസ്കുകള്‍ എടുക്കുകയും ചെയ്യും. അതേസമയം ദരിദ്രര്‍ അഥവാ ഇടത്തരക്കാര്‍ പണം പോകുമെന്ന പേടിയില്‍ റിസ്കുകള്‍ എടുക്കാതിരിക്കും. അവര്‍ക്ക് ഒരിക്കലും വളര്‍ച്ച ഉണ്ടാകില്ല.
പണത്തിന് വേണ്ടിയല്ല ജോലി ചെയ്യേണ്ടത്
പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം പണക്കാര് പണത്തിനായി പണിയെടുക്കില്ല എന്നതാണ്. പകരം അവര്‍ക്ക് വേണ്ടി പണം ജോലി ചെയ്യും. സ്ഥിരജോലി ഇല്ലെങ്കില്‍ പോലും മറ്റ് സ്രോതസ്സുകളില്‍ നിന്നായി പണം വരുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ തയ്യാറാക്കിയിരിക്കും.
നികുതി നേട്ടങ്ങള്‍
നികുതിയുടെ ആനൂകൂല്യങ്ങള്‍ എങ്ങനെയെല്ലാം നേടാം എന്നതിനെ കുറിച്ച് ആളുകള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. നികുതി നിയമങ്ങളും മാനദണ്ഡങ്ങളും പഠിക്കുകയും ഏതൊക്കെര രീതിയില്‍ ടാക്സ് ഒഴിവാക്കാന്‍ കഴിയുമെന്ന് അറിഞ്ഞിരിക്കയും വേണം.



Click it and Unblock the Notifications
