Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
സ്വന്തം കാലില്‍ നില്‍ക്കാം; സാമ്പത്തിക സുരക്ഷ നേടാം, സ്ത്രീകള്‍ക്ക് പിന്തുടരാവുന്ന സാമ്പത്തിക ശീലങ്ങള്‍
സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയൊരു സ്വപ്‌നമാണ്. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ മുന്‍ഗണന നല്‍കുന്ന ഒരു കാര്യവും സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷയുമാണ്. ഇതുമാത്രമല്ല സമ്പന്നരാകണമെന്ന ആഗ്രഹവും മിക്ക പെണ്‍കുട്ടികളും വളരെ ചെറുപ്പത്തില്‍ മുതല്‍ക്ക് തന്നെ കുട്ടികളില്‍ വളരുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രമല്ല എല്ലാ പ്രായങ്ങളിലുമുള്ള സ്ത്രീകളും പുരുഷന്മാരും സമ്പന്നത ആഗ്രഹിക്കുന്നുണ്ട്.

നിശ്ചയദാര്‍ഢ്യത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും കഠിനപരിശ്രമത്തിലൂടെയും സമ്പന്നതയുടെ മടിത്തട്ടിലേക്ക് നടന്നടുത്ത നിരവധി സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ജീവിതത്തില്‍ ഇവര്‍ പിന്തുടര്‍ന്ന ചില ശീലങ്ങളാണ് അവരെ ഇതിന് പ്രാപ്തരാക്കിയത്. തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജീവിതത്തിലേക്ക് പകര്‍ത്താവുന്ന ഈ ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക
വളരെ കൃത്യവും നേടിയെടുക്കാന്‍ കഴിയുന്നതുമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടെന്നുള്ളതാണ് സാമ്പത്തികവിജയം നേടിയ സ്ത്രീകളുടെ ഏറ്റവും വലിയ ശീലം. അത് വലിയ ലക്ഷ്യങ്ങളൊന്നും ആകണമെന്നില്ല. വാര്‍ദ്ധക്യകാലത്തേക്ക് വേണ്ടിയുള്ള നീക്കിയിരുപ്പ്, അല്ലെങ്കില്‍ സ്വന്തമായി ഒരു വീട് വാങ്ങുക, പുതിയ സംരംഭം തുടങ്ങുക ഇങ്ങനെ കൃത്യതയുള്ള ഒരു ലക്ഷ്യം മുന്നില്‍ വെച്ച് അതിന് വേണ്ടി പ്രയത്‌നിച്ചുതുടങ്ങുക. ഇങ്ങനെയുള്ള ഏതൊരു സാമ്പത്തിക ലക്ഷ്യവും നേടിയെടുക്കാന്‍ കൃത്യമായൊരു പദ്ധതിയും സാമ്പത്തിക വിജയം കൈവരിച്ചവര്‍ക്കുണ്ടാകും.
കുറഞ്ഞ ചിലവിലുള്ള ജീവിതം
സാമ്പത്തിക ആസൂത്രണത്തില്‍ സാധാരണക്കാര്‍ക്ക് നില തെറ്റുന്നത് ഇവിടെയാണ്. അവര്‍ കിട്ടുന്ന വരുമാനം കൊണ്ട് പറ്റുന്നത്രയും ആഡംബരത്തില്‍ ജീവിക്കാന്‍ ശ്രമിക്കും. എന്നാല്‍ സാമ്പത്തികവിജയം നേടിയ സ്ത്രീകള്‍ ആഢംബര ജീവിതത്തിന് കീഴ്‌പ്പെടാതെ പണം കരുതിവെക്കാനും കുറഞ്ഞ ചിലവില്‍ ജീവിക്കാനും ആഗ്രഹിക്കുന്നവരായിരിക്കും. അനാവശ്യ ചിലവുകള്‍ നിയന്ത്രിച്ച്, അവരുടെ മൂല്യങ്ങളുമായും ദീര്‍ഘകാല ലക്ഷ്യങ്ങളുമായും ഒത്തുപോകുന്ന കാര്യങ്ങള്‍ക്കാണ് അവര്‍ പണം ചിലവഴിക്കുക.
നിക്ഷേപങ്ങള്‍ക്കും പണം കരുതിവെക്കുന്നതിനും മുന്‍ഗണന
പണം കരുതിവെക്കേണ്ടതിന്റെയും നിക്ഷേപങ്ങള്‍ നടത്തേണ്ടതിന്റെയും ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയവരാണ് സാമ്പത്തിക വിജയം കൈവരിച്ച സ്ത്രീകള്‍. വരുമാനം എത്തുമ്പോള്‍ തന്നെ അവര്‍ സേവ് ചെയ്യാനും നിക്ഷേപിക്കാനുമുള്ളത് മാറ്റിവെക്കും. ഇതുവഴി അവരുടെ സമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
സാമ്പത്തികശാസ്ത്രം പഠിക്കുക
കോളേജില്‍ പോയി സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുക്കുക എന്നല്ല് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. സാമ്പത്തികമായി മുന്നേറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ പേഴ്‌സണള്‍ ഫിനാന്‍സ്, നിക്ഷേപനയങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കും. വിപണിയിലെ ട്രെന്‍ഡുകള്‍, നികുതി, സാമ്പത്തിക ആസൂത്രണ സൂത്രങ്ങള്‍ എന്നിവയെല്ലാം ഇവര്‍ മനസ്സിലാക്കിവെക്കും.
നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കല്‍
ഒരേ രീതിയിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നത് ബുദ്ധിയല്ല. കാരണം നഷ്ടമുണ്ടായാല്‍ എല്ലാം നഷ്ടത്തിലാകും. പകരം സമ്പന്നരായ സ്ത്രീകള്‍ നിക്ഷേപങ്ങളില്‍ വൈവിധ്യം പിന്തുടരുന്നവരാണ്. റിസ്‌ക് കുറയ്ക്കുന്നതിനും പരമാവധി ലാഭം നേടുന്നതിനും ഇവര്‍ പല മേഖലകളിലും വസ്തുക്കളിലുമായി നിക്ഷേപിക്കും.
അടിയന്തര ഫണ്ട്
എപ്പോഴും ഒരു എമര്‍ജന്‍സി ഫണ്ട് അഥവാ അടിയന്തര ഫണ്ട് ഉണ്ടായിരിക്കണം. സമ്പന്നരായ സ്ത്രീകള്‍ അതിന് വളരെയധികം പ്രാധാന്യം നല്‍കുന്നു. അപ്രതീക്ഷിതമായ ചിലവുകളും സാമ്പത്തിക തിരിച്ചടികളും നേരിടാന്‍ ഇത് അവരെ സഹായിക്കുന്നു. ഇതെപ്പോഴും സുരക്ഷിതത്വവും മനസമാധാനവും നല്‍കുന്ന ശീലമാണ്. കാരണം വെല്ലുവിളി നിറഞ്ഞ സമയങ്ങളിലും താങ്ങാകാന്‍ ഒരു ഫണ്ട് നമുക്ക് ഉണ്ടാകും.
കടമില്ലാതെ സൂക്ഷിക്കുക
സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഉപാധികളില്‍ ഒന്നാണ് വായ്പയും കടങ്ങളും എങ്കിലും സമ്പന്നരായ പല സ്ത്രീകളും അനാവശ്യമായി കടമെടുക്കാത്തവരാണ്. വലിയ പലിശയുള്ള കടങ്ങള്‍ എടുക്കുന്നതിനോട് അവര്‍ക്ക് താല്‍പ്പര്യമില്ല.
അര്‍ഹിക്കുന്നത് ചോദിച്ചുവാങ്ങുക
ശമ്പളമായാലും മറ്റ് ആനൂകൂല്യങ്ങളായാലും അര്‍ഹിക്കുന്നവ ചോദിച്ചുവാങ്ങിക്കാന്‍ ഒരു മടിയും കാണിക്കില്ല എന്നതാണ് സമ്പന്നരായ സ്ത്രീകളുടെ മറ്റൊരു ശീലം. സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ സ്വന്തമായി തീരുമാനമെടുക്കുകയും സാമ്പത്തിക ക്ഷേമത്തിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും.
ആവശ്യമെങ്കില്‍ വിദഗ്‌ധോപദേശം തേടുക
സാമ്പത്തികകാര്യങ്ങളില്‍ എപ്പോഴും അപ്‌ഡേറ്റ് ആയിരിക്കുമെങ്കിലും വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വിദഗ്ധരുടെ ഉപദേശം തേടാന്‍ ഇവര്‍ മടിക്കാറില്ല.
മറ്റുള്ളവരെ സഹായിക്കുക, കൃതജ്ഞത ഉള്ളവരായിരിക്കുക
ആവശ്യക്കാരെ സഹായിക്കാന്‍ സമ്പന്നരായ സ്ത്രീകള്‍ക്ക് മടിയുണ്ടാകില്ല. തങ്ങളുടെ സാമ്പത്തിക വിജയം ആവശ്യക്കാര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കിക്കൊണ്ട് അവര്‍ ആഘോഷിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹത്തിന് നന്മയുണ്ടാകുന്ന കാര്യങ്ങള്‍ക്കുമായി പണം ചിലവഴിക്കുന്നവരായിരിക്കും ഇവര്‍.
ഇത്തരത്തില്‍ മികച്ച സാമ്പത്തികശീലങ്ങളിലൂടെ ആര്‍ക്കും വരുടെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാനും സമ്പന്നതയിലേക്ക് നടന്നടുക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











